സുശാന്ത് യാത്രയായത് ഒരുപാട് ആഗ്രഹം ബാക്കിയാക്കി, അന്ന് താരം പറഞ്ഞത് നൊമ്പരമാകുന്നു...

ഒരുപാട് ആഗ്രഹം ബാക്കിവെച്ചാണ് സുശാന്ത് സിങ് രജ്പുത്ത് യാത്രയായിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ബക്കറ്റ് ലിസ്റ്റാണ്. 50 ഓളം ആഗ്രഹങ്ങളാണ് താരം കഴിഞ്ഞ സെപ്റ്റംബറിൽ പങ്കുവെച്ചത്. താരം പങ്കുവെച്ച ലിസ്റ്റിൽ 20 ൽ പരം ആഗ്രഹങ്ങൾ മാത്രമാണ് സഫലമായത്. ബാക്കി ഭൂമിയിൽ അവശേഷിപ്പിച്ചാണ് താരം യാത്രയായിരിക്കുന്നത്.

Sushant Singh Rajput

വിമാനം പറത്താന്‍ പഠിക്കുക, ക്രിക്കറ്റ് മത്സരം ഇടത് കൈ കൊണ്ട് കളിക്കുക, മോഴ്സ് കോഡ് പഠിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് ശൂന്യാകാശത്തേക്കുറിച്ചുള്ള പഠനങ്ങളില്‍ സഹായിക്കുക, , ചാംപ്യനൊപ്പം ടെന്നീസ് കളിക്കുക, ആയിരം മരങ്ങള്‍ നടുക, എന്‍ജിനിയറിംഗ് കോളേജ് ഹോസ്റ്റലില്‍ ഒരു സായാഹ്നം ചെലവിടുക . കൈലാസത്തിൽ പോകുക. തുടങ്ങിയവയാണ്. ഇതില്‍ കോളേജില്‍ പോകുന്നതടക്കമുള്ള ഇരുപതോളം കാര്യങ്ങളാണ് സുശാന്തിന് ചെറിയ സമയത്തിനുളളിൽ പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. ഇന്ത്യയിൽ ഏറ്റവും വലിയ ലൈബ്രറി നിർമ്മിക്കുകയാണ് സുശാന്തിന്റെ ഏറ്റവും വലിയ ആഗ്രഹം,100 അമ്മമാരുടെ ആഗ്രഹങ്ങള്‍ സഫലമാക്കുക, റൊണാള്‍ഡോയ്‌ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുക,ഒരു ലംബോര്‍ഗിനി വാങ്ങുക,വനിതകള്‍ക്ക് സ്വയം പ്രതിരോധം പരിശീലിപ്പിക്കുക ഇതൊക്കെയാണ് താരത്തിന്റെ മറ്റ് ചില ആഗ്രഹങ്ങൾ.

മിനിസ്ക്രീനിലൂടെയാണ് സുശാന്ത് സിങ് ബോളിവുഡിൽ എത്തുന്നത്. സ്റ്റാർ പ്ലാസ് സംപ്രേഷണം ചെയ്ത് കിസ് ദേശ് മെ മേരാ ദിൽ എന്ന പരമ്പരയിലൂടെയായിരുന്നു തുടക്കം. പവിത്ര റിശ്ത എന്ന പരമ്പര താരത്തെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കുകയായിരുന്നു. തുടർന്നായിരുന്നു നടന്റെ ബോളിവുഡ് അരങ്ങേറ്റം. ബോളിവുഡിൽ തന്റേതായ ഇടം സൃഷ്ടിക്കാൻ വളരെ വേഗം തന്നെ താരത്തിന് സാധിച്ചു.

അമീർ ഖാൻ, അനുഷ്ക ശർമ പ്രധാന വേഷത്തിലെ പികെയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിഥി വേഷമായിരുന്നെങ്കിൽ കൂടിയും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ നടനായിരുന്നു, മഹേന്ദ്രസിംഗ് ധോണിയുടെ ബയോപിക് ആയ എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ആണ് സുശാന്തിന് വലിയ ബ്രേക്ക് നൽകിയത്. ധോണിയായി എത്തിയ സുശാന്തിന്റെ കരിയർ തന്നെ ഈ ചിത്രം മാറ്റി മറിക്കുകയായിരുന്നു. കേദർനാഥ്, ചിച്ചോർ എന്നിവയാണ് ഏറെ പ്രേക്ഷക ശ്രദ്ധനേടിയ താരത്തിന്റെ ചിത്രങ്ങൾ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X