താമസം സുശാന്തിനൊപ്പമായിരുന്നു, പിന്നീട് അവിടെ നിന്ന് വഴക്കിട്ട് ഇറങ്ങിപ്പോന്നു, നടി പറയുന്നു
താനും സുശാന്ത് സിങ്ങുമായി പ്രയത്തിലായിരുന്നെന്നും തങ്ങൾ വിവാഹം കഴിക്കാൻ ഒരുങ്ങിയിരുന്നതായും നടി റിയ ചക്രവർത്തി. പോലീസ് ചോദ്യം ചെയ്യലിലാണ് നടി ഇക്കാര്യം തുറന്ന് സമ്മതിച്ചത്. ഇതിന് മുൻപ് റിയ-സുശാന്ത് പ്രണയ വാർത്ത ഗോസിപ്പ് കോളങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ അന്ന് ഇരുവരും ഔദ്യോഗിക വിശദീകരണം നൽകിയിരുന്നില്ലായിരുന്നു. ബാന്ദ്രയിലെ പോലീസ് സ്റ്റേഷനിൽ എത്തിയ റിയയെ ഒൻപത് മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തു.

സുശാന്തിനോടൊപ്പമായിരുന്നു റിയയുടെ താമസം. വിവാഹത്തിന് ശേഷം പുതിയൊരു ഫ്ലാറ്റ് വാങ്ങാൻ തങ്ങൾ പദ്ധതി ഇട്ടിരുന്നതായും റിയ പൊലീസിനോട് പറഞ്ഞു. എന്നാൽ ലോക്ക് ഡൗണിനിടെ ഇരുവരും തമ്മിൽ ചെറിയ വഴക്ക് ഉണ്ടായതിനെ തുടർന്ന് റിയ സുശാന്തിന്റെ വീട് വിട്ട് പോകുകയായിരുന്നു. എന്നാൽ അതിന് ശേഷവും ഇവർ ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു എന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Recommended Video
അന്വേഷണത്തിന്റെ ഭാഗമായി റിയ തന്റ ഫോൺ പോലീസിന് നൽകിയിരുന്നു. ഇവർ ഇരുവരും തമ്മിലുള്ള സംഭാഷണങ്ങൾ പരിശോധിക്കുകയും ചെയ്തു. ഇത് രണ്ടാം തവണയാണ് റിയയെ പോലീസ് ചോദ്യം ചെയ്യുന്നത്. റിയയെ കുടാതെ 10ലേറെ പേരുടെ മൊഴികളും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മിനിസ്ക്രീനിലൂടെയാണ് സുശാന്ത് സിങ് ബോളിവുഡിൽ എത്തുന്നത്. സ്റ്റാർ പ്ലസ് സംപ്രേഷണം ചെയ്ത് കിസ് ദേശ് മെ മേരാ ദിൽ എന്ന പരമ്പരയിലൂടെയായിരുന്നു തുടക്കം. പവിത്ര റിശ്ത എന്ന പരമ്പര താരത്തെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കുകയായിരുന്നു. തുടർന്നായിരുന്നു നടന്റെ ബോളിവുഡ് അരങ്ങേറ്റം. ബോളിവുഡിൽ തന്റേതായ ഇടം സൃഷ്ടിക്കാൻ വളരെ വേഗം തന്നെ താരത്തിന് സാധിച്ചു.
അമീർ ഖാൻ, അനുഷ്ക ശർമ പ്രധാന വേഷത്തിലെത്തിയ പികെയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിഥി വേഷമായിരുന്നെങ്കിൽ കൂടിയും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ നടനായിരുന്നു, മഹേന്ദ്രസിംഗ് ധോണിയുടെ ബയോപിക് ആയ എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ആണ് സുശാന്തിന് വലിയ ബ്രേക്ക് നൽകിയത്. ധോണിയായി എത്തിയ സുശാന്തിന്റെ കരിയർ തന്നെ ഈ ചിത്രം മാറ്റി മറിക്കുകയായിരുന്നു. കേദർനാഥ്, ചിച്ചോ


Click it and Unblock the Notifications