നടന്‍ സുശാന്ത് സിംഗിന്റെ മുന്‍ മാനേജര്‍ ആത്മഹത്യ ചെയ്തു! ദുഃഖം രേഖപ്പെടുത്തി താരങ്ങളും

അടുത്തിടെ സീരിയല്‍ മേഖലയില്‍ നിന്നുള്ള നിരവധി നടിമാരുടെ ആത്മഹത്യ വാര്‍ത്തകള്‍ വന്ന് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ബോളിവുഡ് നടന്‍ വരുണ്‍ ശര്‍മയുടെ മാനേജര്‍ ദിഷ സാലിയന്‍ ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. ചൊവ്വാഴ്ച മുംബൈയില്‍ വെച്ചാണ് സംഭവം നടക്കുന്നത്.

രാത്രി ചില സുഹൃത്തുക്കള്‍ക്കൊപ്പം അത്താഴം കഴിച്ച ദിഷ പുലര്‍ച്ചെയാണ് മരിക്കുന്നത്. കിടപ്പ് മുറിയിലെ ജനലില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. മുംബൈയിലുള്ള പതിനാല് നില കെട്ടിടത്തിന് മുകളില്‍ നിന്നായിരുന്നു ദിഷ ചാടിയത്. ഉടനെ ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും മരിച്ചിരുന്നു.

disha-salian

എന്നാല്‍ മരണ കാരണം ഇനിയും വ്യക്തമല്ല. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സംഭവം നടക്കുമ്പോള്‍ ദിഷയ്‌ക്കൊപ്പം പ്രതിശ്രുത വരന്‍ കൂടി ഉണ്ടായിരുന്നു എന്നാണ്. ദിഷയുടെ മാതാപിതാക്കളുടെയും ഭാവി വരന്റെയും പ്രതികരണം പോലീസ് എടുത്തിരുന്നു. മാനേജരുടെ അപ്രതീക്ഷിത മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ വരുണ്‍ ശര്‍മയും എത്തി. ഇന്‍സ്റ്റാഗ്രാമിലൂടെ ദിഷയെ കുറിച്ചുള്ള ഓര്‍മ്മകളാണ് വരുണ്‍ പങ്കുവെച്ചത്.

'എനിക്ക് വാക്കുകള്‍ നഷ്ടപ്പെടുന്നു. സംസാരിക്കാന്‍ കഴിയുന്നില്ല. ഞാന്‍ ആകെ മരവിച്ചിരിക്കുകയാണ്. ഇതൊന്നും യാഥാര്‍ഥ്യമാണെന്ന് വിശ്വാസിക്കാനാകുന്നില്ല. ഒരുപാട് നല്ല ഓര്‍മ്മകള്‍. ദിഷ വളരെ സ്‌നേഹമുള്ള വ്യക്തിയും അടുത്ത സുഹൃത്തുമായിരുന്നു. എപ്പോഴും മുഖത്ത് പുഞ്ചിരി മാത്രമേ ഉണ്ടാവുകയുള്ളു.

disha-salian

ഏറെ ഭംഗിയോടെയാണ് ഓരോ കാര്യങ്ങളും ചെയ്തിരുന്നത്. നിന്നെ വല്ലാതെ മിസ് ചെയ്യും. ഈ ദുഃഖം താങ്ങാനുള്ള കരുത്ത് കുടുംബത്തിനുണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. നീ പോയി എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇത് വളരെ നേരത്തെ ആയി പോയെന്നും വരുണ്‍ ശര്‍മ കുറിച്ചു.

സെലിബ്രിറ്റികളുടെ പിആര്‍ മാനേജരായിട്ടാണ് ദിഷ ശ്രദ്ധിക്കപ്പെടുന്നത്. നേരത്തെ നടന്‍ സുഷാന്ത് സിംഗ് രജ്പുതിന്റെ മാനേജര്‍ ആയിരുന്നു. സുഷാതിന്റെ മാത്രമല്ല ഭാരതി ശര്‍മ്മ, രേഖ ഛക്രബര്‍ത്തി, എന്നിവരുടെയും മാനേജരായിരുന്നു.

More from Filmibeat

Read more about: actress death മരണം നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X