ദീപികയേയും പ്രിയങ്കയേയും കടത്തി വെട്ടി സണ്ണി !ഒപ്പം സല്ലുവും, പ്രേക്ഷകർ തിരഞ്ഞത് ഇവരെ
ദീപികയേയും പ്രിയങ്കയേയും കടത്തി വെട്ടി വീണ്ടും താരം സണ്ണി ലിയോൺ. 2019 ൽ ഇന്ത്യൻക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ സെലിബ്രിറ്റി എന്ന നേട്ടം വീണ്ടും സണ്ണി ലിയോൺ സ്വന്തം. നടിയ്ക്കൊപ്പം നടൻ സൽമാൻഖാനുമുണ്ട്. യാഹൂവാണ് ഇതു സംബന്ധമായ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. ബോളിവുഡിലെ സൂപ്പർ താരങ്ങളായ ദീപികയേയും പ്രിയങ്കയേയും കടത്തി വെട്ടിയാണ് സണ്ണി ഈസുവർണ്ണ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

സൽമാൻഖാന് തൊട്ട് പിന്നിലായി അമിതാഭ് ബച്ചനും അക്ഷയ് കുമാറുമുണ്ട്. കൂടാതെ ഈ വർഷത്തെ സ്റ്റൈൽ ഐക്കണായി ഇന്റെർനെറ്റിൽ സ്ഥാനം പിടിച്ചിരിക്കുന്നത് ഹൃത്വിക് റോഷനും സാറ അലിഖാനുമാണ്. 2018 ൽ പുറത്തു വന്ന കേദർനാഥ് എന്ന ചിത്രത്തിലൂടെയാണ് സാറ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഇതിനു പിന്നാലെ എത്തിയ രൺവീർ കപൂർ ചിത്രം സിമ്പയിലും സാറ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അമീർഖാൻ ചിത്രം ദംഗലാണ് ദശാബ്ദത്തിലെ ഏറ്റവും വലിയ ബോക്സോഫീസ് ഹിറ്റ്. 2000 കോടിയാണ് ഈ ചിത്രം നേടിയത്. തൊട്ടു പിന്നാലെ സൽമാൻഖാൻ ചിത്രമായ ബജ്റാംഗി ഭായ്ജാനും അമീർഖാന്റെ തന്നെ മറ്റൊരു ചിത്രമായ പികെയുമുണ്ട്. സൽമാൻ ചിത്രം സുൽത്താൻ, ഗൈദഗർ സിന്ദ ഹെ, ദൂം 3, സജു,വാർ, ചെന്നൈ എക്സ്പ്രസ്, ദബാംഗ് എന്നി ചിത്രങ്ങളും ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുണ്ട്.


Click it and Unblock the Notifications