ശനിയാഴ്ച സുശാന്ത് വീട്ടിൽ പാർട്ടി സംഘടിപ്പിച്ചിരുന്നു, വലിയ സന്തോഷവാനായിരുന്നെന്ന് സുഹൃത്ത്

മിനിസ്ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിലെത്തിയ താരമാണ് സുശാന്ത് സിങ് രജ്പുത്ത്. ബോളിവുഡിൽ 50ൽ പരം ചിത്രങ്ങൾ മാത്രമാണ് ചെയ്തിട്ടുള്ളത്. എണ്ണം കുറവാണെങ്കിലും
ഇവയെല്ലം മികച്ച വിജയം നേടിയിരുന്നു. ചില ചിത്രങ്ങൾ വേണ്ടവിധം സാമ്പത്തിക വിജയം നേടിയിരുന്നില്ലെങ്കിലും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. വളരെ ചെറിയ സമയം കൊണ്ടാണ് സുശാന്ത് ബോളിവുഡിൽ തന്റെ സ്ഥാനം സൃഷ്ടിച്ചത്. ഇനിയും നിരവധി സാധ്യതകൾ ഈ യുവനടനുണ്ടായിരുന്നു.

സുശാന്തിന്റെ വിയോഗം വിശ്വസിക്കാൻ കഷ്ടപ്പെടുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. ജീവൻവെടിയാൻ തക്കവിധത്തിലുള്ള പ്രശ്നങ്ങൾ സുശാന്തിന് ഉണ്ടായിരുന്നോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. കൂടെ ഉണ്ടായിട്ടും താരത്തിനെ സഹായിക്കാൻ പറ്റാത്തതിന്റെ ദുഃഖവും സഹപ്രവർത്തകർക്കുണ്ട്. എല്ലാവരോടും അടുത്ത ബന്ധം വെച്ചു പുലർത്തുന്ന താരം എപ്പോഴും ചിരിച്ച മുഖത്തോടെയാണ് പ്രത്യക്ഷപ്പെടുന്നത്. ഈ ചിരി തന്നെയാണ് സുശാന്തിന്റെ വേദകൾ മറ്റുള്ളവരിൽ നിന്ന് ഒളിപ്പിച്ചതും. എന്തായാലും താരത്തിന്റെ ആത്മഹത്യ പൂർണ്ണമായും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല.‌ സുഹൃത്തുക്കളും ബന്ധുക്കളും ഇത് പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുമുണ്ട്. സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് താരത്തിന്റെ ആത്മസുഹൃത്തും നടനുമായ സൂര്യ ദ്വിവേദി പയുന്നത്. കൂടാതെ കുടുംബാംഗങ്ങളും സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

സുശാന്ത് ആത്മഹത്യ ചെയ്യില്ല

സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് സുഹൃത്തും ഭോജ്പുരി നടനുമായ സൂര്യ ദ്വിവേദി. നേരത്തെ ഇരുവരും ഒന്നിച്ചായിരുന്നു താമസം. ഏഷ്യനെറ്റ് ന്യൂസബിളിനോടാണ് താരം ഇക്കാര്യം പറഞ്ഞത്. കൂടാതെ താരത്തിന് വിഷാദ രോഗം ഉണ്ടായിരുന്നതായി താൻ വിശ്വസിക്കുന്നില്ലെന്നും സൂര്യ ദ്വവേദി പറഞ്ഞു. നടന്റെ വാക്കുകൾ ഇങ്ങനെ..സുശാന്തിന് ആത്മഹത്യ ചെയ്യാനാവില്ല. കാരണം അദ്ദേഹം ദൈവവിശ്വാസവും ശുഭാപ്തി വിശ്വാസവും ഉള്ള വ്യക്തിത്വമായിരുന്നു. കൂടാതെ അവന് വിഷാദ രോഗമുണ്ടായിരുന്നുവെന്ന് താൻ വിശ്വസിക്കുന്നുമില്ല. അവന്‍റെ മുറിയില്‍ നിന്ന് വിഷാദരോഗത്തിനുള്ള മരുന്നുകള്‍ പോലീസ് കണ്ടെത്തിയതില്‍ സംശയിക്കത്തക്ക എന്തോ ഉണ്ട് താരം പറഞ്ഞു. ജൂൺ 13 ന് സുശാന്ത് അദ്ദഹേത്തിന്റെ വസതിയിൽ ഒരു പാർട്ടി സംഘടിപ്പിച്ചിരുന്നു. അന്ന് അദ്ദേഹം വളരെ സന്തോഷവാനുമായിരുന്നുവെന്നും സൂര്യ കൂട്ടിച്ചേർത്തു.

ദുരൂഹത

അതേസമയം സുശാനന്തിന്റെ മരണം വിശ്വസിക്കാൻ ബന്ധുക്കൾക്കും കഴിഞ്ഞിട്ടില്ല. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബാംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. സുശാന്തിന്റേത് കൊലപാതകമാണെന്നും ഗുഢാലോചന നടന്നിട്ടുണ്ടെന്നും അമ്മാവൻ ആരോപിക്കുന്നു. കൂടാതെ സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുമുണ്ട്. വാർത്ത ഏജൻസിയോടാണ് അമ്മാവൻ ഇക്കാര്യം പറഞ്ഞത്

 സംസ്കാരം

സുശാന്തിന്റെ സംസ്കാരം ഇന്ന് ( ജൂൺ 15) ന് നടക്കും. മുംബൈയിലെ ജൂഹുവിൽ വെച്ചാണ് നടക്കും.. രാവിലെ 11.30 ഓടെ സംസാകാര ചടങ്ങുകൾ നടക്കുക. സുശാന്തിന്റെ അച്ഛനും കുടുംബാംഗങ്ങളും പാട്നയിൽ മുംബൈയിൽ എത്തും. പോസ്റ്റ്മോർട്ടത്തിന് ശേഷം മുംബൈയിലെ കൂപ്പർ ആശുപത്രിയിലാണ് സുശാന്തിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇന്നലെയായിരുന്നു ബാന്ദ്രയിലെ വീട്ടിൽ നിന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Recommended Video

സുശാന്തിന്റെ 5 സിനിമകള്‍ മുടക്കി': കങ്കണ | Filmibeat Malayalam
 ആദ്യം  കണ്ടത് ജോലിക്കാരൻ

സുശാന്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റിലാണ് താരത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടു ജോലിക്കാരനാണ് പോലീസിനെ വിവരമറിക്കുന്നത്. രണ്ടരയോടെ പോലീസ് വീട്ടിൽ എത്തുകയായിരുന്നു.
രാവിലെ പത്തുമണിക്കും ഒരുമണിക്കുമിടയിലാണ് സുശാന്തിന്‍റെ മരണം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം ആത്മഹത്യ കുറിപ്പൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.

Read more about: sushant singh rajput
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X