സുശാന്ത് അങ്കിതയോട് പ്രണയം തുറന്നുപറഞ്ഞ ആ നിമിഷം! വൈറല്‍ വീഡിയോ
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ അപ്രതീക്ഷിത വിയോഗം എല്ലാവരിലും ഞെട്ടലുണ്ടാക്കിയിരുന്നു. ബോളിവുഡിലെ യുവതാരനിരയില്‍ ശ്രദ്ധേയനായി മുന്നേറിയ താരമായിരുന്നു സുശാന്ത്. തുടര്‍ച്ചയായി സിനിമകള്‍ നഷ്ടപ്പെട്ടതാണ് നടന്റെ വിടവാങ്ങലിന് കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബോളിവുഡില്‍ എംഎസ് ധോണി ബയോപിക്കിലൂടെയാണ് സുശാന്ത് എല്ലാവരുടെയും ഇഷ്ടതാരമായി മാറിയത്.
സുശാന്തിനൊപ്പം മുന്‍കാമുകിയും നടിയുമായ അങ്കിത ലൊഖാന്‍ണ്ഡെയും അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സുശാന്ത് മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായ കാലത്തായിരുന്നു ഇരുവരും പ്രണയത്തിലായത്. സിനിമാ താരമാകുന്നതിന് മുന്‍പ് നിരവധി ടെലിവിഷന്‍ സീരിയലുകളിലും റിയാലിറ്റി ഷോകളിലുമെല്ലാം സുശാന്ത് ഭാഗമായിരുന്നു.

2011 മുതലായിരുന്നു ഇരുവരും പ്രണയത്തിലായത്. അന്ന് സോണി ടിവിയുടെ റിയാലിറ്റി ഷോയില്‍ വെച്ച് സുശാന്ത് അങ്കിതയോട് പ്രണയം പറഞ്ഞ ഒരൂ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരുന്നു. പ്രിയങ്കാ ചോപ്രയും മാധുരി ദീക്ഷിത്തുമെല്ലാം ജഡ്ജായ പരിപാടിയില്‍ വെച്ചായിരുന്നു പ്രണയനിമിഷങ്ങള്‍ അരങ്ങേറിയത്.

അന്ന് അവതാരക സുശാന്തിനോട് ആവശ്യപ്പെടുന്നുണ്ട് അങ്കിതയോട് പറയാനുളളത് പറഞ്ഞോളൂ എന്ന്. പിന്നാലെ അങ്കിതയെ സ്റ്റേജിലേക്ക് വിളിക്കുന്നു. അവിടെ വെച്ച് സുശാന്ത് അങ്കിതയോട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായി മാറിയത്. "നീ ഒരുപാട് സുന്ദരിയാണ് എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്. കഴിഞ്ഞ ഏഴ് ജന്മങ്ങളില്‍ പറയാന്‍ കഴിയാതെ പോയത്. അടുത്ത ഏഴ് ജന്മങ്ങളില്‍ ഞാന്‍ പറയാന്‍ പോവുകയാണ്.
Recommended Video

അടുത്ത് ഏഴ് ജന്മങ്ങളിലും നിനക്കൊപ്പം ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്ന് പറഞ്ഞുകൊണ്ടാണ് സ്റ്റേജില്‍ മുട്ടുകുത്തി നിന്ന് സുശാന്ത് അങ്കിതയുടെ കൈയ്യില്‍ ചുംബിക്കുന്നത്. ഇത് കണ്ട് സന്തോഷംകൊണ്ട് അങ്കിതയുടെ മുഖത്ത് ഒരേസമയം ചിരിയും കണ്ണുകള്‍ നിറയുന്നതും കാണാം. പിന്നാലെ പ്രിയങ്ക ചോപ്ര സുശാന്തിനോട് ചോദിക്കുന്ന ചോദ്യവും ശ്രദ്ധേയമായിരുന്നു.

അങ്കിതയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഒരു ദേശീയ ടെലിവിഷന്‍ ചാനലിലൂടെ നിങ്ങള്‍ വെളിപ്പെടുത്തു. സത്യമാണോ? അതെയെന്ന് സുശാന്ത് പറയുമ്പോള്‍ എല്ലാവരും കൈയ്യടിക്കുന്നു. ഇനി ഞങ്ങള്‍ക്ക് അങ്കിതയുടെ മറുപടി കേള്‍ക്കണം എന്ന് പറയുമ്പോള്‍ ഐ ലവ് യൂ ഗുഗ്ഗു എന്നാണ് അങ്കിത മറുപടി നല്‍കിയത്. എന്നാല്‍ അത് പോര സുശാന്ത് ചോദിച്ച ചോദ്യത്തിനുളള മറുപടിയാണ് ഞങ്ങള്‍ക്ക് കേള്‍ക്കേണ്ടത് എന്ന് പാനലിലുളളവര്‍ പറയുമ്പോള്‍ എനിക്ക് നിന്നെ വിവാഹം കഴിക്കാന്‍ സമ്മതമാണെന്ന് അങ്കിത പറയുന്നു.

നീണ്ട അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2016ലാണ് സുശാന്തും അങ്കിതയും വേര്‍പിരിഞ്ഞത്. പിന്നീട് അങ്കിതയുടെ ട്വീറ്റിന് സുശാന്ത് കമന്റ് ചെയ്തപ്പോള്‍ ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതെല്ലാം നിഷേധിച്ച് അങ്കിത തന്നെ പിന്നീട് രംഗത്തെത്തി.


Click it and Unblock the Notifications