സുശാന്ത് സിംഗിന്റെ പ്രണയം സിനിമയോട് മാത്രമായിരുന്നില്ല! താരം സ്വന്തമാക്കിയ ഇഷ്ടങ്ങള്‍ ഒരുപാടാണ്

ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ വേഷത്തിലെത്തിയാണ് നടന്‍ സുശാന്ത് സിംഗ് പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കുന്നത്. മോഡലിങില്‍ നിന്നും ടെലിവിഷനിലേക്കും അവിടെ നിന്ന് ബോളിവുഡിലേക്കുമെത്തിയ സുശാന്ത് വളരെ കുറഞ്ഞ കാലം കൊണ്ട് ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായകന്മാരില്‍ ഒരാളായി. എന്നാല്‍ അപ്രതീക്ഷിതമായ വേര്‍പാട് സുശാന്തിന്റെ സഹപ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും ആരാധകര്‍ക്കുമെല്ലാം വലിയൊരു ആഘാതമായിരിക്കുകയാണ്.

ഒരുപാട് ആഗ്രഹങ്ങളും പ്രതീക്ഷകളും കൊണ്ട് നടന്ന ചെറുപ്പക്കാരനായിരുന്നു അദ്ദേഹമെന്ന് എല്ലാവരും പറയുന്നു. പ്രമുഖരായ താരങ്ങളെല്ലാം സുശാന്തിനെ കുറിച്ച് വാചാലനാവുകയാണ്. സുശാന്ത് എഴുതി കാത്ത് സൂക്ഷിച്ചിരുന്ന ഒരുപാട് സ്വപ്‌നങ്ങളുടെ ലിസ്റ്റും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മാത്രമല്ല ഈ വര്‍ഷം നവംബറില്‍ താരം വിവാഹിതനാകാന്‍ തീരുമാനിച്ചിരുന്നതാണെന്നും ബന്ധു വെളിപ്പെടുത്തിയിരുന്നു.

sushant-singh-rajput

സുശാന്തിന്റെ പ്രണയം സിനിമയോട് മാത്രമായിരുന്നില്ലെന്ന് സൂചിപ്പിക്കുന്ന ചില പോസ്റ്റുകളും ഇതോടെ പുറത്ത് വന്നു. മറ്റ് പല സിനിമാ താരങ്ങളെ പോലെ സുശാന്തിനും വാഹനങ്ങളോട് പ്രേമമായിരുന്നു. അത്യാഡംബര കാറുകളുടെും സൂപ്പര്‍ ബൈക്കുകളുടെയുമെല്ലാം വലിയ ശേഖരം തന്നെ താരത്തിന്റെ കൈയിലുണ്ടായിരുന്നു.

വേഗ രാജാവായ മസെരാറ്റി ക്വാട്രോപോര്‍ട്ട് ആയിരുന്നു സുശാന്തിന്റെ വാഹനശേഖരത്തിലെ ഏറ്റവും മുന്തിയത്. 3.0 ലിറ്റര്‍ വി 8 ഡീസല്‍ എന്‍ജിന്‍ കരുത്തേകുന്ന ഈ വാഹനം 571 ബിച്ച്പി പവറും 600 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിച്ചിരുന്നത്. 310 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള വാഹനം 4.8 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. 2.49 കോടി രൂപയായിരുന്നു ഈ വാഹനത്തിന്റെ വില.

sushant-singh-rajput

സുശാന്തിന്റെ ഇഷ്ട വാഹനങ്ങളുടെ പട്ടികയില്‍ ലംബോര്‍ഗിനിയും ഉണ്ടെന്നാണ് അറിയുന്നത്. നിസാന്‍ ഡിടിആര്‍, ലാന്‍ഡ് റോവര്‍ റേഞ്ച് റോവല്‍ ഇവോക്ക് എച്ച് എസ് ഇ ഡൈനാമിക്, തുടങ്ങി സുശാന്ത് സ്വന്തമാക്കിയിരുന്ന വാഹനങ്ങള്‍ ചില്ലറയല്ല. കാറുകള്‍ക്ക് പുറമേ ബൈക്കുകളും അദ്ദേഹത്തിന് പ്രിയപ്പെട്ടവയായിരുന്നു. ബിഎംഡബ്ല്യൂ കെ 1300 ആര്‍ സ്‌പോര്‍ട്‌സ് ബൈക്കും കൂട്ടത്തിലുണ്ട്.

വാഹനങ്ങള്‍ സ്വന്തമാക്കുന്നതിനൊപ്പം തന്റെ പല സ്വപ്‌നങ്ങളിലേക്ക് നടന്ന് അടുക്കുകയായിരുന്നു സുശാന്ത്. വിവാഹം അടക്കമുള്ള കാര്യങ്ങളെല്ലാം അതിന് മുന്നോടിയായിരുന്നു. എന്നാല്‍ എല്ലാം ഒറ്റയടിക്ക് അവസാനിപ്പിച്ച് മുംബൈയിലെ വസതിയില്‍ അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X