ഈ താരങ്ങളുടെ അവസാന സിനിമ റിലീസ് ചെയ്തത് മരണ ശേഷം; ബോളിവുഡിലെ പ്രമുഖരും ഈ ലിസ്റ്റിലുണ്ട്

ഇന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ച് കൊണ്ടുള്ള ചില വേര്‍പാടുകളുണ്ട്. പ്രമുഖരും യുവതാരങ്ങളുമടക്കം ആരാധകര്‍ക്ക് ഇനിയും വിശ്വസിക്കാന്‍ സാധിക്കാത്ത വിയോഗങ്ങളാണ് അതെല്ലാം. അപ്രതീക്ഷിതമായി മരണം സംഭവിച്ചതോടെ പലരുടെയും അവസാന സിനിമകള്‍ വേര്‍പാടിന് ശേഷമാണ് റിലീസ് ചെയ്യുന്നത്. അതില്‍ ചില താരങ്ങള്‍ ഇവരാണ്...

ഇര്‍ഫാന്‍ ഖാന്‍

ആദ്യ ലോക്ഡൗണ്‍ നാളുകളിലാണ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിക്കുന്നത്. അസുഖ ബാധിതനായി കഴിഞ്ഞിരുന്ന താരത്തിന്റെ വേര്‍പാട് ആരാധകര്‍ക്കും ഉള്‍കൊള്ളാന്‍ സാധിച്ചില്ല. എന്നാല്‍ ഇര്‍ഫാന്‍ അവസാനമായി അഭിനയിച്ച സിനിമ റിലീസ് ചെയ്തത് താരത്തിന്റെ മരണശേഷമായിരുന്നു. രണ്‍വീര്‍ ഷോറെ, ദീപാല്‍ ഷാ, ലക്കി അലി എന്നിവരും ചിത്രത്തിലുണ്ടായിരുന്നു.

റിഷി കപൂര്‍

ബോളിവുഡിലെ മുന്‍നിര താരമായിരുന്ന റിഷി കപൂര്‍ 2020 ഏപ്രില്‍ മുപ്പതിനാണ് അന്തരിച്ചത്. താരത്തിന്റെ വിയോഗം ഇന്ത്യന്‍ സിനിമാപ്രേമികളെ നിരാശയിലാക്കിയിരുന്നു. എന്നാല്‍ അദ്ദേഹം അവസാനമായി അഭിനയിച്ച ശര്‍മ്മാജി നാംകിന്‍ എന്ന ചിത്രം ഈ വര്‍ഷം മാര്‍ച്ച് മുപ്പതിനാണ് റിലീസ് ചെയ്തത്. ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് സിനിമ റിലീസ് ചെയ്തത്.

actors

സുശാന്ത് സിംഗ് രജ്പുത

ഇന്ത്യന്‍ സിനിമാലോകത്ത് കോളിളക്കം സൃഷ്ടിച്ച വിയോഗമായിരുന്നു യുവനടന്‍ സുശാന്ത് സിംഗ് രജ്പുതിന്റേത്. താരത്തിനെ വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ശേഷം വലിയ വിവാദങ്ങള്‍ ഉണ്ടാവുകയും ചെയ്തു. സുശാന്തിന്റെ മരണശേഷമാണ് അദ്ദേഹം അവസാനമായി അഭിനയിച്ച 'ദില്‍ ബേചര' എന്ന ചിത്രം റിലീസ് ചെയ്തത്. നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്ത ഈ ചിത്രം മുകേഷ് ഛബ്രയാണ് സംവിധാനം ചെയ്തത്.

മധുബാല

1969 ലാണ് ഇന്ത്യയിലെ ഏറ്റവും മികച്ച, സുന്ദരിയായ നടിമാരില്‍ ഒരാളായ മധുബാല അന്തരിച്ചത്. നടിയുടെ അവസാന ചിത്രമായ ജ്വാല രണ്ട് വര്‍ഷത്തിന് ശേഷം 1971-ല്‍ പുറത്തിറങ്ങി.

മീന കുമാരി

ഇന്ത്യന്‍ എഴുത്തുകാരിയും നടിയുമായ മീന കുമാരി 1972 ലാണ് മരിക്കുന്നത്. നടിയുടെ വിയോഗം ഉണ്ടായി ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് മീനയുടെ അവസാന ചിത്രമായ 'ഗോമതി കിനാരി' റിലീസ് ചെയ്യുന്നത്.

ശ്രീദേവി

2018 ഫെബ്രുവരിയിലാണ് നടി ശ്രീദേവി അന്തരിച്ചത്. ദുബായിലെ ഒരു ഹോട്ടലില്‍ നടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണ ശേഷമാണ് ശ്രീദേവിയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. എന്നാല്‍ ഷാരുഖ് ഖാന്റെ സീറോ എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ നടി അഭിനയിച്ചിരുന്നു. ഇത് ശ്രീദേവിയുടെ മരണശേഷമാണ് പുറത്തിറങ്ങുന്നത്.

actors

പുനീത് രാജ്കുമാര്‍

ഇക്കഴിഞ്ഞ ഒക്ടോബറിലാണ് കന്നട നടന്‍ പുനീത് രാജ്കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ആരാധകര്‍ക്ക് പോലും വിശ്വസിക്കാന്‍ കഴിയാത്ത വിയോഗമായിരുന്നു താരത്തിന്റേത്. അദ്ദേഹം അവസാനമായി അഭിനയിച്ച ജെയിംസ് എന്ന ചിത്രം ഇക്കഴിഞ്ഞ മാര്‍ച്ച പതിനേഴിന് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ റിലീസ് ചെയ്തു.

ചിരഞ്ജീവി സര്‍ജ

Recommended Video

Sushant singh rajput's pet dog in his death anniversary ceremony

കന്നട സിനിമാലോകത്തെ ഞെട്ടിച്ച് കൊണ്ടാണ് നടന്‍ ചിരഞ്ജീവി സര്‍ജയുടെ വിയോഗമുണ്ടാവുന്നത്. ആ സമയത്ത് താരത്തിന്റെ ഭാര്യയും നടിയുമായ മേഘ്‌ന രാജ് ആദ്യ കണ്മണിയെ ഗര്‍ഭിണിയായി കാത്തിരിക്കുകയായിരുന്നു. ചിരഞ്ജീവി പോയതിന് ശേഷം 2021 ലാണ് അവസാന ചിത്രമായ രണം റിലീസ് ചെയ്യുന്നത്. ഈ സിനിമയ്ക്ക് സഹോദരന്‍ ധ്രൂവ് സര്‍ജ ഡബ്ബ് ചെയ്യുകയും ചെയ്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X