എന്റെ ക്ലീവേജ് കാണണമെന്നായിരുന്നു അവരുടെ ആവശ്യം! കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തി നടി

By Midhun Raj

സിനിമാ രംഗത്തുനിന്നുമുളള കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുകള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്നായി നേരിടേണ്ടി വന്ന മോശം അനുഭവങ്ങളാണ് പല നടിമാരും മുന്‍പ് വെളിപ്പെടുത്തിയത്. കാസ്റ്റിംഗ് കൗച്ചിനെതിരെ നടി ശ്രീറെഡ്ഡി നടത്തിയ പ്രതിഷേധം വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇന്ത്യയെമ്പാടുമായി ഈ വിഷയം ചര്‍ച്ചയാവുകയും ചെയ്തു. കൂടാതെ അടുത്തിടെ നടന്ന പല മീടു വെളിപ്പെടുത്തലുകളും പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നത്.

കഴിഞ്ഞ ദിവസം

കഴിഞ്ഞ ദിവസം നടി സുര്‍വീണ ചൗള നടത്തിയ കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. കന്നഡ, തെലുങ്ക്, ഹിന്ദി, പഞ്ചാബി തുടങ്ങിയ ഭാഷകളിലൂടെ ശ്രദ്ധേയയായ താരമാണ് നടി. ബോളിവുഡില്‍ നിന്നും രണ്ട് തവണയും തെന്നിന്ത്യയില്‍ നിന്നും മൂന്ന് തവണയും കാസ്റ്റിംഗ് കൗച്ച് അഭിമുഖീകരിക്കേണ്ടി വന്നതായി സുര്‍വീണ്‍ പറയുന്നു.

ബോളിവുഡില്‍ നിന്നും ഒരു സംവിധായകന്‍

ബോളിവുഡില്‍ നിന്നും ഒരു സംവിധായകന്‍ തന്റെ ക്ലീവേജ് കാണണമെന്ന് ആവശ്യപ്പെട്ടതായി നടി പറയുന്നു. അയാള്‍ എന്റെ ക്ലീവേജ് കാണണമെന്ന് പറഞ്ഞു. മറ്റൊരു സംവിധായകന് എന്റെ തുടകള്‍ എങ്ങനെയാണെന്ന് ആയിരുന്നു അറിയേണ്ടത്. തെന്നിന്ത്യയില്‍ നിന്നും ഇത്തരത്തില്‍ മോശം അനുഭവങ്ങള്‍ ഉണ്ടായതായി നടി തുറന്നുപറയുന്നു.

തെന്നിന്ത്യയിലെ ഒരു ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ തന്നോട്

തെന്നിന്ത്യയിലെ ഒരു ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ തന്നോട് അപമര്യാദയായി പെരുമാറി. ഔദ്യോഗികമല്ലാത്ത കാര്യങ്ങള്‍ക്ക് വേണ്ടി അയാള്‍ തന്നെ മുംബൈയിലേക്ക് ക്ഷണിച്ചു. പിന്നീട് അയാളുടെ ഫോണ്‍ കോള്‍ എടുക്കാതെയിരിക്കുകയാണ് ചെയ്തതെന്നും നടി പറയുന്നു. ആ സംവിധായകനൊപ്പമുളള സിനിമയും പിന്നീട് നടന്നില്ല.

തന്റെ ശരീരത്തിന്റെ

തന്റെ ശരീരത്തിന്റെ അളവുകള്‍ അറിയണമെന്നായിരുന്നു മറ്റൊരു തെന്നിന്ത്യന്‍ സംവിധായകന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് തന്റെ നിലപാട് വ്യക്തമാക്കുകയും അവരുടെ സിനിമയില്‍ അഭിനയിക്കാതിരിക്കുകയും ചെയ്യുകയായിരുന്നു. താന്‍ മുന്‍പ് ഭീകരമായ ബോഡിഷേമിങ്ങിനും ഇരയായതായും സുര്‍വീണ്‍ ചൗള വെളിപ്പെടുത്തി. തടി കൂടുതലാണെന്നും കുറയ്ക്കണമെന്നുമായിരുന്നു സംവിധായകന്‍ തന്നോട് ആവശ്യപ്പെട്ടത്.

എന്നാല്‍ ആ സമയം

എന്നാല്‍ ആ സമയം തനിക്ക് വെറും 56 കിലോ മാത്രമാണ് ശരീര ഭാരമുണ്ടായിരുന്നത്. നടി പറഞ്ഞു. തെന്നിന്ത്യയിലും ബോളിവുഡിലും തിളങ്ങിയ നടി അടുത്തിടെയാണ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സൂര്‍വീണ്‍ ചൗള കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് കന്നഡ ഇന്‍ഡസ്ട്രിയിലൂടെയാണ് നടി സിനിമയിലെത്തിയത്. ബോളിവുഡില്‍ ഹേറ്റ് സ്‌റ്റോറി 2, ഉഗ്ലി തുടങ്ങിയ സിനിമകളിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X