ഞാനിവിടെയും നീ അവിടെയും; രണ്‍ബീറിനെ മിസ് ചെയ്ത് ആലിയ, കമന്റുമായി അര്‍ജ്ജുന്‍ കപൂര്‍

ബോളിവുഡിന്റെ ക്യൂട്ട് കപ്പിളാണ് അടുത്തിടെ വിവാഹിതരായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. വിവാഹം വളരെ പെട്ടെന്ന് നടത്തിയതിനാല്‍ ഹണിമൂണിന് പോലും സമയം ലഭിക്കാതെ ഇരുവരും ഷൂട്ടിങ്ങ് ലൊക്കേഷനുകളിലേക്ക് മടങ്ങിയിരുന്നു. മുംബൈയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കിലാണ് ഇപ്പോള്‍ രണ്‍ബീര്‍.

അതേസമയം ആലിയ ഇപ്പോള്‍ കരിയറിലെ പ്രധാന ചുവടുവെയ്പ്പിന് ഒരുങ്ങുകയാണ്. ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ തയ്യാറെടുക്കുകയാണ് ആലിയ ഭട്ട്. ഹാര്‍ട്ട് ഓഫ് സ്‌റ്റോണ്‍ എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ചിത്രീകരണത്തിനായി കഴിഞ്ഞ ആഴ്ച ആലിയ വിദേശത്തേക്ക് പോയിരുന്നു.

ranbir-alia

അതിനിടെ ഷൂട്ടിങ്ങ് ലൊക്കേഷനിലെ ഇടവേളയില്‍ സമയം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങള്‍ ആലിയ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. പുല്‍ത്തകിടിയില്‍ ഇളംവെയില്‍ കൊണ്ടിരിക്കുന്നതിന്റെ ചിത്രങ്ങളാണ് ആലിയ ആരാധകര്‍ക്കായി ഷെയര്‍ ചെയ്തത്. 'എനിക്കെന്റെ സൂര്യപ്രകാശം തരൂ, ഞാന്‍ എന്റെ യാത്രയിലാണ്' എന്നായിരുന്നു ആലിയ ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍. തന്റെ പ്രിയതമന്റെ അസാന്നിദ്ധ്യം നൊമ്പരപ്പെടുത്തുന്നു എന്നായിരുന്നു ആലിയ സൂചിപ്പിച്ചത്.

ആലിയയുടെ ഈ പോസ്റ്റിന് തമാശ രൂപത്തില്‍ മറുപടി പറയുകയാണ് ആലിയയുടെയും രണ്‍ബീറിന്റെയും ഉറ്റസുഹൃത്തും നടനുമായ അര്‍ജ്ജുന്‍ കപൂര്‍. നിന്റെ സൂര്യപ്രകാശം മുംബൈയില്‍ ഷൂട്ടിങ്ങ് തിരക്കിലാണ് എന്നായിരുന്നു അര്‍ജ്ജുന്റെ കമന്റ്. ആലിയയുടെ ഭര്‍ത്താവ് രണ്‍ബീര്‍ കപൂറിനെ ഉദ്ദേശിച്ചായിരുന്നു ഈ കമന്റ്. ഒപ്പം പൊട്ടിച്ചിരിക്കുന്ന ഇമോജിയോടെയാണ് പോസ്റ്റ് ചെയ്തത്. അര്‍ജ്ജുന്റെ കമന്റിന് അപ്പോള്‍ തന്നെ ആലിയ മറുപടി നല്‍കുകയും ചെയ്തിരുന്നു.

അര്‍ജ്ജുന്‍ കപൂറും രണ്‍ബീര്‍ കപൂറും മുംബൈയില്‍ ലവ് രഞ്ജന്‍ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കിലാണ് ഇപ്പോള്‍.

ranbir-alia

കഴിഞ്ഞ ഏപ്രില്‍ 14-ന് മുംബൈയില്‍ വെച്ചായിരുന്നു രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട് വിവാഹം. വിവാഹത്തിന് പിന്നാലെ കമിറ്റ് ചെയ്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ഇരുവരും ഷൂട്ടിങ്ങ് ലൊക്കേഷനുകളിലേക്ക് മടങ്ങിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X