സുശാന്തിന്റെ സ്വകാര്യതയെ വെറുതെ വിടു, അഭ്യർത്ഥനയുമായി താരത്തിന്റെ ടീം അംഗങ്ങൾ

നടൻ സുശാന്ത് സിങ് രാജ് പുത്തിന്റെ വിയോഗത്തിൽ ഞെട്ടി നിൽക്കുകയാണ് ഇന്ത്യൻ സിനിമ ലോകം. സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും താരത്തിന്റെ വിയോഗം ഇനിയും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. പലരും അത്തരത്തിലുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നത്. സുശാന്തിന്റെ മരണ വാർത്ത പുറത്തു വന്നതിന് പിന്നാലെ നിരവധി അഭ്യുഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിത മാധ്യമങ്ങളോടും പാപ്പരാസികളോടും അഭ്യർത്ഥനയുമായി സുശാന്തിന്റെ ടീം. അദ്ദേഹത്തിന്റെ മരണ വാർത്ത ഔദ്യോഗികമായി അറിയിക്കുന്നതിനോടൊപ്പം താരത്തിന്റെ സ്വകാര്യ ജീവിതത്തിലേയ്ക്ക് കടന്ന് കയറരുതെന്ന് ഇവർ അഭ്യർഥിക്കുന്നു.

sushanth

സുശാന്ത് സിങ് രജ്പുത്ത് നമ്മളോടൊപ്പമില്ല എന്ന വിവരം ദുഃഖത്തോടെ അറിയിക്കുന്നു. നിങ്ങൾ ഇതുവരെ ചെയ്തത് പോലെ അദ്ദേഹത്തിന്റെ സിനിമയും ജീവിതവും ആഘോഷമാക്കുകയും ഓർമിക്കുകയും ചെയ്യുക. ഈ ദുഃഖ സമയത്ത് അദ്ദേഹത്തിന്റെ സ്വകാര്യതയെ സംരക്ഷിക്കാൻ മാധ്യമങ്ങൾ ഞങ്ങളെ സഹായിക്കണമെന്ന് അഭ്യർഥിക്കുന്നു- താരത്തിന്റെ ടീം പുറത്തിറക്കിയ പത്ര കുറിപ്പിൽ പറയുന്നു.

മുബൈയിലെ ബാന്ദ്രയിലെ വീട്ടിൽ നിന്നാണ് തൂങ്ങി മരിച്ച നിലയിൽ താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. അതേസമയം ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. വീട്ടിലെ ജോലിക്കാരനാണ് ഈ വിവരം പോലീസിനെ അറിയിക്കുന്നത്. താരത്തിന്റെ വിയോഗത്തിൽ ഞെട്ടി നിൽക്കുകയാണ് സഹപ്രവർത്തകർ. സുശാന്ത്, നിങ്ങൾ വളരെ ചെറുപ്പവും ബുദ്ധിമാനും ആയിരുന്നു, ഇത്രയും പെട്ടെന്ന് പോയി. നിങ്ങളുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്ത ഒരു അന്തരീക്ഷത്തിലാണ് ഞങ്ങൾ ജീവിച്ചതെന്നറിഞ്ഞതിൽ എനിക്ക് സങ്കടമുണ്ട്. നിങ്ങളുടെ പ്രാണൻ സമാധാനത്തോടെ ഇരിക്കട്ടെ. - അനുഷ്ക കുറിച്ചു. പികെ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

മിനിസ്ക്രീനിലൂടെയാണ് സുശാന്ത് സിങ് ബോളിവുഡിൽ എത്തുന്നത്. സ്റ്റാർ പ്ലാസ് സംപ്രേഷണം ചെയ്ത് കിസ് ദേശ് മെ മേരാ ദിൽ എന്ന പരമ്പരയിലൂടെയായിരുന്നു തുടക്കം. പവിത്ര റിശ്ത എന്ന പരമ്പര താരത്തെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കുകയായിരുന്നു. തുടർന്നായിരുന്നു നടന്റെ ബോളിവുഡ് അരങ്ങേറ്റം. ബോളിവുഡിൽ തന്റേതായ ഇടം സൃഷ്ടിക്കാൻ വളരെ വേഗം തന്നെ താരത്തിന് സാധിച്ചു. അമീർ ഖാൻ, അനുഷ്ക ശർമ പ്രധാന വേഷത്തിലെ പികെയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിഥി വേഷമായിരുന്നെങ്കിൽ കൂടിയും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ നടനായിരുന്നു, മഹേന്ദ്രസിംഗ് ധോണിയുടെ ബയോപിക് ആയ എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ആണ് സുശാന്തിന് വലിയ ബ്രേക്ക് നൽകിയത്. ധോണിയായി എത്തിയ സുശാന്തിന്റെ കരിയർ തന്നെ ഈ ചിത്രം മാറ്റി മറിക്കുകയായിരുന്നു. കേദർനാഥ്, ചിച്ചോർ എന്നിവയാണ് ഏറെ പ്രേക്ഷക ശ്രദ്ധനേടിയ താരത്തിന്റെ ചിത്രങ്ങൾ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X