സുശാന്തിന് അസ്വസ്ഥതകള്‍ ഉളള സമയത്തും റിയ പാര്‍ട്ടി നടത്തി! നടിക്കെതിരെ മുന്‍ ബോഡിഗാര്‍ഡ്‌

By Prashant V R

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗവുമായി ബന്ധപ്പെട്ട ദൂരുഹതകള്‍ ഇനിയും അവസാനിച്ചിട്ടില്ല. അപ്രതീക്ഷിതമായുളള നടന്റെ വിടവാങ്ങല്‍ ആരാധകരില്‍ ഒന്നടങ്കം ഞെട്ടലുണ്ടാക്കിയിരുന്നു. സുശാന്തിന്റെ വിയോഗവുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി പേരെയാണ് പോലീസ് ചോദ്യം ചെയ്തിരുന്നത്. സുശാന്തിന്റെ കുടുംബത്തെയും മുന്‍കാമുകിമാരായ അങ്കിത, റിയ തുടങ്ങിയവരെയും മണിക്കൂറുകളോളം പോലീസ് ചോദ്യം ചെയ്തിരുന്നു.

അതേസമയം സുശാന്തിന്റെ വിയോഗത്തിന് പിന്നാലെ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന റിയ ചക്രവര്‍ത്തിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടന്റെ മുന്‍ ബോര്‍ഡിഗാര്‍ഡ് രംഗത്തെത്തിയിരുന്നു. സുശാന്തിന്റെ ജീവിതരീതിയും സ്വാഭാവവും വ്യത്യാസപ്പെട്ടെന്ന് പറഞ്ഞ ഇയാള്‍ അദ്ദേഹം ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും പറഞ്ഞു. സുശാന്ത് സിംഗ് രജ്പുത്ത് ധൈര്യശാലിയായ ഒരു മനുഷ്യനായിരുന്നു എന്നാണ് നടന്റെ മുന്‍ബോഡിഗാര്‍ഡ് ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്.

2019ല്‍ സുശാന്തിന്റെ ഫാം ഹൗസില്‍

2019ല്‍ സുശാന്തിന്റെ ഫാം ഹൗസില്‍ വെച്ചാണ് റിയ എന്ന നടിയെ താന്‍ ആദ്യമായി കാണുന്നതെന്ന് ബോഡിഗാര്‍ഡ് പറയുന്നു. എന്നാല്‍ അവരുടെ കടന്നുവരവ് സുശാന്തിന്റെ ജീവിതത്തെ മൊത്തത്തില്‍ മാറ്റിയിരുന്നു. സുശാന്തിനെ നേരിട്ട് കാണാനോ മിണ്ടാനോ ഉളള അധികാരം ഞങ്ങള്‍ക്കില്ലായിരുന്നു. അദ്ദേഹത്തിന് അസ്വസ്ഥതകള്‍ ഉളള സമയങ്ങളില്‍ പോലും റിയ തന്റെ അച്ഛനെയും സുഹൃത്തുക്കളെയും കൂട്ടി അപ്പാര്‍ട്ട്‌മെന്റില്‍ പാര്‍ട്ടി നടത്തുമായിരുന്നു.

സുശാന്തിന്റെ തന്നെ

സുശാന്തിന്റെ തന്നെ പൈസയാണ് ഈ ധൂര്‍ത്തിന് നടി ഉപയോഗിച്ചിരുന്നതെന്നും ബോഡിഗാര്‍ഡ് പറയുന്നു. ഇവര്‍ പാര്‍ട്ടി നടത്തുമ്പോള്‍ സുശാന്തും ഉറക്കമില്ലാതെ കഷ്ടപ്പെടുകയായിരുന്നു. ഞങ്ങള്‍ ജോലിക്കാരൊക്കെ താഴെയായിരുന്നു താമസിച്ചിരുന്നത്. മുകളിലത്തെ നിലയില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് അറിവില്ല. കഴിഞ്ഞ ഒരു വര്‍ഷമായി റിയ നടത്തുന്ന ധൂര്‍ത്ത് അറിയാവുന്നത് സുശാന്തിന് മാത്രമായിരുന്നു.

