സുശാന്തിന്റെ പുതിയ റൊമാന്റിക്ക് ഗാനം ഏറ്റെടുത്ത് ആരാധകര്‍! ഏആര്‍ റഹ്മാന്‍റെ സംഗീതത്തില്‍ പാട്ട്

By Prashant V R

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍ ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. സുശാന്തിന്‌റെ വിയോഗത്തിന് പിന്നാലെ ബോളിവുഡ് സിനിമാ ലോകത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. സുശാന്തിന്റെ വിടവാങ്ങലിന് പിന്നാലെ സ്വജനപക്ഷപാതത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലെല്ലാം സജീവമായിരുന്നു. എറ്റവും പുതിയ ചിത്രമായ ദില്‍ ബേച്ചാര പുറത്തിറങ്ങാനിരിക്കുന്ന വേളയിലാണ് നടന്‍ ജീവിതം അവസാനിപ്പിച്ചത്.

dil bechara,

സുശാന്ത് ആരാധകര്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരുന്ന ചിത്രം കൂടിയായിരുന്നു ഇത്. അതേസമയം ഒടിടി പ്ലാറ്റ്‌ഫോം വഴിയാണ് ദില്‍ ബേച്ചാര പ്രേക്ഷകരിലേക്ക് എത്തുന്നത്. സിനിമ റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ട്രെയിലറും ടൈറ്റില്‍ ഗാനവും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ദില്‍ ബേച്ചാരയിലെ പുതിയൊരു ഗാനം കൂടി പുറത്തുവന്നിരിക്കുകയാണ്.

Recommended Video

സുശാന്തിന്റെ മരണത്തില്‍ എട്ട് താരങ്ങള്‍ക്കെതിരെ കേസ് | FilmiBeat Malayalam

സുശാന്ത് പ്രണയാര്‍ദ്രനായി എത്തുന്ന ഗാനമാണ് ഇത്തവണ പുറത്തിറങ്ങിയിരിക്കുന്നത്. ജൂലായ് 24ന് ഡിസ്‌നി ഹോട്ട്‌സ്റ്റാറിലൂടെയാണ് സുശാന്ത് സിംഗ് രജ്പുത്തിന്റെ ദില്‍ ബേച്ചാര പ്രേക്ഷകരിലേക്ക് എത്തുന്നത്. സുശാന്ത് ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം നേരത്തെ 45 മില്യണ്‍ കാഴ്ചക്കാരെ നേടിയിരുന്നു. സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാനാണ് ദില്‍ ബേച്ചാരയുടെ സംഗീതമൊരുക്കിയിരിക്കുന്നത്. റഹ്മാന്റെ സംഗീതത്തില്‍ മോഹിത് ചൗഹാനും ശ്രേയാ ഘോഷാലും ചേര്‍ന്ന് പാടിയൊരു ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

താരേ ഗിന്‍ എന്ന് തുടങ്ങുന്ന ഗാനത്തിന് മികച്ച വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ഗാനം പുറത്തിറങ്ങി നിമിഷ നേരങ്ങള്‍ക്കുളളിലാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുന്നത്. മുകേഷ് ചബ്ര സംവിധാനം ചെയ്ത ചിത്രത്തില്‍ പുതുമുഖ നടി സഞ്ജനയാണ് സുശാന്തിന്റെ നായികയായി എത്തുന്നത്. ഫോക്‌സ്റ്റാര്‍ സ്റ്റുഡിയോസാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ദില്‍ ബേച്ചാരയില്‍ സുശാന്തിനൊപ്പം സെയ്ഫ് അലി ഖാനും എത്തുന്നുണ്ട്. അതേസമയം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത ഡ്രൈവ് എന്ന ചിത്രമാണ് സുശാന്തിന്റെതായി അവസാനമായി പുറത്തിറങ്ങിയ സിനിമ.

ബോളിവുഡില്‍ എംഎസ് ധോണി ബയോപിക്ക് ചിത്രത്തിലൂടെയാണ് സുശാന്ത് എല്ലാവരുടെയും പ്രിയങ്കരനായത്. ചിത്രത്തില്‍ ധോണിയായുളള പ്രകടനം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. പിന്നാലെ ദംഗല്‍ സംവിധായകന്‍ നിതേഷ് തിവാരിയുടെതായി പുറത്തിറങ്ങിയ ചിച്ചോരെ എന്ന ചിത്രവും നടന്റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. കമ്മിറ്റ് ചെയ്ത സിനിമകളെല്ലാം മുടങ്ങിയതും വിഷമഘട്ടത്തില്‍ ആരും ഒപ്പം നില്‍ക്കാതിരുന്നതും കൊണ്ടാണ് നടന്‍ ജീവിതം അവസാനിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Read more about: sushant singh rajput
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X