മകൾ നിഷയുടെ പുതിയ വിശേഷം പങ്കുവെച്ച് സണ്ണി ലിയോൺ, നിന്നെ ഓർത്ത് ഞാൻ ഏറെ അഭിമാനിക്കുന്നു...

ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. പോൺ സിനിമയിലൂടെ എത്തി തെന്നിന്ത്യയിലും ബോളിവുഡിലും തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു താരം. അഭിനയവും കുടുംബവും ഒരുപോലെ കൊണ്ടു പോകുന്ന സണ്ണി സിനിമ വിശേഷങ്ങൾക്കൊപ്പം വീട്ടു വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് നാലു വയസ്സുകാരിയായ മകളുടെ വിശേഷങ്ങളാണ്.

sunny

മകൾ നിഷ കുതിര സവാരി നടത്തുന്ന ചിത്രങ്ങൾ സണ്ണി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരുന്നു. എന്റെ മകള്‍ നിഷയെ കുതിരസവാരിയുടെ ആദ്യ പാഠങ്ങള്‍ പരിശീലിപ്പിച്ചിരുന്നു.ഇപ്പോള്‍ തന്നെ അവള്‍ ഒരു കുട്ടി പ്രൊഫഷനലിനെപ്പോലെയാണ്. നന്നായിട്ടുണ്ട് നിഷ നിന്നെ ഓർത്ത് ഞാൻ ഏറെ അഭിമാനിക്കുന്നു. മകൾ കുതിര സവാര ചെയ്യുന്ന ചിത്രങ്ങൾ പങ്കുവെച്ചു കെണ്ട് സണ്ണി കുറിച്ചു. സണ്ണിയുടെ ചിത്രത്തിനൊപ്പമാണ് മകളുടെ ചിത്രവും പങ്കുവെച്ചത്. ആദ്യ ചിത്രത്തിൽ വീട്ടിൽ നിൽക്കുന്ന സണ്ണിയെയാണ കാണാൻ കാണാൻ കഴിയുന്നത്. രണ്ടാമത്തെ ചിത്രത്തിൽ ഹെല്‍മറ്റും മാസ്‌കുമൊക്കെ ധരിച്ച്‌ കുതിരയുടെ പുറത്തിരിക്കുന്ന നിഷയെ കാണാം.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഷൂട്ടിങ്ങ് തിരക്കുകൾ നിർത്തിവെച്ച് ഭർത്താവും കുഞ്ഞുങ്ങളുമയി ലോസ് ആഞ്ചലസിലുള്ള വീട്ടിലാണ താരമിപ്പോൾ. മാതൃദിനാശംസകൾക്കൊപ്പമായിരുന്നു ഇന്ത്യ വിട്ട വിവരം താരം വെളിപ്പെടുത്തിയത്. മക്കളുടെ സുരക്ഷയെ കരുതിയാണ് സണ്ണിയും ഭർത്താവും ഇന്ത്യ വിട്ടത്.

അപകടകാരിയായ അദൃശ്യ കൊലയാളി വൈറസിൽ നിന്ന് ഞങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനുള്ള അവസരം എനിക്കും ഡാനിയേലിനും ലഭിച്ചു. ഞങ്ങൾ അവരെ ലോസ് ആഞ്ചലസിലുള്ള വീട്ടിലും പിന്നീട് രഹസ്യ പൂന്തോട്ടത്തിലും എത്തിച്ചു. എന്റെ അമ്മയും ഞാൻ ഇതു തന്നെ ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടുണ്ടാകുക, ഞാൻ നിങ്ങളെ ഒരുപാട് മിസ് ചെയ്യു‌ന്നു. മാത്യ ദിനാശംസകൾ സണ്ണി ലിയോൺ കുറിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ ലോക്ക്ഡൗൺ കാലത്ത് കൂടുതൽ സജീവമായിരുന്നു വീട്ടിൽ നിന്നുള്ള നിരവധി വീഡിയോകളും ചിത്രങ്ങളും ഇവർ പങ്കുവെച്ചിരുന്നു. ലോക്ക് ഡൗൺ കാലം മക്കൾക്കൊപ്പം ആഘോഷമാക്കുകയാണ് താര ദമ്പതികൾ.

സണ്ണി ലിയോൺ ഫേസ്ബുക്ക് പോസ്റ്റ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X