സുശാന്തും സാറയും ഒരേ ഹോട്ടലിൽ താമസിച്ചു,ബ്രേക്കപ്പിന് മുമ്പെയുള്ള ആ യാത്രയെ കുറിച്ച് അസിസ്റ്റന്റ്

സുശാന്ത് സിങ്ങ് രജ്പുത്ത് കേസിൽ ഏറ്റവും അടുത്ത് ഉയർന്നു വന്ന പേരാണ് നടിയും താരപുത്രിയുമായ സാറ അലിഖാന്റേത്. സാറയുടെ അരങ്ങേറ്റ ചിത്രമായ കേദർനാഥിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. താരപുത്രിയുടെ ആദ്യ നായകനാണ് സുശാന്ത് സിങ്ങ് രജ്പുത്ത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ഇരുവരുടെ പ്രണയ വാർത്തയും പുറത്തെത്തിയിരുന്നു. എന്നാൽ ഇത് ഗോസിപ്പ് കോളങ്ങളിൽ അധികം ചർച്ച ചെയ്യപ്പെട്ടിരുന്നില്ല. താരങ്ങളുടെ ബ്രേക്ക് വാർത്തയ്ക്ക് പിന്നാലെ ഇരുവരുടെ പ്രണയകഥ ബേളിവുഡ്-ഗോസിപ്പ് കോളങ്ങളിൽ സജീവമാകുകയായിരുന്നു.

സുശാന്തിന്റെ വിയോഗത്തിന് ശേഷം മാസങ്ങൾ കഴിഞ്ഞാണ് ഇരുവരുടെ പ്രണയത്തെ കുറിച്ചുള്ള കൂടുതൽ വിവരം പുറത്ത് വന്നത്. താരങ്ങൾ പ്രണയത്തിലായിരുന്നു എന്ന് സുശാന്തിന്റെ സുഹൃത്ത് സാമുവൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിത സുശാന്തിനൊപ്പമുള്ള സാറയുടെ ബാങ്കോക്ക് യാത്രയെ കുറിച്ച് സുഹൃത്തും മുൻ അസിസ്റ്റന്റുമായ സാബിർ അഹമ്മദ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സാബിർ ഇക്കാര്യം വെളിപ്പെടുത്തിയത് ,

ബാങ്കോക്ക് യാത്ര

സുഹൃത്തുക്കൾക്കൊപ്പമുളള യാത്രയെ കുറിച്ച് കാമുകി റിയ ചക്രവർത്തി ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. യാത്രയ്ക്കായി ഒരു സ്വകാര്യ ജെറ്റ് ബുക്ക് ചെയ്യുകയും 70 ലക്ഷം രൂപയോളം ചെലവഴിക്കുകയും ചെയ്തുവെന്നും നടി വെളിപ്പെടുത്തിയിരുന്നു. കുശാൽ സാവേരി, സിദ്ധാർത്ഥ് ഗുപ്ത, അബ്ബാസ്, മുഷ്താക്, സാബിർ അഹമ്മദ് എന്നിവരോടൊപ്പമായിരുന്നു സുശാന്ത് യാത്ര പോയത്. ഈ ട്രിപ്പിൽ നടി സാറ അലിഖാനും ഉണ്ടായിരുന്നു വെന്ന് സാബിർ അഹമ്മദ് അഭിമുഖത്തിൽ പറഞ്ഞു. ഒരു സ്വകാര്യ ജെറ്റിലായിരുന്നു യാത്രയെന്നും സാബിർ തുറന്ന് സമ്മതിച്ചിട്ടുണ്ട്.

Recommended Video

Sushant Singh's biopic will release in OTT platform | FilmiBeat Malayalam
 സാറയും  സുശാന്തും ഒരു ഹോട്ടലിൽ

സാബിർ അഹമ്മദിന്റെ വാക്കുകൾ ഇങ്ങനെ.. ബാങ്കോക്കിലെ ഒരു ആഡംബര ഹോട്ടലിലായിരുന്നു തങ്ങൾക്കൊപ്പം സുശാന്തും സാറയും താമസിച്ചിരുന്നത്. ട്രിപ്പിന്റെ ആദ്യ ദിവസം ബീച്ച് മാത്രമായിരുന്നു സന്ദർശിച്ചത്. അന്ന് എല്ലാവരും ഒന്നിച്ചായിരുന്നു . എന്നാൽ ബാക്കി യാത്രയിൽ എസ്എസ്ആറും സാറയും പങ്കെടുത്തില്ലായിരുന്നു എന്നും സാബിർ പറഞ്ഞു. ഇരുവരും ഹോട്ടലിൽ തങ്ങുകയായിരുന്നു.- സുഹൃത്ത് കൂട്ടിച്ചേർത്തു.

യാത്ര  അവസാനിപ്പിച്ചു

സുനാമി മുന്നറിയിപ്പിനെ തുടർന്ന് വളരെ പെട്ടെന്ന് ബാങ്കോക്ക് യാത്ര അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങേണ്ടി വന്നുവെവന്നം സാബിർ വെളിപ്പെടുത്തി.ഫ്ലൈറ്റ് ടിക്കറ്റുകൾ ലഭ്യമല്ലാത്തതിനാൽ തനിക്കും മറ്റൊരു സുഹൃത്ത് മുഷ്തക്കിനും ഒരു മാസം അവിടെ നിൽക്കേണ്ടി വന്നു. സാറയും എസ്എസ്ആറും നാട്ടിലയ്ക്ക് മടങ്ങുകയും ചെയ്തു .ചെലവുകൾക്കും സുശാന്ത് തന്റെ എടിഎം കാർഡ് നൽകിയിരുന്നു. പിന്നീടുളള ആവശ്യത്തിനായുള്ള പണം മുംബൈയി നിന്ന് സാമുവൽ അയച്ച നൽകുകയായിരുന്നു എന്നും സാബിർ കൂട്ടിച്ചേർത്തു. സാമുവലാണ് സാറയേയും സുശാന്തിനേയും വിമാനത്താവളത്തിൽ നിന്ന് കൊണ്ടുപോയത്.

 സുശാന്ത്  സാറ  പ്രണയം

സുശാന്ത് സാറ പ്രണയത്തെ കുറിച്ച് സാമുവലായിരുന്നു വെളിപ്പെടുത്തിയത്.ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് സാറ- സുശാന്ത് പ്രണയത്തെ കുറിച്ചും ബ്രേക്കപ്പിനെ കുറിച്ചും വെളിപ്പെടുത്തിയത്. കേദാർനാഥിന്റെ പ്രമോഷൻ സമയത്ത് ഇരുവരും കടുത്ത പ്രണയത്തിലായിരുന്നു. സുശാന്തിന്റെ ജീവിതത്തിലെ എല്ലാവരോടും സാറയ്ക്ക ആത്മാര്‍ത്ഥമായ ബഹുമാനമുണ്ടായിരുന്നു. പരസ്പരം ബഹുമാനത്തോടെ യായിരുന്നു ഇരുവരും പെരുമാറിയിരുന്നതെന്നും സാമുവൽ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X