»   » നിലപാടുകളും ജീവിതവും അങ്ങനെ തന്നെ, പക്ഷെ ആ രണ്ട് വാക്കുകള്‍ സണ്ണി ലിയോണിന് ഇഷ്ടമല്ല...

നിലപാടുകളും ജീവിതവും അങ്ങനെ തന്നെ, പക്ഷെ ആ രണ്ട് വാക്കുകള്‍ സണ്ണി ലിയോണിന് ഇഷ്ടമല്ല...

Posted By: Karthi
Subscribe to Filmibeat Malayalam

ബോളിവുഡ് താരം സണ്ണി ലിയോണ്‍ കേരളത്തില്‍ വന്ന് പോയതിന് ശേഷം താരത്തിന് കേരളത്തേക്കുറിച്ചും തെന്നിന്ത്യയേക്കുറിച്ചും സംസാരിക്കാന്‍ 100 നാവാണ്. കേരളത്തില്‍ സണ്ണി ലിയോണിനെ കാണാന്‍ തടിച്ച് കൂടിയ ജനസാഗരം താരത്തെ അമ്പരപ്പിച്ചിരുന്നു.

രാമലീല ബഹിഷ്‌കരിക്കണോ, പിന്തുണയ്ക്കണോ? പിന്തുണയ്ക്കുന്നവരോട് ഒരേ ഒരു ചോദ്യം...

ജയറാമിനെ കരയിപ്പിച്ച ദിലീപിന്റെ ചോദ്യം, ശരിക്കും ഇതായിരുന്നില്ലേ ആ ചോദ്യം? ചിരിച്ച് മരിക്കും, ഉറപ്പ്

ഇത്രയധികം ആരാധകരെ അഭിമുഖീകരിക്കേണ്ടി വന്ന തന്റെ മാനസീക അവസ്ഥയേക്കുറിച്ച് അടുത്തിടെ സണ്ണി ലിയോണ്‍ വ്യക്തമാക്കിയിരുന്നു. ഒപ്പം സ്ത്രീകള്‍ക്ക് ഒരു നിര്‍ദ്ദേശവും. ഇക്കൂട്ടില്‍ ഏറ്റവും അധികം ശ്രദ്ധ നേടിയത്, തനിക്ക് ഇഷ്ടമില്ലാത്ത രണ്ട് വാക്കുകളേക്കുറിച്ചും സണ്ണി വ്യക്തമാക്കി.

സ്ത്രീകളോട് സണ്ണി ലിയോണ്‍

സ്ത്രീകള്‍ എപ്പോഴും സ്വന്തം ജീവിതത്തേക്കുറിച്ച് സ്വന്തമായി തീരുമാനം എടുക്കാന്‍ പഠിക്കണം. ഇഷ്ടമുള്ളപോലെ ജീവിക്കാന്‍ പഠിക്കണമെന്നുമാണ് സണ്ണി ലിയോണിന് സ്ത്രീകളോട് പറയാനുള്ളത്.

താല്പര്യമില്ലാത്ത രണ്ട് വാക്കുകള്‍

സ്ത്രീകള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള പോലെ ജീവിക്കണമെന്നാണ് സണ്ണി ലിയോണിന്റെ നിലപാട്. എന്നാല്‍ ഫെമിനിസ്റ്റ്, ഫെമിനിസം എന്നീ വാക്കുകളോട് സണ്ണി ലിയോണിന് താല്പര്യമില്ല.

ദക്ഷിണേന്ത്യക്കാരുടെ സ്‌നേഹം

ദക്ഷിണേന്ത്യയില്‍ എവിടെ യാത്ര ചെയ്യുമ്പോഴും അവരുടെ സ്‌നേഹം താന്‍ ശ്രദ്ധിച്ചിട്ടുള്ളതാണ്. തന്നെ കാണാന്‍ അവര്‍ക്ക് വലിയ ആകാംഷയാണ്. പക്ഷെ അതൊരിക്കലും മോശമായ രീതിയിലല്ല. സ്‌നേഹത്തോടെയാണെന്നും താരം പറയുന്നു.

ഒരിക്കലും പ്രതീക്ഷിച്ചില്ല

കൊച്ചിയില്‍ തന്നെ കാണാന്‍ ഇത്രയും ആളുകള്‍ എത്തുമെന്നോ, ഇത്രയും ആളുകള്‍ തന്ന സ്‌നേഹിക്കുന്നുണ്ടോ ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇത്തരം അവസ്ഥകളില്‍ എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.

എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ

തന്നെ കാണാനെത്തിയ ആരാധക വൃന്ദത്തെ കണ്ട് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി. ഇത്രയും അധികം ആളുകണ്ട് സന്തോഷം കൊണ്ട് കരയണോ ചിരിക്കണോ എന്നറിയാന്‍ പാടില്ലാത്ത അവസ്ഥയിലായി.

വേറെ താരങ്ങളുണ്ടോ ഇതുപോലെ?

ആരാധകരുടെ കൂട്ടത്തെ കാണാന്‍ തന്നെപ്പോലെ മാനസീകമായി പോലും തയാറെടുത്തിട്ടുള്ള താരങ്ങളെ തനിക്കറിയില്ല. ഒരു പക്ഷെ അമിതാഭ് ബച്ചനോ, ഷാരുഖ് ഖാനോ, സല്‍മാന്‍ ഖാനോ ഇത്തരം അവസ്ഥ ഉണ്ടായക്കാണുമെന്നും സണ്ണി പറയുന്നു.

കരച്ചില്‍ വന്നു

ആരാധകരെ കണ്ട് തനിക്ക് സന്തോഷം കൊണ്ട് കരച്ചില്‍ വന്നു. അത് അടക്കിപ്പിടിച്ച് ചിരിച്ചുകൊണ്ടാണ് അവരോട് കൈവീശിക്കാണിച്ചതും അവരെ സ്‌നേഹിക്കുന്നെന്ന് പറഞ്ഞതുമന്ന് സണ്ണി ലിയോണ്‍ പറഞ്ഞു.

English summary
Sunny Leone talks about the two words she dont like, that is feminism and feminist.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam