»   » സോപ്പിന്റെ പരസ്യത്തില്‍ അഭിനയിക്കുന്ന നടിമാര്‍ക്ക് മാതൃകയായി സണ്ണി ലിയോണ്‍!!

സോപ്പിന്റെ പരസ്യത്തില്‍ അഭിനയിക്കുന്ന നടിമാര്‍ക്ക് മാതൃകയായി സണ്ണി ലിയോണ്‍!!

Posted By: Teresa John
Subscribe to Filmibeat Malayalam

വലിയ പരസ്യ കമ്പനികള്‍ പല ബ്രാന്‍ഡുകളും പുറത്തിറക്കുമ്പോള്‍ സിനിമാ താരങ്ങള്‍ അംബാസിഡര്‍ ആവുന്നത് സ്ഥിരമാണ്. എന്നാല്‍ അവയെക്കെ അവര്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ പോലും ആയിരിക്കില്ല എന്നതാണ് വസ്തുത. എന്നാല്‍ അവരില്‍ നിന്നും വ്യത്യസ്തയാകുകയാണ് ഇന്ത്യയുടെ ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍. മിനറല്‍ വാട്ടര്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറായ സണ്ണി കഴിഞ്ഞ ദിവസം ജല്‍ നാറ്റിയൂച്ചറല്‍ മിനറല്‍ വാട്ടറാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.

ഹണി ബീ 2 ഉണ്ടാക്കിയ പ്രശ്‌നങ്ങളാണോ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്? ബാബുരാജ് പറയുന്നതിങ്ങനെ!!!

ഒരു വ്യക്തി എന്ന നിലയില്‍ ഈ പ്രൊഡക്ടില്‍ താന്‍ വിശ്വസിക്കുന്നുണ്ടെന്നും ആര്‍ക്കും ഹാനികരമാവുന്ന തരത്തില്‍ അല്ലെന്നും സണ്ണി പറയുന്നു. മാത്രമല്ല എല്ലാവരും ഇത് ഉപയോഗിക്കണമെന്ന് അപേക്ഷയും സണ്ണി മുന്നോട്ട് വെച്ചിട്ടുണ്ട്. വെള്ളം എല്ലാവര്‍ക്കും ആവശ്യമുള്ള വസ്തുവാണ്. മാത്രമല്ല വെള്ളവുമായി തനിക്കുള്ള ബന്ധം കൂടി സണ്ണി ഓര്‍ത്ത് പറയുകയാണ്. താന്‍ മുഴുവനും ഒരു വാട്ടര്‍ ബേബിയാണ്. എല്ലാവരും അത് പറയാറുണ്ട്. മാത്രമല്ല നീന്തല്‍ തനിക്ക് ഇഷ്ടമുള്ള കലാപരിപാടിയാണെന്നും സണ്ണി പറയുന്നു.

sunny-leone

എന്നാല്‍ ഇതിപ്പോ കുടിക്കാനുള്ള വെള്ളമാണ്. ജല്‍ സാധാരണ കിട്ടുന്ന കുപ്പി വെള്ളത്തില്‍ നിന്നും ഏറെ വ്യത്യസാമുള്ളതാണെന്നാണ് പറയുന്നത്. നമ്മുടെ ശരീരത്തിന് മിനറല്‍സിന്റെ ആവശ്യമുണ്ട്. അതിനാല്‍ തന്നെ ജല്‍ അവരുടെ വെള്ളത്തില്‍ നിന്നും നമുക്ക് ആവശ്യമുള്ള മിനറല്‍സ് ഉള്‍പ്പെടുത്തുന്നുണ്ടെന്നും സണ്ണി പറയുന്നു.

English summary
Sunny Leone urges people to save water

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam