'പതിനഞ്ചാം വയസിൽ വീട് വിട്ട് പോകേണ്ടി വന്നത് എനിക്കൊരു ഷോക്കായിരുന്നു'; അനുഭവം പങ്കുവെച്ച് സുഹാന ഖാൻ!

കിങ് ഖാൻ ഷാരൂഖിന്റെയും ഗൗരി ഖാന്റെയും രണ്ടാമത്തെ മകളാണ് സുഹാന ഖാൻ. സുഹാനയും സഹോദരൻ ആര്യൻ ഖാനും ഐപിഎൽ താര ലേലത്തിന് എത്തുമ്പോൾ കണ്ണെടുക്കാതെ നോക്കി നിൽക്കാറുണ്ട് ആരാധകർ. ഏറ്റവും കൂടുതൽ ആരാധകരുള്ള താരപുത്രി കൂടിയാണ് സുഹാന. അച്ഛന്റെ വഴിയെ സിനിമയിൽ കാലെടുത്ത് വെക്കാനുള്ള തയ്യാറെടുപ്പിലാണ് സുഹാന. താരപുത്രിയുടെ സിനിമാ പ്രവേശനം എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്.

ഇരുപത്തിരണ്ടുകാരിയായ സു​ഹാന സോയ അക്തറിന്റെ ആർച്ചീസിലൂടെയാണ് അഭിനയത്തിന് തുടക്കം കുറിക്കുന്നത്. ചിത്രം നവംബർ 24ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും. ഈ ചിത്രം ജനപ്രിയമായ ആർച്ചി കോമിക്സിന്റെ ഇന്ത്യൻ വേർഷനാണ്.

ആർച്ചീസ് പ്രമോഷൻ തിരക്കുകൾക്കിടയിൽ കഴിഞ്ഞ ദിവസം താരപുത്രി ഒരു പുസ്തക പ്രകാശന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. ചടങ്ങിലെ സംഭാഷണത്തിനിടയിൽ തന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാനാവാത്ത ചില കഥകളും സുഹാന വെളിപ്പെടുത്തി. പതിനഞ്ചാം വയസിൽ വീട് വിട്ട് പോകേണ്ടി വന്നതിനെ കുറിച്ചെല്ലാം സരസമായാണ് താരപുത്രി സംസാരിച്ചത്.

Shah Rukh Khan, Suhana Khan

നടി കോയൽ പുരിയുടെ ഇൻവിസിബിൾ ഇൻ പാരീസ് എന്ന പുസ്തകത്തിന്റെ മുംബൈയിൽ നടന്ന പ്രകാശന ചടങ്ങിലാണ് മുഖ്യാതിഥിയായി സുഹാന പങ്കെടുത്തത്. പുസ്തകത്തിലെ ഒരു കഥാപാത്രവുമായി തന്റെ ജീവിതം ബന്ധപ്പെട്ടിരിക്കുന്നുവെന്നും സുഹാന പറഞ്ഞു. 15 വയസുള്ളപ്പോൾ വീട് വിട്ട് ബോർഡിങിലേക്ക് മാറിയപ്പോഴുള്ള തന്റെ ഭയങ്ങളെ കുറിച്ചെല്ലാം താരപുത്രി വെളിപ്പെടുത്തി.

പതിനഞ്ച് വയസായപ്പോൾ സുഹാന വിദേശത്തേക്ക് പഠിക്കാനായി പോയി. പിന്നീട് യുകെയിലും ന്യൂയോർക്കിലുമൊക്കെയായിരുന്നു സുഹാനയുടെ പഠനം. തുടക്കത്തിൽ ഒറ്റപ്പെടൽ അനുഭവിച്ചെങ്കിലും പിന്നീട് അവിടെയുള്ള ആളുകളും സൗഹൃദങ്ങളും തനിക്ക് ഒരു ഗൃഹാതുരമായ അനുഭവം നൽകിയെന്നും സുഹാന പറഞ്ഞു.

