»   » കത്രീനയ്ക്ക് പിന്നാലെ സണ്ണി ലിയോണ്‍

കത്രീനയ്ക്ക് പിന്നാലെ സണ്ണി ലിയോണ്‍

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ഒടുവില്‍ സണ്ണി ലിയോണിന് സംഭാഷണത്തിന് പ്രാധാന്യമുള്ള ഒരു വേഷം കിട്ടി. ചിത്രം ജാക്‌പോട്ട്. സംവിധായകന്‍ കൈസാദ് ഗസ്റ്റാഡ്. അതേ, സാക്ഷാല്‍ കത്രീന കൈഫിനെ ബൂമിലൂടെ ഹിന്ദിയില്‍ അവതരിപ്പിച്ച കൈസാദ് ഗസ്റ്റാഡ് തന്നെ.

സണ്ണി ലിയോണിന് വേണ്ടി ഡയലോഗ് പറയുന്നത് ഡബ്ബിംഗ് ആര്‍ടിസ്റ്റുകള്‍ ആരെങ്കിലും ആവുമെന്ന് കരുതിങ്കെില്‍കില്‍ തെറ്റി. ജാക്‌പോട്ടിന് വേണ്ടി ഹിന്ദി പഠിക്കുന്ന തിരക്കിലാണ് സണ്ണി ലിയോണെന്നാണ് സംവിധായകന്‍ പറയുന്നത്.

ഇതുപോലെ കഠിനപ്രയത്‌നം ചെയ്യുന്ന വേറൊരു നടിയെ താന്‍ കണ്ടിട്ടില്ല എന്നാണ് സംവിധായകന്‍ പറയുന്നത്. പണ്ട് കത്രീനയും ഇതുപോലെയായിരുന്നു. മുംബൈയിലേക്ക് വരുമ്പോള്‍ അവര്‍ക്ക് ഹിന്ദിയില്‍ ഒരുവാക്ക് പോലും അറിയില്ലായിരുന്നു. ജാക്‌പോട്ടിന്റെയും സണ്ണി ലിയോണിന്റെയും കൂടുതല്‍ വിശേഷങ്ങളിലേക്ക്.

സണ്ണി ലിയോണ്‍ ഹിന്ദി പറയുന്നു

ഹിന്ദിയിലെത്തുമ്പോള്‍ കത്രീനയ്ക്കും ഭാഷ പ്രശ്‌നമായിരുന്നു. കത്രീനയെപ്പോലെ തന്നെ സണ്ണി ലിയോണിനും ഹിന്ദി പഠിക്കാവുന്നതേയുള്ളൂ എന്നാണ് സംവിധായകന്‍ പറയുന്നത്.

സണ്ണി ലിയോണ്‍ ഹിന്ദി പറയുന്നു

ജാക്‌പോട്ടിലെ ഒരേയൊരു സ്ത്രീസാന്നിധ്യമാണ് സണ്ണി ലിയോണ്‍.

സണ്ണി ലിയോണ്‍ ഹിന്ദി പറയുന്നു

ഹിന്ദി പഠിക്കുന്നത് തന്റെ സിനിമാ കരിയറിന് അത്യാവശ്യമാണെന്ന തിരിച്ചറിവിലാണ് സണ്ണി ലിയോണ്‍ ഈ കഠിന പ്രയത്‌നം നടത്തുന്നതത്രെ.

കത്രീനയ്ക്ക് പിന്നാലെ സണ്ണി ലിയോണ്‍

ഉര്‍ദു - ഹിന്ദി ടീച്ചറുടെ സഹായത്തോടെയാണ് ജാക്‌പോട്ടിനായി സണ്ണി ലിയോണിന്റെ ഹിന്ദി പരിശീലനം

കത്രീനയ്ക്ക് പിന്നാലെ സണ്ണി ലിയോണ്‍

ഇന്തോ - കനേഡിയന്‍ നടിയായ സണ്ണി ലിയോണ്‍ ജിസത്തിലൂടെയാണ് ബോളിവുഡിലെത്തിയത്

കത്രീനയ്ക്ക് പിന്നാലെ സണ്ണി ലിയോണ്‍

ജിസത്തിലെ ഡയലോഗുകള്‍ പഠിച്ചിരുന്നെങ്കിലും സണ്ണി ലിയോണിന് ഡബ്ബ് ചെയ്യാന്‍ അവസരം കിട്ടിയിരുന്നില്ല.

കത്രീനയ്ക്ക് പിന്നാലെ സണ്ണി ലിയോണ്‍

സണ്ണി ലിയോണിനെപ്പോലെ കഠിനാധ്വാനിയായ ഒരു നടിയെ വേറെ കണ്ടിട്ടില്ല എന്നാണ് സംവിധായകന്‍ കൈസാദ് ഗസ്റ്റാഡിന്റെ അഭിപ്രായം.

കത്രീനയ്ക്ക് പിന്നാലെ സണ്ണി ലിയോണ്‍

ജാക്‌പോട്ടില്‍ മാത്രമല്ല, രാഗിണി എംഎംഎസിലും സ്വന്തമായി ഡബ്ബ് ചെയ്യാനുള്ള തീരുമാനത്തിലാണ് സണ്ണി ലിയോണ്‍

കത്രീനയ്ക്ക് പിന്നാലെ സണ്ണി ലിയോണ്‍

പോണ്‍ നായികയില്‍ നിന്നും ബോളിവുഡ് നടിയായി കാലുറപ്പിക്കാനുള്ള ശ്രമമാണ് സണ്ണി ലിയോണിനിപ്പോള്‍

കത്രീനയ്ക്ക് പിന്നാലെ സണ്ണി ലിയോണ്‍

മല്ലിക ഷെരാവതിനൊപ്പം ടി വി റിയാലിറ്റി ഷോയിലും സണ്ണി ലിയോണ്‍ മുഖം കാണിക്കുന്നുണ്ട്.

English summary
Sunny Leone, who is an Indo-Canadian is going to surprise us all as she will speak her own Hindi lines in the upcoming movie Jackpot.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam