പ്രളയ സമയത്ത് കേരളത്തെ സഹായിച്ച സുശാന്ത്! ആരാധകന്റെ പേരില്‍ ഒരു കോടി നല്‍കിയ താരം
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ വിടവാങ്ങല്‍ സിനിമാ ലോകത്തെയും ആരാധകരെയും ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനിന്ന താരമായിരുന്നു സുശാന്ത്. നായകനായും സഹനടനായുമൊക്കെയാണ് നടന്‍ തിളങ്ങിയത്. എംഎസ് ധോണി ബയോപിക്ക് ചിത്രമാണ് സുശാന്ത് സിംഗിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്.
ചിത്രത്തില്‍ ധോണിയായി വേഷമിട്ട താരം ക്രിക്കറ്റ് ആരാധകരുടെയും സിനിമാ പ്രേമികളുടെയുമെല്ലാം ഇഷ്ടം നേടിയെടുത്തിരുന്നു. മിനിസ്‌ക്രീനിലൂടെയായിരുന്നു താരം അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. 2013ല്‍ കൈ പോ ചെ എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡിലേക്ക് എത്തിയിരുന്നത്.

പിന്നാലെ ആമിര്‍ ഖാന്റെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം പികെയിലും പ്രധാന വേഷത്തില്‍ സുശാന്ത് സിംഗ് രജ്പുത്ത് അഭിനയിച്ചിരുന്നു. 2016ലാണ് എംഎസ് ധോണി ബയോപിക്ക് ചിത്രം പുറത്തിറങ്ങിയിരുന്നത്. കഴിഞ്ഞ വര്‍ഷം ദംഗല്‍ സംവിധായകന്‍ നിതേഷ് തിവാരി സംവിധാനം ചെയ്ത ചിച്ചോരെയും സുശാന്ത് സിംഗ് രജ്പുത്തിന്റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു.

അന്ന് ശുഭംരഞ്ജന്‍ എന്ന യുവാവാണ് തന്റെ അവസ്ഥ സമൂഹ മാധ്യമങ്ങളിലൂടെ സുശാന്തിനെ അറിയിച്ചിരുന്നത്. പിന്നാലെ നിങ്ങളുടെ പേരില്‍ ഒരു കോടി രൂപ ഞാന്‍ സംഭാവന നല്‍കും എന്നായിരുന്നു സുശാന്ത് മറുപടിയായി പറഞ്ഞത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുക ദുരിതാശ്വനാസ ഫണ്ടില്‍ എത്തുന്നുവെന്ന് ഉറപ്പാക്കിയ ശേഷം അക്കാര്യം നിങ്ങള്‍ എന്നെ അറിയിക്കണം എന്നും അന്ന് സുശാന്ത് ആരാധകനോട് ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് സുശാന്ത് ശുഭംരഞ്ജന്റെ പേരില്‍ പണം നിക്ഷേപിക്കുകയും ചെയ്തു, പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം അയച്ച ആരാധകന്‍ അക്കൗണ്ട് വിവരങ്ങള്‍ സുശാന്തിന് സ്‌ക്രീന്‍ ഷോട്ട് അയക്കുകയും ചെയ്തിരുന്നു. പിന്നീട് സുശാന്തിന്റെതായി വന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു.

സുഹൃത്തെ വാക്ക് പറഞ്ഞത് പോലെ നിങ്ങള്‍ക്ക് വേണ്ടത് എന്താണോ അത് ചെയ്തു. നിങ്ങളാണ് എന്നെകൊണ്ട് ഇത് ചെയ്യിപ്പിച്ചത്. അതുകൊണ്ട് തന്നെ നിങ്ങളെക്കുറിച്ചോര്‍ത്ത് തന്നെ അഭിമാനിക്കൂ. എപ്പോഴായിരുന്നോ ആവശ്യം വേണ്ടിവന്നത് അപ്പോള്‍ തന്നെയാണ് അത് നിങ്ങള്‍ക്ക് നല്‍കിയത്. ഒരുപാട് സ്‌നേഹം എന്റെ കേരളം എന്നായിരുന്നു സുശാന്ത് സിംഗ് രജ്പുത്ത് അന്ന് കുറിച്ചത്.


Click it and Unblock the Notifications