സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് എത്തും! മറ്റ് ഭാഷകളില്‍ അഭിനയിക്കാന്‍ തയ്യാറാണെന്ന് സണ്ണി

പോണ്‍ സിനിമകളിലെ നായികയായിരുന്ന സണ്ണി ലിയോണ്‍ ബോളിവുഡിലെ സൂപ്പര്‍താരമായി മാറിയത് അതിവേഗമായിരുന്നു. ജിസം 2 എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തിയ സണ്ണി ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമകളിലും സജീവമാണ്. തമിഴിലേക്ക് അരങ്ങേറ്റം നടത്തിയ സണ്ണി മലയാള സിനിമയിലേക്ക് കൂടി അരങ്ങേറ്റത്തിനൊരുങ്ങുകയാണ്.

മറ്റുള്ള ഭാഷകളില്‍ അഭിനയിക്കാന്‍ തയ്യാറെണന്ന കാര്യം സണ്ണി തുറന്ന് പറഞ്ഞിരിക്കുകയാണ്. എനിക്ക് ഇഷ്ടപ്പെട്ട സിനിമകളില്‍ അഭിനയിക്കാന്‍ ഞാന്‍ തയ്യാറാണ്. അത് വ്യത്യസ്ത ഭാഷകളിലാണെങ്കിലും കുഴപ്പമില്ലെന്നാണ് സണ്ണി ലിയോണ്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ തെന്നിന്ത്യന്‍ സിനിമകളില്‍ സണ്ണി ലിയോണ്‍ സജീവമാകുന്നു എന്ന വാര്‍ത്തകള്‍ സത്യമായിരിക്കുകയാണ്.

sunny-leone

ബിഗ് ബജറ്റ് ചിത്രമായ വീരാമദേവിയിലൂടെയാണ് സണ്ണി ലിയോണ്‍ തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത്. ഒരു ചരിത്ര പോരാളിയുടെ വേഷത്തിലാണ് ചിത്രത്തില്‍ സണ്ണി അഭിനയിക്കുന്നത്. വിസി വടിവുടിയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിന് പുറമേ മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലേക്കും മൊഴിമാറ്റി വീരമാദേവി എത്തും.

മലയാളത്തിലേക്കും അഭിനയിക്കാനുള്ള തയ്യാറെടുപ്പുകള്‍ സണ്ണി നടത്തിയിരിക്കുകയാണ്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയായിരിക്കും സണ്ണി മലയാളത്തിലേക്ക് എത്തുന്നത്. ജയറാം, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് ചിത്രത്തിലെ പ്രമുഖ താരങ്ങള്‍. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം തന്നെ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X