നീ എന്നും ഞങ്ങളുടെ അഭിമാനമായിരുന്നു കുഞ്ഞേ! സുശാന്തിനെ കുറിച്ച് വേദനയോടെ സഹോദരി

By Prashant V R

സുശാന്ത് സിംഗ് രജ്പുത്തുമായുളള ഓര്‍മ്മകള്‍ പങ്കുവെച്ച് സഹോദരി ശ്വേത സിംഗ് കൃതി. രക്ഷാബന്ധന്‍ ദിനത്തിലാണ് സുശാന്തിന്റെ കുട്ടികാല ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത എത്തിയത്. കുഞ്ഞ് സുശാന്ത് സഹോദരിമാര്‍ക്കൊപ്പം രക്ഷാബന്ധന്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ശ്വേതയുടെ കുറിപ്പ് വന്നിരിക്കുന്നത്. നീ എന്നും ഞങ്ങളുടെ അഭിമാനമായിരുന്നു കുഞ്ഞേ. നിന്നെ ഞങ്ങള്‍ ഒരുപാട് സ്‌നേഹിക്കുന്നു. എന്ന് കുറിച്ചുകൊണ്ടാണ് ശ്വേത പ്രിയ സഹോദരനൊപ്പമുളള ഓര്‍മ്മചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

sushant singh rajput

ശ്വേതയ്ക്ക് പിന്നാലെ മറ്റൊരു സഹോദരിയായ റൂബി സിംഗും സുശാന്തിനെ കുറിച്ചുളള പോസ്റ്റുമായി എത്തി. സുശാന്ത് ഞങ്ങള്‍ക്കൊപ്പം ഇല്ല എന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് പറഞ്ഞാണ് റൂബി എത്തിയത്. ആ വേദനയും ശൂന്യതയും നികത്താനാകാത്തതാണെന്നും റൂബി കുറിച്ചു. സുശാന്ത് സിംഗ് രജ്പുത്തിന്റെ കുട്ടിക്കാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വീണ്ടും വൈറലായി മാറിയിരിക്കുകയാണ്.

Recommended Video

റെക്കോര്‍ഡുകള്‍ തകര്‍ത്ത് സുശാന്ത് ചിത്രം Dil Bechara | FilmiBeatm Malayalam

ഇക്കഴിഞ്ഞ ജൂണ്‍ 14നായിരുന്നു സുശാന്ത് മുംബൈയിലെ ഫ്‌ളാറ്റില്‍ വെച്ച് ജീവിതം അവസാനിപ്പിച്ചത്. എംഎസ് ധോണി ബയോപിക്ക്, ചിച്ചോരെ പോലുളള സിനിമകളിലൂടെ ബോളിവുഡില്‍ തിളങ്ങിയ ശേഷമായിരുന്നു നടന്റെ വിടവാങ്ങല്‍. ആരാധകരെയും സിനിമാ ലോകത്തെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗ വാര്‍ത്ത പുറത്തുവന്നത്. വിഷാദ രോഗമാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും സുശാന്തിന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളുമെല്ലാം അത് നിഷേധിച്ചിരുന്നു.

സുശാന്ത് ആത്മവിശ്വാസവും ഊര്‍ജ്ജസ്വലതയുമുളള വ്യക്തിയായിരുന്നു എന്നാണ് നടനെ അടുത്തറിയാവുന്നവര്‍ എല്ലാം പറഞ്ഞത്. അതേസമയം സുശാന്തിന്റെ വിയോഗവുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് സുശാന്തിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയുമെല്ലാം പോലീസ് ചോദ്യം ചെയ്തിരുന്നു. മുംബൈ പോലീസായിരുന്നു നേരത്തെ കേസ് അന്വേഷിച്ചത്. സുശാന്തിന്റെ മുന്‍കാമുകി അങ്കിത ലൊഖാണ്ടെയെയും കാമുകി റിയ ചക്രബര്‍ത്തിയെയും പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.

കൂടാതെ ബോളിവുഡിലെ സിനിമ പ്രവര്‍ത്തകരെയും സുശാന്ത് കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തു. അതേസമയം സുശാന്തിന്റെ വിയോഗത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പോലീസ് പറഞ്ഞെങ്കിലും കേസ് പോലീസ് തന്നെ അന്വേഷിക്കട്ടെ എന്നായിരുന്നു കോടതി അറിയിച്ചിരുന്നത്. സുശാന്തിന്റെ വിയോഗത്തിന് പിന്നാലെ കാമുകി റിയയ്‌ക്കെതിരെ ആരോപണങ്ങളുമായി നേരത്തെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. റിയ സുശാന്തിന്റെ പണം ധൂര്‍ത്തടിച്ചിരുന്നുവെന്നും നടന് അസ്വസ്ഥകള്‍ ഉളള സമയത്തും വീട്ടില്‍ പാര്‍ട്ടി നടത്തിയതായും ആരോപണങ്ങള്‍ ഉണ്ടായിരുന്നു.

Read more about: sushant singh rajput
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X