വിവാഹം ഫെബ്രുവരിയില്‍ നടത്തണമെന്ന് സുശാന്ത് പറഞ്ഞിരുന്നു! വെളിപ്പടുത്തി പിതാവ്
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗ വാര്‍ത്ത സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നത്. കമ്മിറ്റ് ചെയ്ത സിനിമകളെല്ലാം നഷ്ടപ്പെട്ടതാണ് നടന്റെ മരണത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ സുശാന്തുമായുളള അവസാന സംഭാഷണത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് പിതാവ് കൃഷ്ണസിംഗ്.

വിവാഹത്തെക്കുറിച്ച് സുശാന്ത് സൂചന നല്‍കിയിരുന്നുവെന്നും അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടത്താമെന്ന് സംസാരിച്ചുവെന്നും ഒരഭിമുഖത്തില്‍ പിതാവ് വെളിപ്പെടുത്തി. "വിവാഹത്തെക്കുറിച്ച് സുശാന്ത് എന്നോട് പറഞ്ഞു. എന്നാല്‍ കോവിഡ് ഭീതി വിട്ടൊഴിയാതെ വിവാഹം നടത്താന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു. ഫെബ്രുവരിയില്‍ നടത്താമെന്നാണ് പറഞ്ഞത്. എന്നാല്‍ ആരെയാണ് വിവാഹം കഴിക്കുന്നതെന്ന് പറഞ്ഞിട്ടില്ല. ആ പെണ്‍കുട്ടിയാരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. കൃഷ്ണസിംഗ് പറയുന്നു.
സുശാന്തിന് റിയ ചക്രബര്‍ത്തിയുമായുളള ബന്ധത്തെക്കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്നും പിതാവ് പറഞ്ഞു. നടി അങ്കിത ലൊഖാന്‍ഡെയുമായുളള പ്രണയത്തെക്കുറിച്ച് മാത്രമാണ് സുശാന്ത് പറഞ്ഞിട്ടുളളത്. കൃഷ്ണസിംഗ് അഭിമുഖത്തില്‍ വ്യക്തമാക്കി. അതേസമയം താനും സുശാന്തും നവംബറില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നുവെന്ന് റിയ പോലീസിന് മൊഴി നല്‍കിയിരുന്നു.
Recommended Video
വിവാഹത്തിന് ശേഷം ഒരുമിച്ച് താമസിക്കാന്‍ ഇരുവരും പുതിയൊരു വീടുവാങ്ങാനും പദ്ധതിയിട്ടിരുന്നു. എന്നാല്‍ ലോക് ഡൗണിനിടെ വഴക്കുണ്ടാവുകയും നടി സുശാന്തിന്റെ വീട് വിട്ടിറങ്ങുകയും ചെയ്തു.. എന്നാല്‍ അതിന് ശേഷവും സുശാന്തും റിയയും ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. മരിക്കുന്നതിന്റെ അന്ന് പോലും സുശാന്തുമായി ഫോണില്‍ സംസാരിച്ചുവെന്നും റിയ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.
ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി മുന്നേറിയ താരമായിരുന്നു സുശാന്ത് സിംഗ് രജ്പുത്ത്. എംഎസ് ധോണി ബയോപിക്ക്, ചിച്ചോരെ തുടങ്ങിയ സിനിമകളെല്ലാം നടന്റെതായി പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രങ്ങളാണ്. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത ഡ്രൈവ് എന്ന ചിത്രമായിരുന്നു സുശാന്ത് സിംഗിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം. സുശാന്തിന്റെ എറ്റവും പുതിയ ചിത്രമായ ദില്‍ ബെച്ചാരെയുടെ റിലീസ് അടുത്തിടെ അണിയറക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ജൂലായിലാണ് സിനിമ ഓണ്‍ലൈന്‍ വഴി പ്രേക്ഷകരിലേക്ക് എത്തുന്നത്.


Click it and Unblock the Notifications