സുശാന്ത് സിങ്ങിൻ്റെ മുൻ കാമുകി അങ്കിത ലോഖണ്ഡേ വിവാഹത്തിന് തൊട്ടുപിന്നാലെ ഗർഭിണി

നടി അങ്കിത ലോഖണ്ഡേ അമ്മയാകാൻ പോകുന്നു. ടിവിയിലെ ഏറ്റവും ജനപ്രിയ താരങ്ങളായ അങ്കിത ലോഖണ്ഡെയും വിക്കി ജെയിനും തങ്ങളുടെ ആദ്യ കുഞ്ഞിനെ സ്വീകരിക്കാൻ തയ്യറെടുത്തു എന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് രാഖി സാവന്ത്. നടിയുടെ അടുത്ത സുഹൃത്ത് രാഖി സാവന്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അങ്കിതയുടെ ഗർഭധാരണത്തെക്കുറിച്ച് ചോദിച്ചത്. അടുത്ത ദിവസങ്ങലിൽ തന്നെ സന്തോഷ വാർത്ത കേൾക്കാൻ കഴിയുമെന്നാണ് രാഖി മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

അങ്കിത അമ്മയാകാൻ ഒരുങ്ങുന്നത് രാഖി സാവന്ത് സ്ഥിരീകരിച്ചെങ്കിലും ദമ്പതികൾ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. പവിത്ര റിഷ്ടയിലെ അഭിനയത്തിന് ഒരുപാട് പ്രശസ്തി നേടിയ താരം കൂടിയാണ് അങ്കിത. അടുത്തിടെയാണ് അങ്കിതയും വിക്കിയും അവരുടെ 6 മാസത്തെ ആനിവേഴ്സറി ആഘോഷമാക്കിയിരുന്നു. ഇരുവരും ഒരുപാട് സന്തോഷത്തോടെയാണ് അനിവേഴ്സറി ആഘോഷിച്ചത്.

vikki

ആനിവേഴ്സറി ആ​ഗോഷം കഴിഞ്ഞ് ഇൻസ്റ്റ​ഗ്രാമിലൂടെ തങ്ങളുടെ സന്തോഷം നിറഞ്ഞ നിമിഷങ്ങളുള്ള ഫോട്ടോസ് അപ്ലോഡ് ചെയ്തിരുന്നു. ഹാപ്പി 6 മന്ത്സ് ടു അസ് ബോബി എന്നായിരുന്നു ഫോട്ടോയ്ക്ക് ക്യാപ്ഷൻ നൽകിയിരുന്നത്. ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദിയും പറഞ്ഞു. ലവ് യു ഗൈ, ഇത് അവിസ്മരണീയമാക്കിയതിന് എന്റെ പ്രിയപ്പെട്ട ഭാബിക്ക് പ്രത്യേക നന്ദി.

ഞാൻ ഇതിനകം എല്ലാവരെയും മിസ് ചെയ്യുന്നു. ജൽദി ആന വാപസ്. ഒരുപാട് സ്നേഹം റിയ വിവാൻ ചാച്ചി നിന്നെ മിസ് ചെയ്യുന്നു എന്നാണ് വിക്കി പോസ്റ്റ് ചെയ്തത്.

അങ്കിതയും വിക്കിയും സ്മാർട്ട് ജോഡി എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിജയികളായവരാണ് . ഇരുവരും കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം വിജയം ആഘോഷിച്ചു. ആഘോഷം ദിവസങ്ങളോളം നീണ്ടു, ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിലൂടെ നടി ആരാധകരെ ട്രീറ്റ് ചെയ്തു.

2021 ഡിസംബർ 14-നാണ് ബിസിനസുകാരനായ വിക്കി ജെയിനുമായുള്ള അങ്കിത ലോഖണ്ഡേയുടെ വിവാഹം. വലിയ ആഘോഷമായിട്ടാണ് വിവാഹം നടന്നത്. മുംബൈയിൽ 3 ദിവസം നീണ്ട അതിഗംഭീരമായ വിവാഹ ചടങ്ങുകളോടെയാണ് വിവാഹം ആ​​ഗോഷമാക്കിയത്. 37 കാരിയായ നടി തന്റെ ആദ്യ സീരിയൽ 'പവിത്ര റിഷ്ട'യിലൂടെ താരപദവിയിലേക്ക് കയറി, ഇപ്പോൾ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ ടെലിവിഷൻ നടിമാരിൽ ഒരാളാണ് അങ്കിത. 23 കോടി രൂപയാണ് നടിയുടെ ആസ്തി.

More from Filmibeat

Read more about: sushant singh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X