ബോളിവുഡിലും അവസരങ്ങള്‍ക്ക് വേണ്ടി കിടപ്പറ പങ്കിടുന്നുണ്ട്! താന്‍ ഭാഗ്യവതിയാണെന്ന് സണ്ണി ലിയോണ്‍!
സിനിമയുടെ അണിയറയില്‍ നടക്കുന്ന പീഡനങ്ങളെ കുറിച്ച് ഒരുപാട് നടിമാര്‍ തുറന്ന് പറച്ചിലുകള്‍ നടത്തിയിരുന്നു. അതിനിടെ ഹോളിവുഡില്‍ നിന്നും വന്ന റിപ്പോര്‍ട്ടുകള്‍ ലോകത്തെ തന്ന ഞെട്ടിപ്പിക്കുന്നവയായിരുന്നു. ഇപ്പോള്‍ ബോളിവുഡിന്റെ ഹോട്ട് സുന്ദരി സണ്ണി ലിയോണും കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ്.
അടുത്തിടെ ഒരു അഭിമുഖത്തിലാണ് ബോളിവുഡിലും ഇരയെ പിടിക്കാന്‍ കാത്തിരിക്കുന്നവര്‍ ഉണ്ടെന്നുള്ള കാര്യം സണ്ണി ലിയോണ്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. അവസരങ്ങള്‍ക്ക് വേണ്ടി കിടപ്പറ പങ്കിടാനൊന്നും തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെങ്കിലും തന്നെ സംരക്ഷിക്കാന്‍ ഭര്‍ത്താവ് ഡാനിയേല്‍ ഉള്ളതിന്റെ ആശ്വാസവും സണ്ണി പങ്കുവെക്കുകയാണ്.

ബോളിവുഡിലും..
പ്രമുഖ ഹോളിവുഡ് സിനിമാ നിര്‍മാതാവായ ഹാര്‍വി വെയിന്‍സ്റ്റണിന്റെ പീഡന കഥകള്‍ നടിമാര്‍ തുറന്ന് പറഞ്ഞിരുന്നു. പിന്നാലെ മീ റ്റൂ ക്യാംപെയിന്‍ ലോകം മുഴുവനുമായി നടക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ബോളിവുഡില്‍ നിന്നും താരങ്ങളും കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.

സണ്ണി ലിയോണും
രണ്‍വീര്‍ സിംഗ്, ആയൂഷ്മാന്‍ ഖുര്‍ന, കല്‍ക്കി കോച്ചലിന്‍ എന്നിവര്‍ക്ക് പിന്നാലെ സണ്ണി ലിയോണും ബോളിവുഡില്‍ കാസ്റ്റിങ്ങ് കൗച്ച് ഉണ്ടെന്നും എന്നാല്‍ താന്‍ രക്ഷപ്പെട്ടത് എങ്ങനെയാണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ്.

ഭാഗ്യവതിയാണ്
സണ്ണി ലിയോണ്‍ ഇക്കാര്യത്തില്‍ ഭാഗ്യവതിയാണ്. കാരണം ഇത്തരത്തിലുള്ള കാസ്റ്റിങ്ങ് കൗച്ചിനൊന്നും സണ്ണിയ്ക്ക് ഇരയാകേണ്ടി വന്നിട്ടില്ല. അതിന് കാരണം ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും ടീമും കൂടെ ഉള്ളത് കൊണ്ടാണെന്നാണ് സണ്ണി പറയുന്നത്.

ആണിനും പെണ്ണിനും രക്ഷയില്ല
തനിക്ക് അവസരങ്ങള്‍ക്ക് വേണ്ടി കിടപ്പറ പങ്കിടേണ്ടി വന്നിട്ടില്ലെങ്കിലും ബോളിവുഡില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഇത്തരം പീഡനങ്ങള്‍ക്ക് പലരും ഇരയാകേണ്ടി വന്നിട്ടുണ്ടെന്നാണ് സണ്ണി ലിയോണ്‍ പറയുന്നത്.

സ്ത്രീകള്‍ ശബ്ദം ഉയര്‍ത്തണം
ഇക്കാര്യത്തെ കുറിച്ച് സ്ത്രീകള്‍ എത്ര ഉറക്കെ സംസാരിക്കുന്നുവോ അത്രയും ഉപകാരമായിരിക്കും കിട്ടാന്‍ പോവുന്നത്. ഇത്തരത്തില്‍ ഉറച്ച തീരുമാനമെടുത്തവരോട് തനിക്ക് അഭിമാനം തോന്നുന്നതായും സണ്ണി പറയുന്നു.

എന്നെങ്കിലും രക്ഷപ്പെടും
നമ്മൂടെ സിനിമാ മേഖല എന്നെങ്കിലും ഇതില്‍ നിന്നും രക്ഷപ്പെടുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സണ്ണി വ്യക്തമാക്കിയിരുന്നു. മാത്രമല്ല സിനിമ പുരുഷാധിപത്യത്തിന്റെ കീഴിലാണെന്നും സ്ത്രീകള്‍ കണ്ണുനീരില്‍ മാത്രം ജീവിക്കുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ കാരണമാവുന്നതെന്നും സണ്ണി പറയുന്നു.


Click it and Unblock the Notifications











