സുശാന്ത് മരിച്ചതറിയാതെ കാത്തിരുന്ന വളർത്തു നായ വിട പറഞ്ഞു; സ്വർഗത്തിൽ അവരൊന്നിക്കട്ടെയെന്ന് ആരാധകർ
സിനിമാ ലോകത്ത് ഇന്നും വലിയ ചർച്ചാ വിഷയം ആണ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം. സുശാന്ത് ആത്മഹത്യ ചെയ്താണെന്ന് വിശ്വസിക്കാൻ തയ്യാറാവാത്ത നിരവധി പേർ ഉന്നുമുണ്ട്. മരിച്ചിട്ട് മൂന്ന് വർഷം പിന്നിടുമ്പോഴും ഈ വിഷയത്തിലെ ദുരൂഹത അവസാനിച്ചിട്ടില്ല. സുശാന്ത് കടുത്ത വിഷാദ രോഗി ആയിരുന്നെന്നും ഇത് മൂലമാണ് ആത്മഹത്യ ചെയ്തതെന്നുമാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ട്.

എന്നാൽ അടുത്തിടെ നടനെ പോസ്റ്റുമോർട്ടം ചെയ്ത സ്ഥലത്തെ ജീവനക്കാരൻ പറഞ്ഞത് പ്രകാരം സുശാന്തിന്റെ മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകൾ ഉണ്ടായിരുന്നു. ഇത് സംശയകരമായി തോന്നുകയും മേലധികാരികളെ അറിയിക്കുകയും ചെയ്തെങ്കിലും തുടർ നടപടികൾ ഉണ്ടായില്ലത്രെ. ഇതോടെ സുശാന്ത് വിഷയം വീണ്ടും ചൂട് പിടിച്ചു.

ബോളിവുഡിലെ സ്വജനപക്ഷപാതത്തിന്റെ ഇരയാണ് സുശാന്ത് എന്നും കരിയറിൽ തിരിച്ചടി നേരിട്ടപ്പോൾ നടൻ മാനസികമായി വിഷമിച്ചെന്നുമാണ് ഉയർന്ന ആരോപണം.
ആദ്യ സിനിമ മുതൽ ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ച സുശാന്തിന് പിന്നീട് കരിയറിൽ താഴ്ചയും ഉണ്ടായിരുന്നു. ഇതാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. കരൺ ജോഹർ, മഹേഷ് ഭട്ട്, സുശാന്തിന്റെ കാമുകി റിയ ചക്രബർത്തി തുടങ്ങിയവർക്കെതിരെ കനത്ത ആരോപണങ്ങൾ ഉയർന്നു. റിയക്ക് നിയമ നടപടികളും നേരിടേണ്ടി വന്നു.

2020 ജൂൺ 14 നാണ് സുശാന്ത് മരിക്കുന്നത്. അന്ന് ഏവരുടെയും കണ്ണ് നനയിച്ച സംഭവം ആയിരുന്നു സുശാന്ത് മരിച്ചതറിയാതെ ഫ്ലാറ്റിൽ നടനെ കാത്ത് നിൽക്കുന്ന വളർത്തു നായ. അന്ന് ഈ നായ വാർത്തകളിൽ ഇടം നേടിയിരുന്നു. ഫുഡ്ജ് എന്നാണ് സുശാന്തിന്റെ ലാബ്രോഡർ നായയുടെ പേര്.
സുശാന്ത് മരിച്ചതിന് ശേഷം ദിവസങ്ങളോളും ഫുഡ്ജ് ഭക്ഷണം പോലും കഴിച്ചില്ല. സുശാന്തിനെ തേടുന്ന ഫുഡ്ജിന്റെ വീഡിയോ അന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ സുശാന്തിന്റെ ഈ വളർത്തു നായ മരിച്ചെന്ന വാർത്തയാണ് പുറത്ത് വരുന്നത്. സുശാന്തിന്റെ സഹോദരി. ഫുഡ്ജ് തന്റെ സുഹൃത്തിനൊപ്പം സ്വർഗത്തിലേക്ക് പോയെന്നാണ് സുശാന്തിന്റെ സഹോദരി പ്രിയങ്ക സിംഗ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ട്വീറ്റിന് താഴെ നിരവധി പേർ ദുഃഖം പങ്കുവെച്ചു. ഫുഡ്ജ് തന്റെ പ്രിയപ്പെട്ട സുഹൃത്ത് സുശാന്തിനടുത്തേക്ക് യാത്രയായെന്ന് നിരവധി പേർ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം സുശാന്ത് മരണത്തിലെ പുനരന്വേഷണം നടക്കുന്നില്ലെന്ന് പ്രിയങ്ക സിംഗ് ആരോപിച്ചിരുന്നു. മുംബൈ പൊലീസിന് വിഷയത്തിൽ അനാസ്ഥയാണെന്നും ആരോപണം ഉയർന്നു. ബിഹാർ ആണ് സുശാന്തിന്റെ സ്വദേശം.
ബിഹാർ പൊലീസ് വിഷയത്തിൽ ഇടപെടാൻ ശ്രമിക്കുന്നുണ്ട്. സുശാന്ത് മരണത്തിൽ ഉന്നതർക്ക് പങ്കുണ്ടെന്നാണ് ആക്ഷേപം. വിഷാദ രോഗത്തെക്കുറിച്ച് സുശാന്ത് എവിടെയും പറഞ്ഞിട്ടില്ല.

ഇതിന്റെ സൂചനകളും ലഭിച്ചിരുന്നില്ല പെട്ടെന്നാെരു ദിവസം നടൻ മരണപ്പെട്ടപ്പോഴാണ് ഇത്തരമൊരു വാദം ഉയർന്നതെന്നാണ് ആരാധകർ പറയുന്നത്. നടൻ ലഹരി ഉപയോഗിച്ചിരുന്നു, റിയ ചക്രബർത്തിയാണ് ഇത് എത്തിച്ച് നൽകിയതെന്നും ആരോപണം വന്നു.
ബോളിവുഡിൽ വലിയ കോളിളക്കം സുശാന്തിന്റെ മരണം സൃഷ്ടിച്ചു. സിനിമാ കുടുംബത്തിന് പുറത്ത് നിന്നുള്ളവരോട് ബി ടൗണിലെ ഫിലിം മേക്കർമാർ കാണിക്കുന്ന അവഗണന ചർച്ചാ വിഷയം ആയി. നിരവധി പ്രമുഖർക്ക് നേരെ ആരോപണവും ഉയർന്നു.


Click it and Unblock the Notifications