സുശാന്ത് ഒരിക്കലും

സുശാന്ത് ഒരിക്കലും പണം അനാവശ്യത്തിന് ചിലവാക്കാറില്ല. സാധാരണക്കാരനായി ജീവിക്കുന്ന മനുഷ്യന്‍ വസ്ത്രവും ഭക്ഷണം പോലും അങ്ങനെയായിരുന്നു. ഒരു യൂറോപ്പ് ട്രിപ്പിന് ശേഷം അവശനായിട്ടാണ് സുശാന്ത് തിരിച്ചെത്തിയതെന്നും ഇയാള്‍ പറയുന്നു. കൂടുതല്‍ സമയവും ബെഡ്ഡില്‍ തന്നെയായിരുന്നു. എന്നാല്‍ മുന്‍പ് അങ്ങനെയായിരുന്നില്ല. കൂടുതല്‍ സമയവും ഉന്മേഷവാനായിരിക്കും.

നീന്തലും വായനയുമൊക്കെയായി

നീന്തലും വായനയുമൊക്കെയായി നമ്മളെയും പ്രചോദിപ്പിക്കുമായിരുന്നു. റിയ വന്നതിന് ശേഷം അപ്പാര്‍ട്ട്മെന്റിലെ മുഴുവന്‍ ജോലിക്കാരെയും മാറ്റി. കൂടാതെ സുശാന്തിന്റെ അക്കൗണ്ടിന്റെയും. റിയ വരുന്നതിന് മുന്‍പ് ആഴ്ചയില്‍ ഒരിക്കല്‍ സുശാന്തിന്റെ ഇളയ സഹോദരി പ്രിയങ്ക അപ്പാര്‍ട്ട്‌മെന്റില്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു. എന്നാല്‍ റിയയ്ക്ക് അത് ഇഷ്ടമായിരുന്നില്ല. അതിന് ശേഷം കുടുംബാംഗങ്ങളാരും വരാറില്ലായിരുന്നു.

റിയയും മഹേഷ് ഭട്ടും

റിയയും മഹേഷ് ഭട്ടും തമ്മില്‍ പരിചയമുണ്ടെന്നും ഒരു സമയത്ത് മഹേഷ് ഭട്ടിന്റെ ഓഫീസിന് മുന്‍പില്‍ റിയയെ ഞാന്‍ ഇറക്കിവിട്ടിട്ടുണ്ടെന്നും ഇയാള്‍ പറയുന്നു. സുശാന്തിന്റെ ഒരുപാട് പണം റിയയും അവരുടെ കുടുംബവും ചേര്‍ന്ന് ചെലവാക്കിയിട്ടുണ്ട്. റിയ നല്‍കിയിരുന്ന മരുന്നുകളെല്ലാം സുശാന്ത് കഴിച്ചിരുന്നു. അതിലൊക്കെ എനിക്ക് സംശയമുണ്ട്. വിചിത്രമായിരുന്നു അവരുടെ ചികില്‍സാ രീതി.

അവര്‍ പറയുന്ന മരുന്നുകള്‍

അവര്‍ പറയുന്ന മരുന്നുകള്‍ വാങ്ങാന്‍ ഞാന്‍ ഷോപ്പില്‍ ചെല്ലുമ്പോള്‍ അവിടെ ഉളളവര്‍ എന്നെ തുറിച്ചു നോക്കാറുണ്ടായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തെ കാണാന്‍ വരുമ്പോഴൊക്കെ ഉറക്കമായിരിക്കും. ചിലപ്പോള്‍ അസ്വസ്ഥനും പരസ്പരം ഒന്നും സംസാരിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഞാനൊരു ബോഡിഗാര്‍ഡ് അല്ലെ. എനിക്ക് എത്രമാത്രം അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ പറ്റും. സുശാന്തിന്റെ അച്ഛന്‍ നടിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ എന്തായാലും അന്വേഷണം വേണം, ബോഡിഗാര്‍ഡ് പറഞ്ഞു.

Read more about: sushant singh rajput
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X