»   » സണ്ണിലിയോണിന്റെ ജീവിത കഥ സിനിമയാവുന്നു; വെളളിത്തിരയിലെ സണ്ണിയാവാന്‍ പ്രശസ്ത നടി

സണ്ണിലിയോണിന്റെ ജീവിത കഥ സിനിമയാവുന്നു; വെളളിത്തിരയിലെ സണ്ണിയാവാന്‍ പ്രശസ്ത നടി

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് നടിയും മുന്‍ പോണ്‍ താരവുമായിരുന്ന സണ്ണി ലിയോണിനെ കുറിച്ചുളള ഹ്രസ്വചിത്രം 'മോസ്റ്റ്ലി സണ്ണി പാര്‍ട്ട്‌ലി സണ്ണി' വിദേശത്തുമാത്രമാണു റിലീസ് ചെയ്തത്. ഡോക്യുമെന്ററി ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതിനോട് സണ്ണിലിയോണിനു താത്പര്യമില്ലായിരുന്നു.

പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് ബോളിവുഡ് വരെയെത്തിയ സണ്ണിയുടെ യാത്രയെ കുറിച്ചാണ് കനേഡിയന്‍ സംവിധായകനായ ദിലിപ് മേത്തയുടെ ഡോക്യുമെന്ററിയില്‍ പറയുന്നത്. ഡോക്യുമെന്ററിയ്ക്കു പുറമേ 35 കാരിയായ സണ്ണിലിയോണിനെ കുറിച്ചുളള സിനിമയൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Read more: നായികമാര്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കണം; പ്രസ്താവനയില്‍ മാപ്പുപറഞ്ഞ് സംവിധായകന്‍

sunuy-27-1482

തെരെ ബിന്‍ ലാദന്റെ സംവിധായകന്‍ അഭിഷേക് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാല്‍ ചിത്രത്തിലെ താരങ്ങളുടെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. വിദ്യാ ബാലന്‍ തന്റെ റോള്‍ ചെയ്യണമെന്നാണ് സണ്ണി ലിയോണിന്റെ ആഗ്രഹം.

പക്ഷേ വിദ്യ ഇൗ റോള്‍ ഏറ്റെടുക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അന്തരിച്ച തെന്നിന്ത്യന്‍ നടി സില്‍ക്ക് സ്മിതയുടെ ജീവിതകഥ ദ ഡേര്‍ട്ടി പിക്ച്ചര്‍ എന്ന സിനിമയായപ്പോള്‍ സില്‍ക്ക് സ്മിതയായി അഭിനയിച്ചത് വിദ്യാബാലനായിരുന്നു.

English summary
The documentary, made by acclaimed Canadian director Dilip Mehta, tracks her journey of pursuing her dreams of Bollywood stardom. Now, a biopic on this pornstar-turned-Bollywood actress is on the cards.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam