സുശാന്ത് സിങ്ങ് രാജ്പുത്തിന്റെ പൂര്‍ത്തിയാകാത്ത ചിത്രം! പോസ്റ്റര്‍ പങ്കുവെച്ച് നിര്‍മ്മാതാവ്

By Prashant V R

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ അപ്രതീക്ഷിത വിയോഗം എല്ലാവരിലും ഞെട്ടലുണ്ടാക്കിയിരുന്നു. ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി മുന്നേറിയ താരം കൂടിയായിരുന്നു സുശാന്ത്. എംഎസ് ധോണി ബയോപിക്ക്, ചിച്ചോരെ തുടങ്ങിയ സിനിമകളെല്ലാം നടന്റെതായി പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രങ്ങളാണ്. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത ഡ്രൈവ് എന്ന ചിത്രമായിരുന്നു സുശാന്ത് സിംഗിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

sushant singh rajput

സുശാന്തിന്റെ പൂര്‍ത്തിയാവാത്തൊരു ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. നടന്റെതായി അണിയറയില്‍ ഒരുങ്ങിയ വന്ദേ ഭാരതം എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് നിര്‍മ്മാതാവ് സന്ദീപ് സിംഗ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. സന്ദീപ് സിംഗ് ആദ്യമായി സംവിധാനം ചെയ്യാന്‍ ഒരുങ്ങിയ ചിത്രം കൂടിയാണ് വന്ദേ ഭാരതം.

Recommended Video

സുശാന്തിന്റെ 5 സിനിമകള്‍ മുടക്കി': കങ്കണ | Filmibeat Malayalam

സുശാന്തിനെയായിരുന്നു ചിത്രത്തിലേക്ക് പ്രധാന വേഷത്തിലേക്കായി തീരുമാനിച്ചിരുന്നത്. പോസ്റ്ററിനൊപ്പം നിര്‍മ്മാതാവിന്റെ ഒരു നീണ്ട കുറിപ്പും വന്നിരുന്നു. "നിങ്ങള്‍ എനിക്ക് ഒരു വാഗ്ദാനം നല്‍കി. ബിഹാരി സഹോദരന്മാരായ ഞങ്ങള്‍ ഒരു ദിവസം ഈ വ്യവസായം ഭരിക്കുകയും നിങ്ങളെയും എന്നെയും പോലുളള സിനിമ സ്വപ്‌നം കാണുന്ന എല്ലാ യുവാക്കള്‍ക്കും പ്രചോദനമാവുകയും അവര്‍ക്ക് പിന്തുണയേകുന്ന സംവിധാനമാക്കുകയും ചെയ്യുമെന്ന്. എന്റെ സംവിധായക അരങ്ങേറ്റം നിങ്ങളോടൊപ്പമുണ്ടാകുമെന്ന് നിങ്ങള്‍ എനിക്ക് വാഗ്ദാനം ചെയ്തു. രാജ് ഷാന്‍ഡിലിയ ഇത് എഴുതുകയും ഞങ്ങള്‍ ഇത് ഒരുമിച്ച് നിര്‍മ്മിക്കാനൊരുങ്ങുകയും ചെയ്തു.

എനിക്ക് നിങ്ങളുടെ വിശ്വാസം ആവശ്യമായിരുന്നു. നിങ്ങള്‍ കാണിച്ച വിശ്വാസം അതായിരുന്നു എന്റെ ശക്തി. ഇപ്പോള്‍ നിങ്ങള്‍ പോയി. ഞാന്‍ നഷ്‌പ്പെട്ട അവസ്ഥയിലായി. പക്ഷേ സഹോദരാ. ഞാന്‍ ഇത് വാഗ്ദാനം ചെയ്യുന്നു. ഈ സ്വപ്‌നം എങ്ങനെ നിറവേറ്റാമെന്ന് ഇപ്പോള്‍ പറയൂ. നിങ്ങളെ പോലെ ആരാണ് എന്റെ കൈപിടിക്കുക. എന്റെ സഹോദരന്‍ എസ് എസ് ആറിന്റെ ശക്തി ആരാണ് നല്‍കുന്നത്? സന്ദീപ് സിംഗ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഞാന്‍ ഇത് നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഞാന്‍ ഈ സിനിമ നിര്‍മ്മിക്കും. ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുകയും അവര്‍ക്ക് എന്തും സാധ്യമാകുമെന്ന് പ്രത്യാശ നല്‍കുകയും ചെയ്ത എസ്എസ്ആറിന്റെ സ്‌നേഹനിര്‍ഭരമായ സ്മരണയ്ക്കുള്ള ബഹുമതിയായിരിക്കും ഇത്. അത് സ്വപ്നം കാണുകയും അത് വിശ്വസിക്കുകയും ചെയ്യുക. ഈ സിനിമയെക്കുറിച്ചുള്ള മണിക്കൂറുകളുടെ ചര്‍ച്ചകള്‍.. 'വന്ദേ ഭാരതം' എന്ന ചിത്രം ... ഇപ്പോള്‍ എനിക്ക് അവശേഷിക്കുന്നത് നിങ്ങളെക്കുറിച്ചുളള ഓര്‍മ്മകളും നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ തുടങ്ങിയ ഈ പോസ്റ്ററും മാത്രമാണ്, എന്റെ സഹോദരാ, ഈ ചിത്രം നിങ്ങളുടെ ആത്മാവിന്റെ മങ്ങാത്ത പ്രകാശത്തിന്റെ പ്രതീകമായിരിക്കും, സന്ദീപ് സിംഗ് കുറിച്ചു.

Read more about: sushant singh rajput
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X