വണ്‍ നൈറ്റ് സ്റ്റാന്‍ഡിന് വേണ്ടി സണ്ണി ലിയോണ്‍ തായ്‌ലന്‍ഡിലേയ്ക്ക്
'വണ്‍ നൈറ്റ് സ്റ്റാന്‍ഡിന്' വേണ്ടി സണ്ണി ലിയോണ്‍ തായ്‌ലന്‍ഡിലേയ്ക്ക് പോകുന്നു. താരത്തെ കാത്ത് ആരാധകര്‍ തായ്‌ലന്‍ഡില്‍. ജാസ്മിന്‍ ഡിസൂസയുടെ ആദ്യ സംവിധാന സംരംഭമാണ് വണ്‍ നൈറ്റ് സ്റ്റാന്‍ഡ്. ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണ് താരം തായ്‌ലന്‍ഡിലേയ്ക്ക് പോകുന്നത്.
ഒന്നൊഴിയാതെ ഒട്ടേറെ ചിത്രങ്ങളാണ് സണ്ണി ലിയോണിനെ കാത്തിരിയ്ക്കുന്നത്. 'ഏക് പഹീലി ലീല' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സണ്ണി ലിയോണ്‍ തായ്‌ലന്‍ഡിലേയ്ക്ക് പോകുന്നത്.

ഫെബ്രുവരി 23നാണ് സണ്ണി ലിയോണ്‍ തായ്‌ലന്‍ഡിലേക്ക് പോകുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതിനൊടൊപ്പം തന്നെ തായ്‌ലന്‍ഡില്‍ എത്തി. ഫെബ്രുവരിയില്‍ ഷൂട്ടിംഗ് ആരംഭിയ്ക്കുന്ന ചിത്രം ജൂണില്‍ തീയേറ്ററുകളില്‍ എത്താനാണ് സാധ്യത.
ഷൂട്ടിംഗ് തിരക്കുകളിലും തായ്‌ലന്‍ഡ് സണ്ണി ലിയോണിന് പുത്തന്‍ അനുഭവം പകരുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. രാഗിണി എംഎംഎസ് 2 നായികയെ കാത്ത് ഒട്ടേറെ ആരാധകരാണ് തായ്‌ലന്‍ഡില്‍ ഉള്ളത്. ഈ വര്‍ഷം സണ്ണി ലിയോണിന്റേതായി ഒട്ടേറെ ചിത്രങ്ങളാണ് പുറത്തിറങ്ങുന്നത്.


Click it and Unblock the Notifications











