ഓണ്‍സ്‌ക്രീനിലെ 'ധോണി' ആരെ തിരഞ്ഞെടുക്കും ;പ്രിയങ്ക ചോപ്രയേയോ അതോ ദീപികയെയോ ?
കിക്കറ്റ് താരം ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന 'എം എസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രം സപ്തബര്‍ 30 നു റിലീസ് ചെയ്യാനിരിക്കുകയാണ്. സുശാന്ത് സിങ് രജപുത്താണ് ധോണിയായി അഭിനയിച്ചിരിക്കുന്നത്.
ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ധോണിയായി അഭിനയിച്ചതോടെ സുശാന്തിനും തിരക്കു വര്‍ദ്ധിച്ചു. 2013 ല്‍ പുറത്തിറങ്ങിയ കായ് പോ ച്ചെ എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് സുശാന്തിന് അവസരങ്ങളൊന്നും ലഭിച്ചില്ല.

എന്തായാലും ധോണിയായി അഭിനയിച്ചത് സുശാന്തിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസമാണ് ഒരു പൊതുപരിപാടയില്‍ പ്രിയങ്കചോപ്രയാണോ ദീപിക പദുകോണാണോ മികച്ച നടിയെന്ന ചോദ്യം മുന്നിലേക്കിട്ട് സുശാന്തിനെ മാധ്യമപ്രവര്‍ത്തകര്‍ കുഴക്കിയത്.
എന്നാല്‍ സുശാന്തിന് വ്യക്തമായ ഉത്തരമുണ്ടായിരുന്നു. പ്രിയങ്ക ചോപ്രയാണ് നല്ല നടിയെന്നാണ് സുശാന്ത് പറഞ്ഞത്. പ്രിയങ്കയുടെ അന്തരാഷ്ട്ര പ്രശസ്തിയും പത്മശ്രീ പുരസ്‌കാരവുമെല്ലാമാണ് നടിയെ തിരഞ്ഞെടുക്കാന്‍ കാരണമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. കത്രീനയെക്കാള്‍ കങ്കണ റണാവത്ത് ആണ് കൂടുതല്‍ ഹോട്ടെന്നു പറയാനും സുശാന്ത് മറന്നില്ല.


Click it and Unblock the Notifications











