»   » രാജമൗലിയും സല്‍മാന്‍ ഖാനും ഒന്നിക്കുന്നു, ഈച്ച രണ്ടാം ഭാഗത്തിലൂടെ

രാജമൗലിയും സല്‍മാന്‍ ഖാനും ഒന്നിക്കുന്നു, ഈച്ച രണ്ടാം ഭാഗത്തിലൂടെ

By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് താരം സല്‍മാന്‍ ഖാനും സംവിധായകന്‍ എസ് എസ് രാജമൗലിയും ഒന്നിക്കുന്നു. ഈച്ച എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് സല്‍മാന്‍ ഖാനുമായി ചിത്രത്തെ കുറിച്ച് സംസാരിച്ചു കഴിഞ്ഞു.

സല്‍മാന്‍ ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ബജ്രംഗി ഭായിജാന്റെ തിരക്കഥ ഒരുക്കിയത് വിജയേന്ദ്ര പ്രസാദായിരുന്നു. ഇപ്പോള്‍ ഈഗ ടുവിന്റെ തിരക്കഥ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണെന്നാണ് കേള്‍ക്കുന്നത്.

salman-khan

സ്പില്‍ ബര്‍ഗിന്റെ ഇടി ദി എക്‌സട്രാടെറസ്ട്രിയല്‍ എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്ന് പ്രചോദനമുള്‍കൊണ്ടാണ് ഈഗ ഒരുക്കിയതെന്ന് വിജയേന്ദ്ര പ്രസാദ് നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോള്‍ സംവിധായകന്‍ രാജമൗലി ബാഹുബലി രണ്ടാം ഭാഗത്തിന്റെ തിരക്കിലാണ്. 2017ലാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിന് ശേഷമാണ് ഈഗയുടെ ചിത്രീകരണത്തിലേക്ക് കടക്കുക.

English summary
Super Star Keen On Acting In Eega 2.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam