അർണബ് ഗോസ്വാമിക്കും കങ്കണയ്ക്കും വൻ തിരിച്ചടി,ആരോപണം തള്ളി എയിംസിലെ ഡോക്ടർമാ‍രുടെ സംഘം

ബോളിവുഡ് താരം സുശാന്ത് സിങ്ങ് രാജ്പുത്തിന്ഡറെ മരണം ബോളിവുഡിൽ മാത്രമല്ല ഇന്ത്യൻ രാഷ്ട്രീയ ലോകത്ത് വലിയ ചർച്ചയായിരുന്നു. ഈ കഴിഞ്ഞ ജൂൺ 14 ആയിരുന്നു മുംബൈയിലെ വസതിയിൽ താരത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ പിന്നീട് ഇത് കൊലപാതകമാണെന്ന താരത്തിൽ വാർത്തകൾ പ്രചരിക്കുകയായിരുന്നു. നടി കങ്കണ റാണവത്ത് സുശാന്തിന്റെ മരണത്തെ മുൻനിർത്തി ബോളിവുഡിനെ പ്രതിക്കൂട്ടിലാക്കി കൊണ്ട് രംഗത്തെത്തിയിരുന്നു. സുശാന്തിന്റെ കുടുംബാംഗങ്ങളും മരണത്തിൽ സംശയം പ്രകടിപ്പിരുന്നു. തുടർന്ന് കേസ് വലിയ വിവാദങ്ങൾക്ക് വഴി തുറക്കുകയായിരുന്നു. സുശാന്തിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് റിപ്പബ്ലിക് ടി.വി. എഡിറ്റർ അർണബ് ഗോസ്വാമിയും രംഗത്തെത്തിയിരുന്നു. കങ്കണയ്ക്കൊപ്പം ബോളിവുഡിലെ പ്രമുഖ വ്യക്തികൾക്ക് നേരെയാണ് ഇവർ ആരോപണത്തിന്റെ വിരൽ ചൂണ്ടിയത്.

 Kangana Ranaut, Sushant Singh Rajput,

സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് സഞ്ജയ് ലീല ബൻസാലി, മഹേഷ് ഭട്ട തുടങ്ങിയവരെ ചോദ്യം ചെയ്തിരുന്നു. നടൻ സൽമാൻ ഖാനെതിരേയും അർണബ് ആരോപണം ഉന്നയിച്ചത്. വിഷയത്തിൽ താരത്തിന്റെ മൗനം ചൂണ്ടി കാട്ടികൊണ്ടായിരുന്നു വിമർശനം. ബിഗ് ബോസ് ഓഫ് ഡ്രാഗ്സ് എന്നായിരുന്നു താരത്തെ അർണബ് വിളിച്ചത്. കങ്കണയുടേയും അർണബ് ഗോസ്വാമിയുടേയും വാദം തെറ്റായിരിക്കുകയാണ്.

നടൻ സുശാന്ത് സിങ്ങ് രജ്പുത്തിന്റെ മരണം കൊലപാതകമല്ല ആത്മഹത്യയാണെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ( എയിംസ്) ഡോക്ടർമാ‍രുടെ സംഘത്തിന്റെ കണ്ടെത്തൽ . സുശാന്ത് സിങ്ങിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന സി ബി ഐ സംഘത്തിന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കയിതെന്ന് എൻഡിടിവി റിപ്പോ‍ർട്ട് ചെയ്യുന്നു. കൂടാതെ സുശാന്തിനെ വിഷം കൊടുത്തോ ശ്വാസം മുട്ടിച്ചോ കൊലപ്പെടുത്തിയതാണെന്ന ആരോപണങ്ങൾ ഡോക്ടർമാരുടെ സംഘം നിഷേധിക്കുന്നു.

സിബി ഐ കേസ് ഏറ്റെടുത്തിതിനെ തുടർന്നാണ് സുശാന്തിന്റെ മരണത്തെ കുറിച്ച് എയിംസിലെ ഡോക്ടർമാരുടെ സംഘം പരിശോധന നടത്തിയത്. അവർ സി ബിഐ ക്ക് നൽകിയ സമഗ്രമായ മെഡിക്കോ ലീഗൽ റിപ്പോ‍ർട്ടിലാണ് മരണ കാരണത്തെ കുറിച്ച് പറയുന്നത്. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം ഇപ്പോഴും തുടരുകയാണ്, എല്ലാ വശങ്ങളും സൂക്ഷ്മമായി പരിശോധിക്കുന്നമെന്ന് സിബിഐ വക്താവിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അതേസമയം, സുശാന്ത് കേസിന്റെ യാഥാർഥ്യം മറ്റൊന്നാണെന്നും തിങ്കളാഴ്ച രാവിലെ അത് വെളിപ്പെടുത്തുമെന്നും അർണബ് ഗോസ്വാമി അവകാശപ്പെട്ടിരുന്നു. എയിംസിലെ ഫൊറൻസിക് പരിശോധനാഫലം ചോർന്നത് സംശയാസ്പദമാണെന്നാണ് സുശാന്തിന്റേത് കൊലപാതകമാണെന്ന് ആവർത്തിച്ചിരുന്ന ഗോസ്വാമി പറയുന്നത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ബോളിവുഡ് ലഹരി മാഫിയയിൽ എത്തി നിൽക്കുകാണ്. കാമുകി റിയ ചക്രവർത്തിയെ ചോദ്യം ചെയ്തതോടെയാണ് ബോളിവുഡിലേയ്ക്ക് ഒഴുകി എത്തിയ ലഹരി മരുന്നിനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരം ലഭിച്ചത്. തുടർന്ന് നടിമാരായ ദീപിക പദുകോൺ, സാറ അലിഖാൻ, രാകുൽ പ്രീത് സിങ്ങ്, ശ്രദ്ധ കപൂർ എന്നിവരെ എൻസിബി ചോദ്യം ചെയ്തിരുന്നു. കേസിൽ ഇനിയും നിരവധി താരങ്ങളെ ചോദ്യം ചെയ്യുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X