»   » അന്ധവിശ്വാസം തലയ്ക്ക് പിടിച്ച ബോളിവുഡ് താരങ്ങള്‍

അന്ധവിശ്വാസം തലയ്ക്ക് പിടിച്ച ബോളിവുഡ് താരങ്ങള്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

അന്ധവിശ്വാസങ്ങളില്‍ തനിക്ക് താല്പര്യമില്ലന്ന് പറയുമെങ്കിലും പ്രതീക്ഷിച്ച വിജയം നേടാന്‍ എന്ത് അന്ധവിശ്വാസം പിന്തുടരാനും നമ്മള്‍ തയ്യാറാകും. എന്നാല്‍ ഇതുപോലെ ചില അന്ധവിശ്വാസങ്ങള്‍ കൂടെ കൊണ്ടു നടക്കുന്ന ചില ബോളിവുഡ് താരങ്ങളുണ്ട്.

അന്ധവിശ്വാസം തലയ്ക്ക് പിടിച്ച ബോളിവുഡ് താരങ്ങള്‍

ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ഒരു ഇന്ദ്രനീല ബ്രേസ് ലെറ്റ് അണിയാറുണ്ട്. ഇത് കൈയില്‍ അണിഞ്ഞതില്‍ പിന്നയാണത്രേ തനിയ്ക്ക് ജീവിതത്തിലും സിനിമയിലും ഭാഗ്യം വരാന്‍ തുടങ്ങിയെതെന്നാണ് സല്ലു വിശ്വസിക്കുന്നത്.

അന്ധവിശ്വാസം തലയ്ക്ക് പിടിച്ച ബോളിവുഡ് താരങ്ങള്‍

ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖും ഇതുപോലെ തന്നെ ചില അന്ധവിശ്വാസങ്ങളില്‍ അമിതാമായി വിശ്വസിക്കുന്ന ഒരാളാണ്. അദ്ദേഹം വിശ്വസിക്കുന്നതാണ് ഏറ്റവും രസകരം. 555 എന്ന നമ്പര്‍ ഷാരൂഖിന്റെ ഭാഗ്യ നമ്പറാണെന്നാണ് കക്ഷി വിശ്വസിക്കുന്നത്. ഷാരൂഖിന്റെ ഹിറ്റ് ചിത്രമായ ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തില്‍ ഓടിക്കുന്ന ബൈക്കിനും 555 എന്ന മ്പറാണ് ഉപയോഗിച്ചിരിക്കുന്നത്.

അന്ധവിശ്വാസം തലയ്ക്ക് പിടിച്ച ബോളിവുഡ് താരങ്ങള്‍

ചില അന്ധവിശ്വസങ്ങളോട് ആത്മാര്‍ഥത കാണിക്കുന്ന കൂട്ടത്തിലാണ് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാ ബച്ചനും. തനിയ്ക്ക് ഇത്രയും വലിയ ഭാഗ്യങ്ങളെല്ലാം ലഭിച്ചത്, തന്റെ കൈ വിരലില്‍ കിടക്കുന്ന ഇന്ദ്രനീല കല്ലുള്ള മോതിരമാണെന്നാണ് ബിഗ് ബി വിശ്വസിക്കുന്നത്.

അന്ധവിശ്വാസം തലയ്ക്ക് പിടിച്ച ബോളിവുഡ് താരങ്ങള്‍

ഹാഷ്മി കാജല്‍ ഉണ്ടെങ്കില്‍ മാത്രമേ വിജയവും കൂടെയുണ്ടാകൂ എന്ന് വിശ്വസിക്കുന്ന താരമാണ് വിദ്യാ ബാലന്‍. ഹാഷ്മി കാജല്‍ കൊണ്ട് കണ്ണെഴുതിയാല്‍ എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റാമെന്ന് വിശ്വസിക്കുന്നു.

അന്ധവിശ്വാസം തലയ്ക്ക് പിടിച്ച ബോളിവുഡ് താരങ്ങള്‍


ആമീര്‍ ഖാന്‍ മറ്റുള്ള താരങ്ങളില്‍ നിന്നും കുറച്ച് വ്യത്യസ്തമായാണ് ചിന്തിക്കുന്നത്. ഡിസംബര്‍ മാസത്തിലും ക്രിസ്മസ് ദിവസവും റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റാകുമെന്ന് വിശ്വസിക്കുന്നു.

English summary
Rigid beliefs and quirky talismans make up for the superstitions that our superstars are driven by
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam