കെജിഎഫ് 2 സിനിമയുടെ അണിയറ പ്രവര്‍ത്തകരോട് മാപ്പ് പറഞ്ഞ് ആമിര്‍ ഖാന്‍; രണ്ട് സിനിമയും ഒരുമിച്ച് ഏറ്റുമുട്ടും

ആമിര്‍ ഖാന്‍ നായകനായി അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രം ലാല്‍ സിംഗ് ഛദ്ദ റിലീസിനൊരുങ്ങുകയാണ്. 2022 ഏപ്രില്‍ പതിനാലിനായിരിക്കും സിനിമയുടെ റിലീസ് എന്നാണ് പ്രൊമോഷന്റെ ഭാഗമായി ആമിര്‍ ഖാന്‍ തന്നെ പറഞ്ഞത്. എന്നാലിപ്പോള്‍ കെജിഎഫ് 2 വിന്റെ അണിയറ പ്രവര്‍ത്തകരോട് ക്ഷമ ചോദിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് താരം. ലാല്‍ സിംഗ് ഛദ്ദയുടെ റിലീസും കെജിഎഫ് ചാപ്റ്റര്‍ 2 ന്റെ റിലീസും ഒരുമിച്ച് എത്തുന്നതോടെ സിനിമയുമായി ബോക്‌സോഫീസില്‍ ഏറ്റുമുട്ടുമെന്ന ആമിര്‍ ഖാന്റെ പ്രസ്താവന വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ആമിറിന്റെ പ്രതികരണം വൈറലായതിന് പിന്നാലെ വിമര്‍ശകരും എത്തി. ഇതിനിടയില്‍ ട്രേഡ് അനലിസ്റ്റ് കോമള്‍ നഹ്തയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ കെജിഎഫ് 2 നോടും അതിന്റെ അണിയറ പ്രവര്‍ത്തകരോടും മാപ്പ് പറയുന്നതായിട്ടാണ് ആമിര്‍ സൂചിപ്പിച്ചത്. ഇതോടെ താരത്തിന്റെ വാക്കുകള്‍ വീണ്ടും ആരാധകര്‍ ഏറ്റുപിടിച്ചിരിക്കുകയാണ്.

aamir-

ഏറെ കാലത്തെ ചിത്രീകരണത്തിനൊടുവില്‍ ലാല്‍ സിംഗ് ഛദ്ദ റിലീസ് ചെയ്യാന്‍ പോവുകയാണ്. ആമിര്‍ ഖാന്‍, നാഗ ചൈതന്യ, കരീന കപൂര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് സിനിമയുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചത്. കന്നടയിലെ സൂപ്പര്‍ ഹിറ്റായി മാറിയ കെജിഎഫിന്റെ രണ്ടാം ഭാഗവും ലാല്‍ സിംഗ് ഛദ്ദയും ബോക്‌സോഫീസില്‍ ഏറ്റുമുട്ടും എന്നാണ് ഒരു അഭിമുഖത്തില്‍ ആമിര്‍ സൂചിപ്പിച്ചത്. കാരണം കെജിഎഫ് 2 റിലീസ് ചെയ്യുന്ന 2022 ഏപ്രില്‍ 14 തന്നെയാണ് തന്റെ സിനിമയുടെ റിലീസ് എന്നും നടന്‍ വ്യക്തമാക്കി.

എന്നാല്‍ ഏപ്രില്‍ 14 ന് തന്നെ സിനിമയുടെ റിലീസ് തീയ്യതി തിരഞ്ഞെടുക്കാനുണ്ടായ തന്റെ തീരുമാനത്തെ കുറിച്ച് കെജിഎഫ് 2 വിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് തനൊരു കത്തെഴുതിയതായിട്ടും അദ്ദേഹം വെളിപ്പെടുത്തി. ലാല്‍ സിംഗ് ഛദ്ദയുടെ റിലീസിന് ബൈശാഖി ദിനം അനുയോജ്യമാണെന്ന് ആമിര്‍ പറഞ്ഞു. മറ്റൊരു വലിയ ചിത്രത്തിന്റെ നിര്‍മ്മാതാവ് ഇതിനകം തന്നെ നിശ്ചയിച്ചിട്ടുള്ള ആ തീയ്യതിയില്‍ തന്നെ സിനിമ ഇറക്കണമെന്ന് സാധാരണഗതിയില്‍ ഞാന്‍ തീരുമാനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റൊരാളുടെ സ്‌പേസിലേക്ക് അതിക്രമിച്ച് കടക്കുന്നു എന്ന് തോന്നിയാല്‍ അത് എന്നെ അസ്വസ്ഥനാക്കും.

aamir-

എന്നാല്‍ എന്റെ കരിയറില്‍ ആദ്യമായി ഞാന്‍ ഒരു സിഖുകാരനെ അവതരിപ്പിക്കുന്ന സിനിമയാണത്. ബൈശാഖി ദിനം (ഏപ്രില്‍ 14) തന്നെ ലാല്‍ സിംഗ് ഛദ്ദയുടെ റിലീസിന് ഏറ്റവും അനുയോജ്യമാണെന്ന് തോന്നിയിരുന്നു. സിനിമയുടെ റിലീസ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ കെജിഎഫ് 2 വിന്റെ നായകന്‍ യഷ്, നിര്‍മ്മാതാവ് വിജയ് കിരഗന്ദൂര്‍, സംവിധായകന്‍ പ്രശാന്ത് നീല്‍ എന്നിവരോട് താന്‍ ക്ഷമാപണം നടത്തിയതായിട്ടും ആമിര്‍ പറയുന്നു. ഞാന്‍ അവര്‍ക്ക് കത്തെഴുതുകയും എന്റെ ബുദ്ധിമുട്ട് വിശദീകരിക്കുകയും ചെയ്തു.

ലോക്ക്ഡൗണില്‍ എല്ലാ നിര്‍മ്മാതാക്കള്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടായത് എങ്ങനെയെന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നു. അവര്‍ എന്റെ തീരുമാനവും കാഴ്ചപ്പാടും മനസ്സിലാക്കുകയും അതേ ദിവസം തന്നെ അവരുടെ സിനിമ റിലീസ് ചെയ്യുക ആയിരുന്നിട്ടും എന്നോട് മുന്നോട്ട് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. അവരുടെ ആ തീരുമാനം എന്നെ വല്ലാതെ സ്പര്‍ശിച്ചു. നടന്‍ യഷുമായി സംസാരിച്ചപ്പോള്‍ താനാരു കെജിഎഫ് ആരാധകന്‍ ആണെന്ന് കൂടി സൂചിപ്പിച്ചിരുന്നു. അവരുടെ സിനിമ താൻ പ്രൊമോട്ട് ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X