3 ദിവസം മുന്‍പ് സുശാന്ത് പിതാവിനെ വിളിച്ചു! അവസാനത്തെ സംസാരം അത്! പോയെന്ന് വിശ്വസിക്കാനാവുന്നില്ല

ബോളിവുഡ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചൊരു വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ സുശാന്ത് സിങ് ആത്മഹത്യ ചെയ്തുവെന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല പലര്‍ക്കും. മാസങ്ങളായി വിഷാദ രോഗത്തിന്റെ പിടിയിലായിരുന്നു അദ്ദേഹം. എംഎസ് ധോണിയായി സ്‌ക്രീനില്‍ മികച്ച പ്രകടനം കാഴ്ച വെച്ച താരം ഇനിയില്ലെന്നറിഞ്ഞപ്പോള്‍ അത് താങ്ങാനാവില്ലെന്ന് പറഞ്ഞ് ധോണിയും എത്തിയിരുന്നു. സഹപ്രവര്‍ത്തകന്‍ ഇങ്ങനെയൊരു അവസ്ഥയിലൂടെയാണ് കടന്നുപോവുന്നതെന്ന് തിരിച്ചറിയാന്‍ വൈകിപ്പോയെന്നായിരുന്നു താരങ്ങള്‍ പറഞ്ഞത്.

പ്രിയ സുഹൃത്ത് ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് പ്രിയപ്പെട്ടവരെല്ലാം എത്തിയത്. ബാന്ദ്രയിലെ വീട്ടില്‍ മരിച്ച നിലയിലായിരുന്നു സുശാന്തിനെ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിരുന്നില്ല. കൊലപാതകമാണോ ഇതെന്ന സംശയവും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. 34 കാരനായ സുശാന്ത് ഇനിയില്ലെന്ന് വിശ്വസിക്കാന്‍ പ്രിയപ്പെട്ടവര്‍ക്കാര്‍ക്കും കഴിഞ്ഞിട്ടില്ല.

3 ദിവസം മുന്‍പാണ് സുശാന്ത് സിങ് പിതാവായ കൃഷ്ണ കുമാര്‍ സിങിനെ വിളിച്ചത്. ബിഹാറിലെ പട്‌നയിലാണ് അദ്ദേഹം താമസിക്കുന്നത്. പിതാവിനെയും കൊണ്ട് നടക്കാന്‍ പോവാമെന്നും ഏതെങ്കിലും മലമുകളിലേക്ക് പോകാമെന്നുമായിരുന്നു മകന്‍ പറഞ്ഞതെന്ന് പിതാവിനെ പരിചരിക്കുന്ന ലക്ഷ്മി ദേവി പറയുന്നു.

മകന്റെ മരണത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ പിതാവിന്റെ ആരോഗ്യനില മോശമാവുകയായിരുന്നു. ഫോണിലൂടെയായിരുന്നു സുശാന്തിന്റെ മരണവാര്‍ത്ത പട്‌നയിലെ വീട്ടിലെത്തിയത്. താരത്തിന്റെ മൂത്ത സഹോദരി വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും ലക്ഷ്മി ദേവി പറയുന്നു.

Sushant

ഇടയ്ക്ക് ബിഹാറിലെത്തി കുടുംബത്തെ സന്ദര്‍ശിക്കാറുണ്ട് സുശാന്ത്. സുശാന്തിന്റെ വിയോഗവാര്‍ത്ത അറിഞ്ഞതിന്റെ നടുക്കത്തിലാണ് നാട്ടുകാരും അയല്‍വാസികളുമെല്ലാം. കടുത്ത ക്രിക്കറ്റ് പ്രേമിയായ സുശാന്ത് തെരുവുകളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചിരുന്നു. ഇതേക്കുറിച്ചും ഇവര്‍ ഓര്‍ത്തെടുക്കുന്നുണ്ട്. മിനിസ്‌ക്രീനിലൂടെയായിരുന്നു സുശാന്തിന്റെ അഭിനയ ജീവിതം തുടങ്ങിയത്. ധോണിയിലൂടെയായിരുന്നു അദ്ദേഹത്തിന്‍രെ കരിയര്‍ തന്നെ മാറിമറിഞ്ഞത്.

Read more about: sushant singh rajput
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X