twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുശാന്തിനോട് സംസാരിച്ചത് ഇത് മാത്രം, വെളിപ്പെടുത്തി മഹേഷ് ഭട്ട്, കരൺ ജോഹറിനെ ചോദ്യം ചെയ്യും

    |

    ഇന്ത്യൻ ജനതയെ ഏറെ ഞെട്ടിച്ച വിയോഗമായിരുന്നു നടൻ സുശാന്ത് സിങ് രജ്പുത്തിന്റേത്. സുശാന്ത് ഇനിയില്ലയെന്ന് സുഹൃത്തുക്കൾക്കും ആരാധകർക്കും ഇനിയും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. അത്രയ്ക്ക് അപ്രതീക്ഷിത വിയോഗമായിരുന്നു താരത്തിന്റേത്. സുശാന്തിന്റെ വേർപാടിനെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങൾ ഉയർന്ന് വന്നിരുന്നു. ഇതെല്ലാം വിരൽ ചൂണ്ടുന്നത് ബോളുവുഡിലെ സ്വജനപക്ഷപാതത്തിലേയ്ക്കായിരുന്. നടന്റെ അകാല വിയോഗവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ നിരവധി പ്രമുഖർക്കെതിരെ ആരോപണം ഉയർന്നു വരുന്നുണ്ട്. സുശാന്ത് കേസിൽ സംവിധായകൻ മഹേഷ് ഭട്ടിനെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 11.30-ന് ഡപ്യൂട്ടി കമ്മിഷണര്‍ അഭിഷേക് ത്രിമുഖെയുടെ ഓഫിസിലെത്തിയാണു മൊഴി നല്‍കിയത്. കൂടാതെ സംവിധായകൻ കരൺ ജോഹറിനേയും ചോദ്യം ചെയ്യും.

    Sushant Singh Rajput

    Recommended Video

    റെക്കോര്‍ഡുകള്‍ തകര്‍ത്ത് സുശാന്ത് ചിത്രം Dil Bechara | FilmiBeatm Malayalam

    സുശാന്ത് സിങ് രജ്പുത്തുമായി തനിയ്ക്ക് യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഇല്ലായെന്ന് മഹേഷ് ഭട്ട് പോലീസിന് മൊഴി നൽകി. രണ്ട് പ്രാവശ്യം മാത്രമാണ് അദ്ദേഹവുമായി നേരിൽ കണ്ട് സംസാരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറ‍ഞ്ഞു. 2018 ൽ സുശാന്ത് തന്നെ കാണാൻ വന്നപ്പോഴും 2020 ൽ സുശാന്ത് അസുഖബാധിതനായി കിടന്നപ്പോൾ അദ്ദേഹത്തെ വീട്ടിൽ എത്തി കാണുകയായിരുന്നു എന്നും മൊഴിയിൽ പറയുന്നു. സുശാന്ത് തന്നെ കണ്ടപ്പോൾ യൂട്യൂബ് ചാനലിനെ കുറിച്ചും താൻ എഴുതി പുസ്തകങ്ങളെ കുറിച്ചുമാണ് സംസാരിച്ചത്. താനും സുശാന്തും തമ്മിൽ ഒരിക്കലും പ്രൊഫഷണൽ കാര്യങ്ങളോ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളോ ചർച്ച ചെയ്തിട്ടില്ലെന്നും ഭട്ട് കൂട്ടിച്ചേർത്തു

    നേരത്തെ തന്നെ സഡക്ക് 2 വുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്ന് വന്നിരുന്നു. മഹേഷ് ഭട്ട് ചിത്രത്തിൽ അഭിനയിക്കാൻ സുശാന്ത് താൽപര്യം പ്രകടിപ്പിച്ചിരുന്നു എന്നും സഡക്ക് 2 ലേയ്ക്ക് മഹേഷ് ഭട്ടിനോട് ചാൻസ് ചോദിക്കുകയും ചെയ്തിരുന്നു എന്നും റിപ്പോർട്ട് പ്രചരിച്ചിരുന്നു. എന്നാൽ ചിത്രത്തിൽ സുശാന്ത് സിങ്ങിന് ചിത്രത്തിൽ പ്രധാന വേഷ നൽകിയിരുന്നില്ലെന്നും ഭട്ട് പറഞ്ഞു.യ സഞ്ജയ് ദത്തിനെ നായകനാക്കി ചിത്രം നിർമിക്കാനായിരുന്നു മഹേഷ് ഭട്ട് തീരുമാനിച്ചിരുന്നത്.

    സിനിമ മേഖലയിലെ സ്വജപക്ഷപാതത്തിന്റെ ഇരയാണ് സുശാന്ത് കങ്കണ ആരോപിച്ചിരുന്നു. ഇതിനെ കുറിച്ച് അറിയാനായി നടിയക്ക് പോലീസ് നോട്ടീസ് അയച്ചിരുന്നു. മാര്‍ച്ച് 17 മുതല്‍ കങ്കണ ഹിമാചല്‍ പ്രദേശിലാണ്. സുശാന്തിന്റെ വിയോഗവുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനവുമായി കങ്കണ രംഗത്തെത്തിയിരുന്നു.

    സുശാന്ത് സിങ്ങ് രജ്പുത്തിന്റെ വിയോഗവുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ 39 ഓളം പേരെയാണ് പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. സിനിമാ നിരൂപകൻ രാജീവ് മസൻദ്, സംവിധായകരായ സഞ്ജീവ് ലീലാ ബൻസാലി, ആദിത്യ ചോപ്ര തുടങ്ങിയ പ്രമുഖരെയാണ് പോലീസ് ചോദ്യം ചെയ്തത്. കൂടുതൽ പേരെ ദിവസങ്ങളിയിൽ ചോദ്യം ചെയ്യും എന്നാണ് മഹാരാഷ്ട്രാ പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം.

    Read more about: sushant singh rajput
    English summary
    Sushant Singh Rajput case Mahesh Bhatt’s statement recorded In Police
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X