യുകെയിലും ന്യൂയോർക്കിലും പഠിക്കാനായി വീടുവിട്ടിറങ്ങിയത് തനിക്ക് വലിയ ആഘാതമാണ് നൽകിയതെന്നും സുഹാന പറഞ്ഞു. 'ഞാൻ എന്നെ ഒരു കുടിയേറ്റക്കാരിയായി വിശേഷിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ യുകെയിലും ന്യൂയോർക്കിലുമായാണ് പഠിച്ചത്.'

'എനിക്ക് 15 വയസുള്ളപ്പോൾ ബോർഡിങ് സ്‌കൂളിലേക്ക് മാറുന്നതിന്റെ ഭാ​ഗമായി ഞാൻ വീടുവിട്ടിറങ്ങി. അത് ഭയാനകമാണെന്ന് ഞാൻ കരുതുന്നു. കാരണം ആ മാറ്റം എനിക്ക് ഒരു ഷോക്കായിരുന്നു. എനിക്ക് വീട് എന്ന തോന്നൽ പിന്നീട് തന്നത് അവിടെ നിന്നും ലഭിച്ച സുഹൃത്തുക്കളും മറ്റും വഴിയാണെന്നും', സുഹാന പറഞ്ഞു. ‌

shah rukh khan, suhana khan

ഇന്ത്യയിലെ എന്തിന് മലയാളത്തിലെ സൂപ്പർ താരങ്ങളുടെ മക്കൾ അടക്കം വിദേശത്താണ് ഇപ്പോൾ പഠിക്കുന്നത്. മുമ്പൊക്കെ ബോളിവുഡിലെ ചില താരങ്ങളുടെ മക്കൾ മാത്രമാണ് വിദേശത്ത് പഠിച്ചിരുന്നത്. തമിഴ് സൂപ്പർ താരങ്ങളായ വിജയ്, സൂര്യ അടക്കമുള്ള താരങ്ങളുടെ മക്കളെല്ലാം വിദേശത്താണ് പഠിക്കുന്നത്. അതുകൊണ്ട് തന്നെ പല താരങ്ങളുടെ മക്കൾക്കും മാതൃഭാഷ പോലും വഴങ്ങാത്ത സാഹചര്യവുമുണ്ട്.

സുഹാന മാത്രമല്ല സുഹാനയുടെ ജേഷ്ഠൻ ആര്യനും വിദേശത്താണ് പഠിച്ചത്. ന്യൂയോർക്ക് സർവകലാശാലയിൽ ഫിലിം സ്റ്റഡീസ് പഠിക്കുന്ന സുഹാന ലണ്ടനിൽ നടന്ന വില്യം ഷേക്സ്പിയറിന്റെ റോമിയോ ആന്റ് ജൂലിയറ്റിന്റെ നാടകാവിഷ്കാരത്തിൽ അഭിനയിച്ചത് വാർത്തയായിരുന്നു.

അതുകൊണ്ട് തന്നെ ആർച്ചീസിലെ സുഹാനയുടെ പ്രകടനം കാണാൻ എല്ലാവരും കാത്തിരിക്കുകയാണ്. സുഹാന അഭിനയിച്ച കോളജ് ഗ്രാജ്വേഷൻ ചിത്രമായ ദി ഗ്രേ പാർട്ട് ഓഫ് ബ്ലൂ എന്ന ഷോർട്ട് ഫിലിമിലെ ഏതാനും ചില ഭാഗങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. 77-ാംസ്വാതന്ത്ര്യദിനത്തിൽ ആർച്ചീസിന്റെ പ്രമോഷന്റെ ഭാ​ഗമായി സുഹാന അടക്കം ചിത്രത്തിലെ മുഴുവൻ അഭിനേതാക്കളും മുംബൈയിലെ ഒരു റെസ്റ്റോറന്റിൽ ഉച്ചഭക്ഷണം വിളമ്പിയതിന്റെ വീഡിയോയും ഫോട്ടോയും വൈറലായിരുന്നു.

More from Filmibeat

Read more about: shah rukh khan suhana khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X