Sunny Leone: ഇനി മണിക്കൂറുകൾ മാത്രം!! മലയാളി പ്രേക്ഷകർക്ക് സർപ്രൈസുമായി സണ്ണി ലിയോൺ....
കേരളത്തിലെ സിനിമ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിനമാണ് മെയ് 26.
കേരളത്തിലെ സിനിമ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിനമാണ് മെയ് 26. നിരവധി ഫിലിം ഫെസ്റ്റ്വെല്ലിക്കൾക്കും മികച്ച ഒരു പിടി ചിത്രങ്ങൾക്കും വേദിയായ തിരുവനന്തപുരത്ത് ബോളിവുഡ് താരം സണ്ണി ലിയോൺ എത്തുകയാണ്. നേരത്തെ തന്നെ ഇതിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയിരുന്നു. ഇപ്പോൾ സണ്ണിയെ സ്വീകരിക്കാനുള്ള ഒരിക്കത്തിലാണ് ട്രിവാൻഡ്രം.
2017 ആഗസ്റ്റ് 17 ന് കൊച്ചി നഗരം ജനസാഗരമായിരുന്നു. ഇത്രയും ഒരു ജനക്കൂട്ടത്തെ ഒരു പക്ഷെ കേരളം ഇതുവരെ കണ്ടിട്ടുണ്ടാകില്ല. കേരളത്തിൽ എത്തിയ താരത്തിന് ലഭിച്ച സ്വീകരണമാണിത്. മറ്റു ഒരു താരത്തിനും ലഭിക്കുന്ന ഒരു ഭാഗ്യമാണ് സണ്ണിയ്ക്ക് ലഭിച്ചത്. ഇതേ സ്നേഹം താരത്തിന് മലയാളി പ്രേക്ഷകരോടും ഉണ്ട്.

പോൺ സങ്കൽപ്പം
കേരളത്തിൽ അനേകം ആരാധകർ സണ്ണിക്കുണ്ട്. ഒരു പോൺ താരത്തിന് ലഭിക്കുന്ന പരിഗണനയല്ല സണ്ണിയ്ക്ക് ലഭിക്കുന്നത്. പോൺ നായിക സങ്കൽപ്പത്തെ അക്ഷരം പ്രതി ഉടച്ചെഴുതി പുതിയ നിർവചനമാണ് ചുരങ്ങിയ കാലം കൊണ്ട് താരം തീർത്തത്. ഇതാണ് താരത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. പോൺ താരങ്ങളെ ഒരു തെറ്റായ കണ്ണിലൂടെയാണ് വീക്ഷിക്കുന്നത്. എന്നാൽ അത് അവരുടെ ജോലിയുടെ ഭാഗമാണെന്ന് കുറച്ച് വിഭാഗം ആളുകൾ ചിന്തിക്കുന്നില്ല.

വീണ്ടും കേരളത്തിൽ
സണ്ണിയുടെ കേരള സന്ദർശനം വീണ്ടും പ്രേക്ഷകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ആദ്യം കൊച്ചിയിലാണെങ്കിൽ ഇത്തവണ തിരുവനന്തപുരത്താണ് എത്തുന്നത്. പ്രേക്ഷകർ മാത്രമല്ല സണ്ണിയും സന്തോഷത്തിലാണ്. അത് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന് വ്യക്തമായിരുന്നു. ഒരു ധനകാര്യ സ്ഥാപനം സംഘടിപ്പിക്കുന്ന നൃത്ത പരിപാടിയിൽ പങ്കെടുക്കായിട്ടാണ് താരം തിരുവനന്തപുരത്തെത്തുന്നത്.

ഡാൻസ്
മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള നൃത്ത പരിപാടിയായിരിക്കും താരം അവതരിപ്പിക്കുക. സണ്ണിയുടെ നൃത്ത പരിപാടി കേരളത്തിൽ എത്തുന്നത് ഇത് ആദ്യമായിട്ടാണ്. അതിന്റെ ആവേശവും ജനങ്ങൾക്കുണ്ട്. നൃത്ത പരിപാടിയക്ക് ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. സണ്ണിയെ കാണാൻ ജനങ്ങൾ കാത്തിരുപ്പിലാണ്.

അനന്തപരിയും ജനസാഗരമാകുമോ
കൊച്ചിയെ പോലെ തന്നെ അനന്തപുരിയും ജനസാഗരമാകും എന്നുള്ള കാര്യത്തിന് സംശയമില്ല. എറണാകുളം എംജി റോഡിലെ ഷേണായി തിയേറ്ററിന് സമീപത്തുള്ള മൊബൈൽ ഷോറൂമിലാണ് താരം എത്തിയത്. അന്ന് ഗതാഗതം നിയന്ത്രിക്കാനും ജനക്കൂട്ടത്തെ നിയന്ത്രിക്കാനും അധികൃതർ പണിപ്പെട്ടിരുന്നു. കൊച്ചി വിമാനത്താവളത്തിൽ താരം എത്തിയതു മുതൽ വൻ സ്വീകരണമാണ് ലഭിച്ചത്. ഇതിനെ കുറിച്ചു സണ്ണി തന്നെ തുറന്നു പറഞ്ഞിരുന്നു. സ്നേഹ കടൽ എന്നാണ് ജന സാഗരത്തെ വിശേഷിപ്പിച്ചത്.


Click it and Unblock the Notifications











