സമയം ഇവിടെ നിന്ന് നീങ്ങുന്നില്ല, സുശാന്തിന്റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു...
സുശാന്ത് സിങ്ങിന്റെ പെട്ടെമന്നുള്ള വിയോഗ സഹപ്രവർത്തകരേയും ആരാധകരേയും ഞെട്ടിച്ചിരിക്കുകയാണ് പലർക്കും വാക്കുകൾ കിട്ടാത്ത അവസ്ഥയാണ്. ബോളിവുഡിലെ യുവതാരങ്ങളിൽ പ്രധാനിയാണ് സുശാന്ത്. എല്ലാവരുമായി അടുത്ത സൗഹൃദം പുലർത്തുന്ന താരം എന്തിന് ജീവൻ അവസാനിപ്പിച്ചുവെന്നാണ് ബോളിവുഡ് ഒന്നടങ്കം ചോദിക്കുന്നത്. താരത്തിന്റെ വിയോഗം സഹിക്കാൻ പ്രയാസപ്പെടുമ്പോൾ സുശാന്തിന്റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ് വേദന കൂട്ടുകയാണ്. അമ്മയെ കുറിച്ചായിരുന്നു താരത്തിന്റെ പോസ്റ്റ് . ജൂൺ 3 ന് കുറിച്ച് വാക്കുകൾ എല്ലാവരുടേയും മനസ്സിൽ വിങ്ങലാവുകയാണ്.

സുശാന്തിന്റെ 16ാം വയസ്സിലാണ് അമ്മ മരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ... നിങ്ങൾ ഉണ്ടായിരുന്നപ്പോൾ ഞാനും ഉണ്ടായിരുന്നു. ഞാനിപ്പോൾ നിങ്ങളുടെ ഓർമയിൽ ജീവിക്കുകയാണ്. ഒരു നിഴൽ പോലെ, ഒരു വെളിച്ചത്തുണ്ടു പോലെ. സമയം ഇവിടെ നിന്ന് നീങ്ങുന്നില്ല. ഇത് മനോഹരമാണ്. എന്നന്നേക്കുമുളളതാണ്. നിങ്ങൾ ഓർക്കുന്നുണ്ടോ? എന്നും എന്റെ കൂടെ ഉണ്ടാകുമെന്ന് വാക്ക് തന്നിരുന്നു. എന്ത് തന്നെ ആയാലും ഞാൻ പുഞ്ചിരിക്കുമെന്ന് നിങ്ങൾക്ക് വാക്ക് തന്നിരുന്നു. നമുക്ക് രണ്ട് പേർക്കും തെറ്റിപ്പോയി എന്ന് തോന്നുന്നു അമ്മ... സുശാന്ത് കുറിച്ചു.
അമ്മയുടെ മരണം സുശാന്തിനെ മാത്രമല്ല കുടുംബത്തേയും വല്ലാതെ ഉലച്ചിരുന്നു. തുടർന്ന് താരവും കുടുംബവും പാട്നയിൽ നിന്ന് ദില്ലിയിലേയ്ക്ക് വരുകയായിരുന്നു. അമ്മയുമായി അത്രയധികം ആത്മബന്ധം പുലർത്തിയിരുന്ന സുശാന്തിന് അമ്മയുടെ വിയോഗം അത്ര വേഗം ഉൾക്കൊള്ളാനായില്ല. പല അഭിമുഖങ്ങളിലും താരം അമ്മയെ കുറിച്ച് താരം പറഞ്ഞിട്ടുണ്ട്. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മിനിസ്ക്രീനിലൂടെയാണ് സുശാന്ത് സിങ് ബോളിവുഡിൽ എത്തുന്നത്. സ്റ്റാർ പ്ലാസ് സംപ്രേഷണം ചെയ്ത് കിസ് ദേശ് മെ മേരാ ദിൽ എന്ന പരമ്പരയിലൂടെയായിരുന്നു തുടക്കം. പവിത്ര റിശ്ത എന്ന പരമ്പര താരത്തെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കുകയായിരുന്നു. തുടർന്നായിരുന്നു നടന്റെ ബോളിവുഡ് അരങ്ങേറ്റം. കൈ പോ ചെ എന്ന ചിതരത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റ കുറിച്ചത്. ചിത്രത്തിന് ആ വർഷത്തെ പുതുമുഖ താരത്തിനുള്ള ഫിലിം ഫെയർ പരസ്കാരം ലഭിക്കുകയും ചെയ്തു.
ബോളിവുഡിൽ തന്റേതായ ഇടം സൃഷ്ടിക്കാൻ വളരെ വേഗം തന്നെ താരത്തിന് സാധിച്ചു. അമീർ ഖാൻ, അനുഷ്ക ശർമ പ്രധാന വേഷത്തിലെ പികെയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിഥി വേഷമായിരുന്നെങ്കിൽ കൂടിയും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ നടനായിരുന്നു, മഹേന്ദ്രസിംഗ് ധോണിയുടെ ബയോപിക് ആയ എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ആണ് സുശാന്തിന് വലിയ ബ്രേക്ക് നൽകിയത്. ധോണിയായി എത്തിയ സുശാന്തിന്റെ കരിയർ തന്നെ ഈ ചിത്രം മാറ്റി മറിക്കുകയായിരുന്നു. കേദർനാഥ്, ചിച്ചോർ എന്നിവയാണ് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ താരത്തിന്റെ ചിത്രങ്ങൾ.


Click it and Unblock the Notifications