twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദീപികയുടെയും അനുഷ്കയുടെ‍യും കരിയറിലെ മികച്ച സിനിമകൾ; പ്രിയങ്ക ചോപ്ര വേണ്ടെന്ന് വെച്ചത് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ

    |

    ബോളിവുഡിൽ നിന്നും ​ഹോളിവുഡിലെത്തി വിജയം വരിച്ച താരമാണ് പ്രിയങ്ക ചോപ്ര. 40 കാരിയായ പ്രിയങ്ക കരിയറിൽ ഇതിനകം നേടിയെടുത്ത നേട്ടങ്ങൾ നിരവധിയാണ്. 2008 ൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ പ്രിയങ്ക ബോളിവഡിൽ ഒരുപിടി മികച്ച ചിത്രങ്ങളിൽ അഭിനയിച്ചു. ഫാഷൻ, മേരി കോം, ബാജിരാവോ മസ്താനി, ബർഫി, ദിൽ ദഡക്നേ ദോ തുടങ്ങിയവ പ്രിയങ്കയുടെ അഭിനയ മികവിനെ സാക്ഷ്യപ്പെടുത്തിയ സിനിമകളായിരുന്നു.

    അമേരിക്കൻ ടെലിവിഷൻ സീരീസായ ക്വാണ്ടിക്കോയിലെ പ്രധാന കഥാപാത്രമായി എത്തിയതോടെയാണ് നടിയുടെ കരിയർ ​ഗ്രാഫ് ആ​ഗോള തലത്തിൽ ഉയർന്ന്. ക്വാണ്ടികോ ഹിറ്റായതോടെ പ്രിയങ്ക ചോപ്ര ​​ഗ്ലോബൽ സ്റ്റാറായി. അന്താരാഷ്ട്ര ഫാഷൻ ഷോകളിലും അവാർഡ് നിശകളിലും പ്രിയങ്ക തിളങ്ങി. ​അമേരിക്കൻ ​ഗായകൻ നിക് ജോനാസിനെ വിവാഹം കഴിച്ച പ്രിയങ്ക ഇപ്പോൾ ലോസ് ആഞ്ചലസിലാണ് താമസിക്കുന്നത്. അടുത്തിടെ വാടക ​ഗർഭ ധാരണത്തിലൂടെ ഒരു കുഞ്ഞും ഇവർക്ക് പിറന്നു.

    pc

    മറ്റൊരു ഇന്ത്യൻ താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടങ്ങളാണ് ഹോളിവുഡിൽ ഇതുവരെ പ്രിയങ്ക നേടിയത്. അതേസമയം ബോളിവുഡിൽ പ്രിയങ്ക ചോപ്ര വേണ്ടെന്ന് വെച്ച ഹിറ്റ് ചിത്രങ്ങളും ഏറെയാണ്. നടി നിരസിച്ച പല സിനിമകളും ചെയ്ത മറ്റു നടിമാർക്ക് തങ്ങളുടെ കരിയറിലെ വഴിത്തിരിവായി ഇതിൽ പല സിനിമകളും മാറി. 2012 ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് കോക്ടെയിൽ.

    ദീപിക പദുകോൺ, ഡയാന പെന്റി, സെയ്ഫ് അലി ഖാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ദീപികയുടെ കരിയറിനെ മാറ്റി മറിച്ച സിനിമയാണ്. കോക്ടെയിലിലെ വെറോണിക എന്ന കഥാപാത്രം ദീപിക അവിസ്മരണീയമാക്കി. യഥാർത്ഥത്തിൽ ഈ കഥാപാത്രം ചെയ്യാൻ ആദ്യം പരി​ഗണിച്ചിരുന്നത് പ്രിയങ്ക ചോപ്രയെയായിരുന്നു. എന്നാൽ പ്രിയങ്ക ഈ റോൾ വേണ്ടെന്ന് വെക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.

    pc and dp

    2016 ൽ പുറത്തിറങ്ങിയ സൽമാൻ ഖാൻ ചിത്രമാണ് സുൽത്താൻ. വൻഹിറ്റായ ചിത്രത്തിൽ നായികയായെത്തിയത് അനുഷ്ക ശർമ്മയായിരുന്നു. സുൽത്താൻ സൽമാനെ കേന്ദ്രീകരിച്ചുള്ള കഥയാണെങ്കിലും അനുഷ്കയ്ക്കും തുല്യപ്രാധാന്യമുണ്ടായിരുന്നു. അനുഷ്കയ്ക്ക് പകരം ആദ്യം ഈ റോളിലേക്ക് പരി​ഗണിച്ചിരുന്നത് പ്രിയങ്ക ചോപ്രയെ ആയിരുന്നു. എന്നാൽ ഈ കഥാപാത്രം തനിക്ക് പകരം തന്റെ കസിനായ പരിനീതി ചോപ്രയ്ക്ക് നൽകുന്നതാണ് ഉചിതമാണെന്നത്രെ പ്രിയങ്ക പറഞ്ഞത്. പക്ഷെ പരിനീതിക്ക് പകരം അനുഷ്കയെ ആണ് ചിത്രത്തിലേക്ക് തെരഞ്ഞെടുത്തത്.

    priyanka chopra

    2010 ൽ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ സിനിമയായ എന്തിരനിലും പ്രിയങ്ക ചോപ്രയെ നായികയായി പരി​ഗണിച്ചിരുന്നു, എന്നാൽ പിന്നീട് ചിത്രം നടി ഐശ്വര്യ റായിയിലേക്കെത്തുകയായിരുന്നു. ഇതിന് പുറമെ, റേസ് 2, ഭാരത് എന്നീ സിനിമകളിലും പ്രിയങ്കത ചോപ്രയ്ക്ക് ഓഫർ വന്നിരുന്നു. പക്ഷെ ചില കാരണങ്ങളാൽ നടിക്ക് ഇത് ചെയ്യാൻ‍ പറ്റിയില്ല.

    Read more about: priyanka chopra
    English summary
    Super hit movies that actress priyanka chopra rejected; from cocktail to race 2
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X