അന്ന് എന്റെ കൂടെ ആരുമില്ലെന്ന് പറഞ്ഞ് സുശാന്ത് പൊട്ടിക്കരഞ്ഞു! നടനെ കുറിച്ച് സിദ്ധാര്‍ത്ഥ്
ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി മുന്നേറിയ താരമായിരുന്നു സുശാന്ത് സിംഗ് രജ്പുത്ത്. നടന്റെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തെയും ആരാധകരെയും ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. മിനിസ്‌ക്രീന്‍ രംഗത്ത് നിന്നും സിനിമയിലെത്തിയ സുശാന്ത് തന്റെ കഠിന പ്രയത്‌നത്തിലൂടെയാണ് മുന്‍നിരയിലേക്ക് ഉയര്‍ന്നത്. എം എസ് ധോണി ബയോപിക്ക്, ചിച്ചോരെ പോലുളള സിനിമകളാണ് സുശാന്തിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയത്.
അതേസമയം അപ്രതീക്ഷിതമായി ചില സിനിമകള്‍ മുടങ്ങിയത് നടനെ സങ്കടത്തിലാഴ്ത്തിയിരുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുശാന്തിന് വിഷാദ രോഗമുണ്ടായിരുന്നു എന്ന് ചിലര്‍ പറഞ്ഞെങ്കിലും അടുത്ത സുഹൃത്തുക്കളെല്ലാം അത് നിഷേധിച്ചിരുന്നു. അതേസമയം സുശാന്ത് സിംഗ് രജ്പുത്തിനെ കുറിച്ച് അടുത്ത സുഹൃത്തായ സിദ്ധാര്‍ത്ഥ് പിതാനി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ഈ ലോകത്ത് തനിക്ക് ആരുമില്ലെന്ന് സുശാന്ത് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് സിദ്ധാര്‍ത്ഥ് പറയുന്നു. ജനുവരി ആദ്യ ആഴ്ചയില്‍ തന്നെ ഫോണില്‍ വിളിച്ച് സുശാന്ത് സംസാരിച്ചതിനെ കുറിച്ചായിരുന്നു ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ധാര്‍ത്ഥ് പറഞ്ഞത്. സാധാരണ ജീവിതം നയിക്കാനാണ് സുശാന്ത് ആഗ്രഹിച്ചതെന്നും വീടിന് പുറത്ത് തന്നെ കാണാന്‍ തടിച്ചുകൂടുന്ന ആള്‍കൂട്ടത്തെ കണ്ട് അവന്‍ അസ്വസ്ഥനാകുമായിരുന്നു എന്നും സിദ്ധാര്‍ത്ഥ് പറയുന്നു.

ജനുവരി ആദ്യ ആഴ്ചയിലാണ് സുശാന്തിന്റെ ഫോണ്‍ കോള്‍ വരുന്നത്. അന്ന് ദയവായി നീ തിരിച്ചുവരൂ എന്ന് എന്നോട് അവന്‍ പറഞ്ഞു. നമുക്ക് ചിലത് ഒരുമിച്ച് ചെയ്യാനുണ്ടെന്ന് ഞാന്‍ കരുതുന്നു. എനിക്ക് ഇനി അഭിനയിക്കാന്‍ കഴിയില്ല. വെര്‍ച്വല്‍ റിയാലിറ്റി മേഖലയില്‍ നമുക്ക് എന്തെങ്കിലും ആരംഭിക്കാം. നീ ആണ് അതിന് പറ്റിയ ആള്‍ എന്ന് എനിക്കറിയാം.

നീ ജോലി ഉപേക്ഷിക്ക്, അതേ ശമ്പളം ഞാന്‍ തരാം. സുശാന്ത് സിദ്ധാര്‍ത്ഥിനോട് പറഞ്ഞ വാക്കുകളാണിവ. തുടര്‍ന്ന് ജോലിയും വീടുമെല്ലാം ഉപേക്ഷിച്ച് കിട്ടിയതെല്ലാം കയ്യിലെടുത്ത് സുശാന്തിനെ കാണാന്‍ താന്‍ പുറപ്പെട്ടുവെന്ന് സിദ്ധാര്‍ത്ഥ് പറയുന്നു. വളരെ തകര്‍ന്ന നിലയിലാണ് സുശാന്തിനെ അന്ന് കണ്ടത്. എനിക്ക് ഇപ്പോള്‍ ആരും ഇല്ല എന്ന് അവന്‍ കരയുകയായിരുന്നു എന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

നഗര ജീവിതത്തില്‍ നിന്നെല്ലാം വിട്ട് ജന്മനാടായ പാട്‌നയില്‍ പോയി ജീവിക്കാനാണ് സുശാന്ത് ആഗ്രഹിച്ചത്. കൃഷി ചെയ്ത് ചെറിയ ജീവിതം നയിക്കാമെന്ന് അവന്‍ പറഞ്ഞിരുന്നു. പാട്‌നയില്‍ സുശാന്തിന് ഒരു ഫാം ഹൗസുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പമെല്ലാം അവധി ആഘോഷിക്കാനായി സുശാന്ത് അവിടെ പോകാറുണ്ട്. സിദ്ധാര്‍ത്ഥ് അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം സുശാന്തിന്റെ വിയോഗത്തിന് പിന്നാലെ സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. അധികപേരെയും മണിക്കൂറുകളോളമാണ് പോലീസ് ചോദ്യം ചെയ്തിരുന്നത്. മുംബൈ പോലീസായിരുന്നു സുശാന്തിന്റെ കേസ് അന്വേഷിച്ചിരുന്നത്.


Click it and Unblock the Notifications