»   » സണ്ണി ലിയോണിന് പ്രിയങ്ക ചോപ്രയോട് അസൂയ

സണ്ണി ലിയോണിന് പ്രിയങ്ക ചോപ്രയോട് അസൂയ

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ ഹോട്ട് ആന്റ് സെക്‌സി താരം സണ്ണി ലിയോണിന് സെക്‌സി വുമണ്‍ പ്രിയങ്ക ചോപ്രയോട് അസൂയയാണത്രേ. എന്തിനാണ് സണ്ണിക്ക് പ്രിയങ്കയോട് ഇത്ര അസൂയ തോന്നാന്‍ കാരണം. അതു മറ്റൊന്നുമല്ല, പ്രിയങ്കയുടെ ശരീരഭംഗി തന്നെയാണ്. ബോളിവുഡിലെ മാത്രമല്ല ഏഷ്യയിലെ തന്നെ സെക്‌സി ശരീരത്തിനു ഉടമയായി തെരഞ്ഞെടുക്കപ്പെട്ട താരമാണല്ലോ പ്രിയങ്ക.

അപ്പോള്‍ ആര്‍ക്കായാലും പ്രിയങ്കയുടെ ശരീരത്തോട് അസൂയ കാണാതിരിക്കില്ല. സണ്ണിക്ക് പ്രിയങ്കയെ പോലൊരു ശരീരം കിട്ടിയിരുന്നെങ്കില്‍ എന്നാണ് ആഗ്രഹം. പലപ്പോഴും അങ്ങനെയൊരു ശരീരം ലഭിച്ചിരുന്നെങ്കില്‍ എന്നു സണ്ണി വിചാരിച്ചിട്ടുണ്ട്. അതിനുള്ള കഠിന പരിശ്രമത്തിലുമാണത്രേ സണ്ണി ലിയോണ്‍.

sunny-leone

പ്രിയങ്കയുടെ ശരീരത്തെ പറ്റി മാത്രമല്ല, ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ ശരീരത്തെപ്പറ്റിയും സണ്ണിക്ക് വാ തോരാതെ പറയാനുണ്ട്. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച ശരീരത്തിന് ഉടമകളാണ് പ്രിയങ്കയും ഹൃത്വികുമെന്നാണ് സണ്ണി പറയുന്നത്. കൊത്തിയെടുത്ത ശരീരത്തിനു ഉടമയാണ് ഹൃത്വിക്കെന്നാണ് സണ്ണി പറഞ്ഞത്.

എല്ലാവരും അത്തരം ശരീരത്തിനു വേണ്ടി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നവരാണ്. എന്നാല്‍, അങ്ങനെയൊരു ശരീരം ലഭിക്കാന്‍ ഭാഗ്യം ചെയ്യണമെന്നും സണ്ണി പറയുന്നു.

English summary
sensual star Sunny Leone, who now has stepped in healthy lifestyle with the launch of her workout DVD, says Priyanka Chopra and Hrithik Roshan have the best bodies in the Indian film industry.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam