കരീന വേണ്ടെന്ന് വെച്ച സൂപ്പർ ഹിറ്റ് സിനിമകൾ; പകരം ചെയ്ത നടിമാർ നേടിയത് സൂപ്പർ താര പദവി

ബോളിവുഡിലെ മുൻ നിര നായിക നടിയാണ് കരീന കപൂർ ഖാൻ. രണ്ട് പതിറ്റാണ്ടോളമായി തുടരുന്ന സിനിമാ അഭിനയത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങളിൽ കരീന നായികയായി തിളങ്ങി. വിവാഹ ശേഷവും രണ്ട് കുട്ടികളായതിന് ശേഷവും അഭിനയം തുടരുന്ന നടി ഇതൊന്നും കരിയറിനെ ബാധിക്കേണ്ട വിഷയമല്ലെന്നാണ് ചൂണ്ടിക്കാട്ടിയത്. അതേസമയം നടിയുടെ കരിയറിന് വിസ്മയകരമായ വളർച്ചയുണ്ടാക്കുമായിരുന്ന നിരവധി സിനിമകളാണ് കരീന ഇക്കാലയളവിനിടയിൽ നിരസിച്ചത്.

ഇന്ന് നമ്പർ വൺ ഹീറോയിനായി കരീന തിളങ്ങിയേനെ

കഥാപാത്രത്തിന് പ്രാധാന്യവും ബോക്സ് ഓഫീസ് വിജയവും ഒരു പോലെയുള്ള ഈ ചിത്രങ്ങൾക്ക് കരീന സമ്മതം മൂളിയിരുന്നെങ്കിൽ ഇന്ന് നമ്പർ വൺ ഹീറോയിനായി കരീന തിളങ്ങിയേനെ. നടി ഉപേക്ഷിച്ച റോളുകൾ ചെയ്ത നടിമാരിൽ മിക്കവരും ഈ റോളുകളിലൂടെയാണ് സിനിമാ രം​ഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്തത്.

കങ്കണ ചെയ്ത റാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്നത് കരീന കപൂറായിരുന്നു

2013 ൽ നടി കങ്കണ റണൗത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹിറ്റ് ചിത്രമായിരുന്നു ക്യൂൻ. അതുവരെയുള്ള സിനിമകളിൽ നിന്ന് വ്യത്യസ്തമായ കഥാപശ്ചാത്തലവുമായെത്തിയ ക്യൂൻ ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. നിരൂപക പ്രശംസയും നേടിയ ചിത്രം റിലീസായതോടെയാണ് കങ്കണയുടെ കരിയർ പച്ച പിടിച്ചത്.

അതുവരെ കാര്യമായി ശ്രദ്ധിക്കപ്പെടാതിരുന്ന കങ്കണ ക്യൂൻ റിലീസായതോടെ വൻ പ്രശസ്തി നേടി. നടിക്ക് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. യഥാർത്ഥത്തിൽ കങ്കണ ചെയ്ത റാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്നത് കരീന കപൂറായിരുന്നു. എന്നാൽ ഈ ഓഫർ കരീന വേണ്ടെന്ന് വെക്കുകയായിരുന്നു. ഇതോടെയാണ് റോൾ കങ്കണയിലെത്തിയത്.

ചിത്രത്തിലെ പ്രകടനം ദീപികയെ ബൻസാലിയുടെ പ്രിയപ്പട്ട നടിമാരിലൊരാളാക്കി

നടി ദീപിക പദുകോണിന്റെ കരിയറിൽ വഴിത്തിരിവായ ചിത്രമാണ് രാം ലീല. സംവിധായകൻ സഞ്ജയ് ലീല ബൻസാലി അണിയിച്ചൊരുക്കിയ ചിത്രത്തിൽ രൺവീർ സിം​ഗാണ് നായകനായെത്തിയത്. രാം ലീലയിലെ ദീപികയുടെ കഥാപാത്രം നടിയുടെ കരിയറിലെ ഏറ്റവും മികച്ചവയിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ചിത്രത്തിലെ ഡാൻസുകളിൽ നടി തകർത്താടി. ​ഗംഭീരമായി അഭിനയിക്കുകയും ചെയ്തു. ചിത്രത്തിലെ പ്രകടനം ദീപികയെ ബൻസാലിയുടെ പ്രിയപ്പട്ട നടിമാരിലൊരാളാക്കി.

