ഈ വിളക്ക് ഞാനിങ്ങെടുക്കുവാ.... സുരേഷ് ഗോപിയോട് ജോണി ആന്റണി, രസകരമായ വീഡിയോ പുറത്ത്
സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വരനെ ആവശ്യമുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിത ചിത്രത്തിലെ രസകരമായ രംഗം പുറത്ത് വിട്ട് അണിയറ പ്രവർത്തകർ.

സുരേഷ് ഗോപിയും ദുല്‍ഖര്‍ സല്‍മാനും ജോണി ആന്റണിയും മേജര്‍ രവിയും ഒന്നിച്ചുള്ള ഒരു രസകരമായ രംഗമാണ് പുറത്തു വന്നിരിക്കുന്നത്. ദുൽഖറിന്റെ യുട്യൂബ് ചാനലിലൂടെയാണ് വിഡിയോ പുറത്തുവന്നിരിക്കുന്നത്. ശോഭനയും കല്യാണിയും ഒന്നിച്ചുളള മറ്റൊരു രസകരമായ വീഡിയോയും കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.
അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളായ സുരേഷ് ഗോപിയും ശോഭനയും ഒരുപാട് നാളുകള്‍ക്ക് ശേഷം ഒന്നിച്ച് അഭിനയിച്ച ചിത്രം കൂടിയാണിത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ ഹിറ്റ് ജോഡികൾ വീണ്ടും വെള്ളിത്തിരയിൽ എത്തിയിരിക്കുന്നത്.


Click it and Unblock the Notifications