സുശാന്ത് മിസ് യൂ! ദില്‍ ബേച്ചാര കണ്ട് നിറ കണ്ണുകളോടെ ആരാധകർ, റെക്കോഡ് സൃഷ്ടിച്ച് താരം
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു സുശാന്ത് സിങ് രജ്പുത്തിന്റെ ചിത്രമായ ദിൽ ബേച്ചാര. കഴിഞ്ഞ ദിവസം ഒടിടി ഫ്ലാറ്റ്ഫോമിലൂടെ ചിത്രം റിലീസിനെത്തിയിരുന്നു. രാത്രി 7.30 ആണ് ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്. ചിത്രത്തിന്റെ തുടക്കം മുതൽ അവസാനം വരെ നിറ കണ്ണുകളോടൊയണ ആരാധകർ കണ്ടിരുന്നത്. സുശാന്തിന്റെ ആരാധകരല്ലാത്തവരെ പോലും സിനിമ തൃപ്തിപ്പെടുത്തി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

Recommended Video
സോഷ്യൽ മീഡിയയിലും ബോളുവുഡ് കോളങ്ങളിലും ചിത്രം ചർച്ച വിഷയമായിട്ടുണ്ട്. അറം പറ്റിപ്പോയ സിനിമ എന്നാണ് കൂടുതൽ പേരും ചിത്രം കണ്ടതിന് ശേഷം പറയുന്നത്. സിനിമയും ജീവിതവും ഏകദേശം ഒരുപോലെയായിപ്പോയെന്നും ആരാധകർ പറയുന്നുണ്ട്.. പ്രേക്ഷകരിൽ പലരും സിനിമയെ താരത്തിന്റെ യഥാർഥ ജീവിതവുമായി താരതമ്യപ്പെടുത്തി കൊണ്ടാണ് പറയുന്നത്. സിനിമ ഒ ടി ടി പ്ലാറ്റ്ഫോമിൽ ഹിറ്റാണ്.
ജൂലൈ 24ാം തീയതി രാത്രി 7.30-ന് റിലീസ് ചെയ്ത സിനിമ മണിക്കൂറുകള്‍ക്കകം തന്നെ ഐഎംഡിബി ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചിട്ടുണ്ട്. കൂടാതെ ടോപ്പ് റേറ്റഡ് ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റിലും ഒന്നാമതായിരിക്കുകയാണ് ദില്‍ ബേച്ചാര. 'ദി ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സ്' എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രണയത്തിന്റേയും വിരഹത്തിന്റേയും ഇടയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഹോളിവുഡിലും ഈ നോവൽ 2004 ൽ ചിത്രമായിട്ടുണ്ട്. ഇതേ പേരിൽ തന്നെയാണ് ചിത്രം പുറത്ത് വന്നത്.
ദിൽ ബേച്ചാരയിൽ സുശാന്തിനോടൊപ്പം ബോളിവുഡ് താരം സെയ്ഫ് അലിഖാനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പുതുമുഖ നായിക സഞ്ജന സങ്കിയാണ് ചിത്രത്തില നായിക . മുകേഷ് ഛബ്ര സംവിധാനം ചെയ്ത ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എആർ റഹ്മാനാണ്. ചിത്രത്തിലെ പുറത്തിറങ്ങിയ ഗാനങ്ങൾക്ക് മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പ് സുശാന്തിന് ആദാരവുമായി ചിത്രത്തിലെ ഗാനം ആലപിച്ചു കൊണ്ട് റഹ്മാൻ രംഗത്തെത്തിയിരുന്നു. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് നിർമ്മിച്ച ചിത്രം മെയ് 18 നായിരുന്നു ആദ്യം റിലീസിങ് പ്രഖ്യാപിച്ചത്. എന്നാൽ ലോക്ക് ഡൗൺ കൊവിഡ് വ്യാപനത്തെ തുടർന്ന് റിലീസ് നീട്ടി കൊണ്ട് പോകുകയായിരുന്നു. ആരാധകർ മാത്രമല്ല താരങ്ങൾ ഉൾപ്പെടെ മികച്ച മികച്ച പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.


Click it and Unblock the Notifications