For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എങ്ങനെ ഇത്രയെളുപ്പം സുശാന്തിനെ മറക്കാന്‍ സാധിച്ചു?'; പുതിയ പ്രണയം കണ്ടെത്തി നടി റിയ ചക്രബര്‍ത്തി!

  |

  പബ്ലിക്ക് ഫിഗറായാല്‍ പിന്നെ എത്ര വലിയ താരമാണെങ്കിലും അവരുടെ വീട്ടില്‍ ഒരു ഇല അനങ്ങിയാല്‍ പോലും അതും നിരീക്ഷിച്ച് കണ്ടെത്തി വാര്‍ത്തയാക്കി പ്രസിദ്ധീകരിക്കും പാപ്പരാസികള്‍. താരങ്ങള്‍ക്ക് പിന്നാലെ എപ്പോഴും ക്യാമറ കണ്ണുകളുണ്ടാകും.

  ബോളിവുഡ് താരങ്ങളാണ് പാപ്പരാസികളെ കൊണ്ട് ഏറെ വലയുന്നത്. ചിലപ്പോഴൊക്കെ സഹികെട്ട് താരങ്ങള്‍ പ്രതികരിക്കാറുമുണ്ട്. ബോളിവുഡിലെ പല രഹസ്യമായ പ്രണയങ്ങളും ആരാധകര്‍ അറിയുന്നതും ഇത്തരം പാപ്പരാസികള്‍ വഴിയാണ്.

  Also Read: 'മലയാളത്തിലെ പല വലിയ താരങ്ങളും ചാരിറ്റി ചെയ്യാറില്ല, ചേട്ടൻ കുട്ടികളെ റസ്ട്രിക്ട് ചെയ്തിട്ടുണ്ട്'; ധ്യാൻ

  അത്തരത്തില്‍ പാപ്പരാസികള്‍ കണ്ടെത്തിയ പുതിയൊരു വാര്‍ത്തയാണ് ബോളിവുഡ് സിനിമാ ലേകത്തെ ചൂടുള്ള ചര്‍ച്ച. അന്തരിച്ച നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്‍റെ കാമുകിയായിരുന്ന റിയ ചക്രബര്‍ത്തി വീണ്ടും പ്രണയത്തിലാണെന്നതാണ് ആ റിപ്പോര്‍ട്ട്.

  നടി അങ്കിത ലോഖണ്ഡെയുമായി പിരിഞ്ഞ ശേഷമാണ് മോഡലും നടിയുമായ റിയ സുശാന്തുമായി പ്രണയത്തിലായത്.

  സുശാന്തും റിയയും വിവാഹത്തിലേക്ക് കടക്കാനുള്ള തീരുമാനത്തില്‍ വരെ എത്തി നില്‍ക്കവെയാണ് അപ്രതീക്ഷിതമായി സുശാന്തിന്‍റെ മരണം സംഭവിച്ചത്. ഇന്നും ബോളിവുഡിന് മാത്രമല്ല ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ ഉള്‍ക്കൊള്ളാനാവാത്ത ഒന്നാണ് സുശാന്തിന്‍റെ വേര്‍പാട്.

  നടന്‍റെ മരണശേഷം റിയ തകര്‍ന്നുപോയിരുന്നു. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പോലും വളരെ വിരളമായി മാത്രമാണ് റിയ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പ്രത്യക്ഷപ്പെട്ടത്.

  ചില സിനിമകളിലും വെബ് സീരിസുകളിലും റിയ അഭിനയിച്ചിരുന്നു. അതേസമയം റിയ ചക്രബര്‍ത്തി വീണ്ടും പ്രണയത്തിലാണെന്നാണ് ബോളിവുഡില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്. പഴയതെല്ലാം മറവിക്ക് വിട്ടുകൊടുത്ത് റിയ ഇപ്പോള്‍ കരിയറില്‍ ശ്രദ്ധിക്കുകയാണെന്നും ഒപ്പം പുതിയ പ്രണയം നടി കണ്ടെത്തിയെന്നുമാണ് റിപ്പോര്‍ട്ട്.

  സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ സീമ സജ്‌ദേയുടെ സഹോദരനും നിർമ്മാതാവുമായ ബണ്ടി സജ്‌ദെയുമായിട്ടാണ് റിയ പ്രണയത്തിലായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

  Also Read: പ്രതിഫലം സ്ത്രീകൾക്ക് മാത്രം; അർഥം വേറെ - ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകാതെ വഞ്ചിച്ചെന്ന് ബാല

  തല്‍ക്കാലത്തേക്ക് ഇരുവരും പ്രണയം പരസ്യപ്പെടുത്താതെ മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷം റിയ നേരിട്ട പ്രശ്നങ്ങളില്‍ നിടക്ക് താങ്ങായും തണലായും ഒപ്പമുണ്ടായിരുന്നത് ബണ്ടിയായിരുന്നു.

  താരത്തിനെതിരെ നിരവധി ആരോപണങ്ങളും ഊഹാപോഹങ്ങളും ഉയർന്നപ്പോൾ ബണ്ടി റിയയ്ക്ക് വേണ്ടി മാത്രമാണ് നിന്നത്. മാത്രമല്ല ബണ്ടിയുടെ ടാലന്റ് മാനേജ്‌മെന്റ് സ്ഥാപനമായിരുന്നു മുമ്പ് റിയയുടെ പ്രൊഫഷണൽ കമ്മിറ്റ്മെന്‍റ്സെല്ലാം കൈകാര്യം ചെയ്തിരുന്നത്.

  സ്‌പോർട്‌സ്, സിനിമ ലോകത്ത് നിന്നുള്ള എല്ലാ വലിയ സെലിബ്രിറ്റികളുടേയും പ്രൊഫഷണല്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും ബണ്ടിയുടെ സ്ഥാപനമാണ്. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ശിഖർ ധവാൻ എന്നിവരടക്കം ബണ്ടിയുടെ കസ്റ്റമേഴ്സാണ്.

  അമിതാഭ് ബച്ചന്‍, ഇമ്രാൻ ഹാഷ്മി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചെഹ്രെയായിരുന്നു റിയയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. റിയയുടെ പുതിയ റിലേഷനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നതോടെ സുശാന്ത് സിങ് ആരാധകര്‍ റിയയെ ട്രോള്‍ ചെയ്യുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

  വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ എങ്ങനെയാണ് സുശാന്ത് സിങിനെ മറന്ന് പുതിയ പ്രണയത്തിലേക്ക് ഇറങ്ങാന്‍ സാധിച്ചതെന്നാണ് ആരാധകര്‍ കമന്‍റിലൂടെ റിയയെ കുറ്റപ്പെടുത്തി ചോദിക്കുന്നത്.

  അതേസമയം അടുത്തിടെ സുശാന്തിന്‍റെ ഓര്‍മ ദിനത്തില്‍ ഹൃദയ സ്പര്‍ശിയായ കുറിപ്പും പ്രണയം നിറഞ്ഞ ചില ചിത്രങ്ങളും റിയ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. 'എന്റെ സ്വപ്നങ്ങളെല്ലാം തകർന്നുപോയി. ചില സമയത്ത് ഇതെന്റെ ജീവിതം തന്നെയാണെന്ന് വിശ്വസിക്കാൻ എനിക്ക് സാധിക്കാറില്ല.'

  'സുശാന്ത് ഇനിയില്ലെന്ന് വിശ്വസിക്കാൻ കഴിയാറില്ല. ലോകത്തോട് സത്യം വിളിച്ച് പറയാൻ സുശാന്ത് ഇപ്പോൾ നമുക്കൊപ്പമില്ല. പക്ഷെ ഞാൻ പോരാടും. തോറ്റുകൊടുക്കാൻ എനിക്കാകില്ല. ഞങ്ങൾ വിവാഹത്തെ കുറിച്ചൊന്നും അധികം സംസാരിച്ചിരുന്നില്ല.'

  'പക്ഷെ ജീവിതകാലം മുഴുവന്‍ ഒരുമിച്ചുണ്ടായിരിക്കണമെന്ന് തന്നെയായിരുന്നു ആഗ്രഹം. എനിക്കൊരു കുഞ്ഞ് സുശാന്തിനെ വേണമായിരുന്നു. കാണാൻ അവനെ പോലെ തന്നെയുള്ള ഒരു കുഞ്ഞിനെ' എന്നാണ് മുമ്പൊരിക്കല്‍ റിയ പറഞ്ഞത്.

  Read more about: sushant singh rajput
  English summary
  Sushant Singh Rajput Girlfriend Actress Rhea Chakraborty In New Relationship? Details Inside-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X