പിന്നീട് തുടർച്ചയായി ബാജി രാവോ മസ്താനി, പദ്മാവത് എന്നീ ചിത്രങ്ങൾ ദീപികയെ നായികയാക്കി സംവിധായകനെടുത്തു. ഇവയും സൂപ്പർ ഹിറ്റുകളായി. ദീപികയുടെ കരിയർ ​ഗ്രാഫ് കുത്തനെ ഉയർന്നു. ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടിയായി ദീപിക വളർന്നു. യഥാർത്ഥത്തിൽ രാം ലീലയിലെ ദീപികയുടെ റോൾ ചെയ്യേണ്ടിയിരുന്നത് കരീനയായിരുന്നു.

ഏകദേശം ചിത്രത്തിന് കരീന സമ്മതിക്കുകയും ചെയ്തു. എന്നാൽ അവസാന നിമിഷം കരീന ഇതിൽ പിൻമാറി. ഇതോടെയാണ് റോൾ ദീപികയിലെത്തിയത്. കരീന ഒരു പക്ഷെ ഈ റോൾ ചെയ്തിരുന്നെങ്കിൽ നടിയുടെ കരിയറിലെ അടയാളപ്പെടുത്താവുന്ന സിനിമ പിറക്കുമായിരുന്നു.

 കഥ കേട്ട ഉടനെ ചെയ്യാമെന്നേറ്റ പ്രിയങ്ക മികച്ച പ്രകടനം കാഴ്ച വെക്കുകയും 2008 ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു

നടി പ്രിയങ്ക ചോപ്ര കേന്ദ്ര കഥാപാത്രമായെത്തിയ മധുർ ഭണ്ഡാർക്കർ ചിത്രമായിരുന്നു ഫാഷൻ. പ്രിയങ്ക ചോപ്രയ്ക്ക് ദേശീയ അവാർ‌ഡ് വാങ്ങിക്കൊടുത്ത ചിത്രമായിരുന്നു ഇത്. എന്നാൽ ചിത്രത്തിൽ ആദ്യം പരി​ഗണിച്ചിരുന്നത് കരീന കപൂറിനെ ആയിരുന്നു.

എന്നാൽ തിരക്ക് മൂലം ഈ സിനിമ കരീനയ്ക്ക് ചെയ്യാൻ സാധിച്ചില്ല. അങ്ങനെയാണ് ഒടുവിൽ ഫാഷൻ പ്രിയങ്കയിലേക്കെത്തിയത്. കഥ കേട്ട ഉടനെ ചെയ്യാമെന്നേറ്റ പ്രിയങ്ക മികച്ച പ്രകടനം കാഴ്ച വെക്കുകയും 2008 ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു.

ഈ ചിത്രങ്ങൾക്ക് പുറമെ കൽ ഹോനാ ഹോ, ബ്ലാക്ക്, ഹം ദിൽ ദേ ചുകേ സനം എന്നീ ചിത്രങ്ങളും നടി വേണ്ടെന്ന് വെച്ചവയാണ്.

Recommended Video

Bigg Boss Interview | യഥാർത്ഥ ബിഗ്‌ബോസ് ഇവിടുണ്ട്.. ഇഷ്ടം റോബിനെയോ ജാസ്മിനെയോ? | *BiggBoss
കാരണമായത് കരീനയുടെ പോളിസികളോ?

സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ കരീനയ്ക്കുള്ള പോളിസികൾ ഈ സിനിമകളിൽ ചിലത് കൈവിടുന്നതിന് കാരണമായിട്ടുണ്ടെന്നാണ് ബോളിവുഡിലെ സംസാരം. ബോളിവുഡിലെ മുൻ നിര നായക നടൻമാർ അഭിനയിക്കുന്ന ചിത്രങ്ങൾക്ക് മാത്രമാണ് ഒരു കാലഘട്ടത്തിൽ കരീന സമ്മതം മൂളിയിരുന്നത്. പുതുമുഖങ്ങളോടൊപ്പമോ അത്ര പ്രശ്സതരല്ലാത്തവരോടൊപ്പമോ
ഒരു പരീക്ഷണത്തിന് താരം തയ്യാറായിരുന്നില്ല. ഇതും നല്ല സിനിമകൾ കരീന നഷ്ടപ്പെടുത്തുന്നതിന് കാരണമായിട്ടുണ്ടെന്നാണ് വിവരം.

More from Filmibeat

Read more about: kareena kangana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X