twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം, സുരേഷ് റെയ്‌നയെയും ഗായകന്‍ ഗുരു രാന്ധവയെയും അറസ്റ്റ് ചെയ്തു

    By Midhun Raj
    |

    കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയെയും ഗായകന്‍ ഗുരു രാന്ധവയെയും അറസ്റ്റ് ചെയ്തു. മുംബൈ ഡ്രാഗ്രണ്‍ ഫ്‌ളൈ ക്ലബില്‍ നടന്ന റെയ്ഡിലാണ് ഇരുവരും അറസ്റ്റിലായത്. ഇന്ത്യ ടുഡേയാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റെയ്‌നയും ഗുരുവും ഏഴ് ഹോട്ടല്‍ സ്റ്റാഫും ഉള്‍പ്പെടെ 34 പേരാണ് അറസ്റ്റിലായത്. പിന്നാലെ സുരേഷ് റെയ്‌നയെയും ഗുരു രാന്ധവയെയും ജാമ്യത്തില്‍ വിട്ടതായി സഹര്‍ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ ഓഫീസര്‍ അറിയിച്ചു.

    sureshraina-gururandhawa

    നേരത്തെ ഐപിസി സെക്ഷന്‍ 188, 269, 34 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്. അനുവദനീയമായ സമയപരിധിക്കപ്പുറം സ്ഥാപനം തുറന്നിടുകയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്തതിന് ഡ്രാഗണ്‍ഫ്‌ളെെ ക്ലബ്ബില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് അറസ്റ്റ്. മാസങ്ങള്‍ക്ക് മുന്‍പാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് സുരേഷ് റെയ്‌ന അറിയിച്ചത്.

    ഇക്കഴിഞ്ഞ ആഗസ്റ്റ് 15നായിരുന്നു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിക്കൊപ്പം സുരേഷ് റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. വിരമിക്കലിന് പിന്നാലെ റെയ്‌ന ഐപിഎലില്‍ കളിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് താരം വിട്ടുനിന്നു. അതേസമയം അടുത്ത ഐപിഎല്‍ സീസണില്‍ താരം വീണ്ടും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി കളിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

    Recommended Video

    Drishyam 2 Teaser To Be Out On New Year's Day, Confirms Mohanlal | Oneindia Malayalam

    ഇത്തവണ ഐപിഎല്ലിന് മുന്നോടിയായിട്ടുളള മുഷ്താഖ് അലി ടൂര്‍ണമെന്റിന് സുരേഷ് റെയ്‌നയും എത്തുന്നുണ്ട്. ഉത്തര്‍ പ്രദേശിന് വേണ്ടിയാകും റെയ്‌ന കളിക്കാനിറങ്ങുക. ജനുവരി പത്തിനാണ് മുഷ്താഖ് അലി ടൂര്‍ണമെന്‌റ് ആരംഭിക്കുന്നത്. ടൂര്‍ണമെന്‌റിന് മുന്നോടിയായി 34കാരനായ റെയ്‌ന നേരത്തെ ഉത്തര്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‌റെ ക്യാമ്പില്‍ പങ്കെടുത്തിരുന്നു.

    Read more about: suresh raina
    English summary
    suresh raina and singer guru randhawa arrested after violating covid norms in mumbai club
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X