ബുദ്ധിമാനായ ക്രിമിനലാണ് അയാള്‍! സുശാന്ത് സിംഗ് രജ്പുത്തിന്റെ സുഹൃത്തിനെ കുറിച്ച് അഭിഭാഷകന്‍

By Prashant V R

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ഇനിയും അവസാനിച്ചിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി സുശാന്തിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയുമെല്ലാം പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. അടുത്തിടെയാണ് സുശാന്ത് കേസ് സിബിഐ ഏറ്റെടുത്തിരുന്നത്. സിബിഐയ്ക്ക് മുന്‍പ് മുംബൈ പോലീസാണ് സുശാന്തിന്റെ കേസ് അന്വേഷിച്ചിരുന്നത്. അതേസമയം സുശാന്തിനെ്‌റ സുഹൃത്ത് സിദ്ധാര്‍ത്ഥ് പിതാനിക്കെതിരെ അഭിഭാഷകന്‍ വികാസ് സിംഗ് നടത്തിയ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

സിദ്ധാര്‍ത്ഥ് റിയ ചക്രബര്‍ത്തിയെ സഹായിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടായിരുന്നു സുശാന്തിന്റെ കുടുംബത്തിന്റെ അഭിഭാഷകനായ വികാസ് രംഗത്തെത്തിയത്. അങ്ങേയറ്റം സംശയിക്കാവുന്ന വ്യക്തിയാണ് സിദ്ധാര്‍ത്ഥെന്ന് ഇദ്ദേഹം പറയുന്നു. വളരെ ബുദ്ധിമാനായ ക്രിമിനലാണ് ഇയാളെന്ന് അഭിഭാഷകന്‍ പറയുന്നു.

സുശാന്ത് കേസില്‍

സുശാന്ത് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് വരെ സിദ്ധാര്‍ത്ഥ് കുടുംബത്തെ സഹായിക്കാനൊപ്പം ഉണ്ടായിരുന്നെന്നും എന്നാല്‍ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്ത അടുത്ത നിമിഷം മുതല്‍ സിദ്ധാര്‍ത്ഥ് റിയയെ സഹായിക്കാന്‍ തുടങ്ങിയെന്നും വികാസ് സിംഗ് പറഞ്ഞു. എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമുളള സിദ്ധാര്‍ത്ഥിന്റെ പെരുമാറ്റം, റിയയ്ക്ക് മെയിലുകള്‍ അയച്ച രീതി എന്നിവ സംശയിക്കാവുന്നതാണെന്നും വികാസ് സിംഗ് എഎന്‍ ഐയോട് പ്രതികരിച്ചു.

പ്രതിപ്പട്ടികയിലുളള

പ്രതിപ്പട്ടികയിലുളള ഒരാളെ സഹായിക്കുന്നത് റിയയും സിദ്ധാര്‍ത്ഥും തമ്മിലുളള സങ്കീര്‍ണ്ണത വ്യക്തമാക്കുന്നുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ യഥാര്‍ത്ഥ സത്യം പുറത്തുവരികയുളളൂവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സുശാന്തിന്‌റെതായി റിയ പുറത്തുവിട്ട വാട്‌സ്ആപ്പ് സന്ദേശങ്ങളും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സുശാന്തും സഹോദരി പ്രിയങ്കയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് അറിയിച്ചുകൊണ്ടായിരുന്നു റിയ ഈ സന്ദേശങ്ങള്‍ പങ്കുവെച്ചത്.

Recommended Video

sushant singh rajput's last video | FilmiBeat Malayalam
സിദ്ധാര്‍ത്ഥിനെ പ്രിയങ്ക

സിദ്ധാര്‍ത്ഥിനെ പ്രിയങ്ക മദ്യലഹരിയില്‍ മര്‍ദിച്ചുവെന്നും ഒടുവില്‍ ഇരവാദം പറയുകയാണെന്നും സുശാന്ത് പറഞ്ഞിരുന്നു. അതേസമയം സുശാന്ത് കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കാമുകി റിയ തന്നെയാണ് കൂടുതല്‍ ആരോപങ്ങള്‍ നേരിടുന്നത്. അടുത്തിടെ റിയയ്‌ക്കെതിരെ ബീഹാര്‍ പോലീസിന് സുശാന്തിന്റെ കുടുംബം പരാതി നല്‍കിയിരുന്നു. തുടര്‍ന്നുളള അന്വേഷണത്തിനായി പോലീസ് മുംബൈയില്‍ എത്തുകയും റിയയെ ചോദ്യം ചെയ്തിരുന്നു.

എന്നിവര്‍ക്കെതിരെയാണ്

സിബി ഐയുടെ എഫ്ഐആറിലും റിയയുടെ സഹോദരന്‍ ഷോവിക്ക്, മാതാപിതാക്കളായ ഇന്ദ്രജിത്ത്, സന്ധ്യ ചക്രബര്‍ത്തി എന്നിവര്‍ക്കെതിരെയാണ് പ്രധാനമായും പരാതി നല്‍കിയിട്ടുളളത്. സുശാന്ത് കേസിലെ സാമ്പത്തിക പരാതികളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റും നേരത്തെ റിയയെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.
ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി മുന്നേറിയ താരമായിരുന്നു സുശാന്ത് സിംഗ് രജ്പുത്ത്.

എം എസ് ധോണി ബയോപിക്ക്

നടന്റെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തെയും ആരാധകരെയും ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. മിനിസ്‌ക്രീന്‍ രംഗത്ത് നിന്നും സിനിമയിലെത്തിയ സുശാന്ത് തന്റെ കഠിന പ്രയത്‌നത്തിലൂടെയാണ് മുന്‍നിരയിലേക്ക് ഉയര്‍ന്നത്. എം എസ് ധോണി ബയോപിക്ക്, ചിച്ചോരെ പോലുളള സിനിമകളാണ് സുശാന്തിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയത്.

Read more about: sushant singh rajput
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X