അന്ന് രാവിലെ സുശാന്ത് ആകെ കുടിച്ചത് ഒരു ഗ്ലാസ് ജ്യൂസ്, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

നടൻ സുശാന്ത് രജ്പുത്തിന്റെ മരണത്തിൽ ആകെ ഞെട്ടി നിൽക്കുകയാണ് ഇന്ത്യൻ സിനിമ ലോകവും ആരാധകരും. താരം കൂടെയില്ലെന്ന് ഇനിയും വിശ്വസിക്കൻ കഴിഞ്ഞിട്ടില്ല. ചിരിച്ച മുഖവുമായി വളരെ സന്തോഷത്തോടെ പ്രത്യക്ഷപ്പെടുന്ന സുശാന്തിനെയാണ് എല്ലാവർക്കും സുപരിചിതം. അതിനാൽ തന്നെ സുശാന്തിന്റെ നിറഞ്ഞ ചിരിയിൽ ഇത്രയധികം ദുഃഖമുണ്ടായിരുന്നോ എന്നാണ് സഹപ്രവർത്തകരും ആരാധകരും ചോദിക്കുന്നത്. ഞായറാഴ്ചയാണ് മുംബൈയിലെ വസതിയിൽ നിന്ന് മരിച്ച നിലയിൽ താരത്തെ കണ്ടെത്തുന്നത് താരത്തിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് കുടുംബാംഗങ്ങളും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു.

sushant

ഇപ്പോഴിത സുശാന്തിന്റെ പോസ്റ്റ് മോർ‌ട്ടം റിപ്പോർട്ട് പുറത്ത്. മുംബൈയിലെ കൂപ്പര്‍ ഹോസ്പിറ്റല്‍ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. തൂങ്ങിയതിലൂടെയുള്ള ശ്വാസതടസ്സം നേരിട്ടതിനെ തുടർന്നാണ് മരണം ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഒരു ഗ്ലാസ് ജ്യൂസ് മാത്രമായിരുന്നു കുടിച്ചത്. മുംബൈയിൽ വെച്ചാണ് സംസ്കാരം. ശവസംസ്കാരത്തിനായി സുശാന്തിന്റെ കുടുംബാംഗങ്ങള്‍ ഞായറാഴ്ച രാത്രി പട്നയില്‍ നിന്ന് മുംബൈയിലെത്തിയിരുന്നു.

സുശാന്തിന്റെ അവസാനദിനങ്ങൾ ഇങ്ങനെ. രാവിലെ ആറരയോടെ ഉറക്കമുണർന്ന സുശാന്ത് ജോലിക്കാർ നൽകിയ ജ്യൂസ് കുടിക്കുകയായിരുന്നു.9 മണിയോടെ സഹോദരിയുമായി ഫോണിൽ സംസാരിച്ചിരുന്നത്രേ. അതിന് ശേഷം തന്റെ മറ്റൊരു നടനുമായി ഫോണിൽ സംസാരിച്ചു. പത്ത് മണിയോടെ പ്രാതലിന് എന്ത് വേണം എന്ന് ചോദിയ്ക്കാൻ വേണ്ടി ജോലിക്കാരൻ വാതലിൽ വന്ന് മുട്ടിയിരുന്നു. എന്നാൽ അപ്പോൾ ഡോർ തുറന്നിരുന്നില്ല. രണ്ട് മണിക്കൂറിന് ശേഷം വന്ന് വിളിച്ചിട്ടും ഇതേ അവസ്ഥയായിരുന്നു. തുടർന്ന് സുശാന്തിന്റെ മനേജർ സഹോദരിയെ വിളിച്ച് കാര്യം പറയുകയായിരുന്നു.

മിനിസ്ക്രീനിലൂടെയാണ് സുശാന്ത് സിങ് ബോളിവുഡിൽ എത്തുന്നത്. സ്റ്റാർ പ്ലാസ് സംപ്രേഷണം ചെയ്ത് കിസ് ദേശ് മെ മേരാ ദിൽ എന്ന പരമ്പരയിലൂടെയായിരുന്നു തുടക്കം. പവിത്ര റിശ്ത എന്ന പരമ്പര താരത്തെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കുകയായിരുന്നു. തുടർന്നായിരുന്നു നടന്റെ ബോളിവുഡ് അരങ്ങേറ്റം. അമീർ ഖാൻ, അനുഷ്ക ശർമ പ്രധാന വേഷത്തിലെ പികെയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഹേന്ദ്രസിംഗ് ധോണിയുടെ ബയോപിക് ആയ എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ആണ് സുശാന്തിന് വലിയ ബ്രേക്ക് നൽകിയത്. കേദർനാഥ്, ചിച്ചോർ എന്നിവയാണ് ഏറെ പ്രേക്ഷക ശ്രദ്ധനേടിയ താരത്തിന്റെ ചിത്രങ്ങൾ.

More from Filmibeat

Read more about: sushant singh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X