അയിത്തം കല്‍പ്പിക്കാന്‍ എന്തു തെറ്റാണ് ചെയ്തത്; സണ്ണി ലിയോണ്‍
മുംബൈ: ബോളിവുഡ് നടന്മാര്‍ തനിക്കൊപ്പം അഭിനയിക്കാന്‍ മടിക്കാന്‍ എന്തു തെറ്റാണ് താന്‍ ചെയ്തതെന്ന് നടി സണ്ണി ലിയോണ്‍. ഏക് പഹേലി ലീല എന്ന സിനിമയില്‍ സണ്ണിക്കൊപ്പം അഭിനയിക്കാന്‍ പ്രമുഖ നടന്മാര്‍ തയ്യാറായില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ പറഞ്ഞിരുന്നു. ഇതെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു നടി.
എന്റെ ഭൂതകാലം എനിക്ക് മാറ്റാന്‍ സാധിക്കില്ല. മികച്ച നടിയെന്ന് പേരെടുക്കാനായാണ് ബോളിവുഡിലെത്തിയത്. ഓരോ സിനിമയിലും അവസരം ലഭിക്കുമ്പോള്‍ താന്‍ സന്തുഷ്ടയാണ്. ചിത്രത്തിന് പ്രേക്ഷകര്‍ നല്‍കുന്ന സ്വീകരണം വലിയ അംഗീകാരമായാണ് കാണുന്നത്. മുന്‍നിര നടന്മാര്‍ തനിക്കൊപ്പം അഭിനയിക്കാന്‍ മടിച്ചെന്ന കാര്യം ഏറെ വിഷമിപ്പിച്ചെന്നും നടി പറഞ്ഞു.

ഷാരൂഖ് ഖാന്‍ അടക്കമുള്ളവര്‍ക്കൊപ്പം അഭിനയിക്കണമെന്നാണ് ആഗ്രഹം. ഷാരൂഖിനെ ഒരു തവണ നേരില്‍ കണ്ടിട്ടുണ്ട്. നല്ലൊരു മനുഷ്യനായാണ് തോന്നിയത്. ആമിറും സല്‍മാന്‍ ഖാനും ഇഷ്ട നടന്മാരാണ്. ഇരുവര്‍ക്കുമൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ ഒരിക്കലും നഷ്ടപ്പെടുത്തില്ലെന്നും അമേരിക്കന്‍ പോണ്‍ സ്റ്റാര്‍ ആയിരുന്ന നടി പറഞ്ഞു.
ബോളിവുഡിലെത്തുമ്പോള്‍ അഭിനയത്തിന്റെ ബാലപാഠം അറിയില്ലായിരുന്നു. ഇപ്പോള്‍ എല്ലാം പഠിച്ചുവരികയാണ്. വ്യത്യസ്തങ്ങളായ അനുഭവമാണ് ഓരോ ഫിലിം സെറ്റുകളും നല്‍കുന്നതെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. ഇന്തോ അമേരിക്കന്‍ വംശജയായ സണ്ണി ലിയോണ്‍ ലോകപ്രശസ്ത പോണ്‍ താരമാണ്. നീലചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായതാണ് ബോളിവുഡിലെ നടന്മാരാര്‍ സണ്ണിയോട് അകല്‍ച്ച കാണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.


Click it and Unblock the Notifications











