ഒരു സന്തോഷ വാർത്തയുണ്ട്, എന്റെ ഗര്‍ഭപാത്രത്തിലൂടെ സുശാന്ത് പുനര്‍ജനിക്കുമെന്ന് നടി രാഖി സാവന്ത്

ബോളിവുഡിലെ യുവനടനായിരുന്ന സുശാന്ത് സിംഗ് രജ്പുതിന്റെ വിയോഗം ഇന്ത്യയിലാകെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. സ്വജനപക്ഷപാതത്തിനെതിരെ വ്യാപകമായ ആരോപണങ്ങളാണ് ഉയര്‍ന്ന് വരുന്നത്. കരണ്‍ ജോഹര്‍, ആലിയ ഭട്ട് തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കെതിരെയും പ്രതിഷേധവുമായി ആരാധകരെത്തിയിരുന്നു.

ഇപ്പോഴിതാ നടി രാഖി സാവന്തും സുശാന്ത് സിംഗിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ്. സുശാന്ത് തന്റെ സ്വപ്‌നത്തില്‍ വന്ന് പറഞ്ഞ കാര്യങ്ങളായിരുന്നു നടി വെളിപ്പെടുത്തിയത്. തന്റെ മകനായി സുശാന്ത് വീണ്ടും ജനിക്കുമെന്ന് പറഞ്ഞെന്നും പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നതൊക്കെയും രാഖി ഇപ്പോള്‍ പറയുകയാണ്.

രാഖി സാവന്ത് പറയുന്നതിങ്ങനെ

'ഒരു സന്തോഷ വാര്‍ത്ത പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങുമ്പോഴാണ് ഞാന്‍ ഞെട്ടി ഉണരുന്നത്. സ്വപ്‌നത്തില്‍ ഒരാള്‍ എന്റെ അരികില്‍ വന്നു. മറ്റാരുമല്ല സുശാന്ത് സിംഗ് രജ്പുത്. അദ്ദേഹം വീണ്ടും ജനിക്കുമെന്ന് പറഞ്ഞു. തന്റെ ആരാധകരോട് ഇക്കാര്യം പറയാന്‍ ആവശ്യപ്പെട്ടു. പക്ഷേ എങ്ങനെയെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. രാഖി നീ വിവാഹം കഴിച്ച് നിന്റെ ഗര്‍ഭപാത്രത്തിലൂടെയാകും ഞാന്‍ വീണ്ടും ജനിക്കുക എന്ന് സുശാന്ത് പറയുന്നു.

Recommended Video

സുശാന്തിന്റെ മരണത്തില്‍ എട്ട് താരങ്ങള്‍ക്കെതിരെ കേസ് | FilmiBeat Malayalam
രാഖി സാവന്ത് പറയുന്നതിങ്ങനെ

എനിക്ക് ആണ്‍കുട്ടിയാണെങ്കില്‍ അത് സുശാന്ത് ആകും. ഇത് കണ്ട് കഴിഞ്ഞതും ഞാന്‍ ആകെ വിയര്‍ത്തു. നിങ്ങള്‍ ഇത് വിശ്വസിക്കുമോ എന്ന് എനിക്ക് അറിയില്ല. സുശാന്ത് എനിക്ക് സഹോദരനെ പോലെയായിരുന്നു. ഒരുപാട് കാര്യങ്ങള്‍ സുശാന്ത് എന്നോട് പറഞ്ഞിട്ടുണ്ട്. സിനിമ എനിക്ക് ഒരുപാട് തന്നു. അതുപോലെ തന്നെ നഷ്ടപ്പെടുത്തിയിട്ടുമുണ്ട്. കങ്കണ എന്നെ പിന്തുണച്ചതിന് നന്ദി. രാഖി എന്നെ പിന്തുണച്ചു.

 രാഖി സാവന്ത് പറയുന്നതിങ്ങനെ

പല സ്ഥലങ്ങളില്‍ നിന്ന് എന്നെ പുറത്താക്കി. പാര്‍ട്ടികളില്‍ നിന്ന് അവരെന്നെ ഒഴിവാക്കി. എന്റെ കൈയില്‍ സിനിമകളില്ലായിരുന്നു. പിന്നെ ഞാന്‍ എന്ത് ചെയ്യും. എന്നെ നശിപ്പിച്ചവരെ വെറുതേ വിടില്ല. ശരീരം ഇല്ലെന്നേ ഉള്ളു. ആത്മാവ് ഉണ്ടെന്നും സുശാന്ത് എന്നോട് പറഞ്ഞു. വെളുപ്പിന് നാല് മണിക്കാണ് ഞാന്‍ സ്വപ്‌നം കണ്ടത്. ഇത് സത്യമാകും. എന്റെ ഫോണില്‍ ഉണ്ടായിരുന്ന നിര്‍മാതാക്കളുടെ നമ്പറിലേക്ക് സുശാന്ത് മെസേജ് അയച്ചു.

 രാഖി സാവന്ത് പറയുന്നതിങ്ങനെ

നിങ്ങള്‍ നിര്‍മ്മിക്കുന്ന സിനിമകളില്‍ എല്ലാം രാഖി സാവന്തിന്റെ ഐറ്റം ഡാന്‍ വെക്കണമെന്നായിരുന്നു ആ മെസേജ്. കരണ്‍ ജോഹറിന്റെയും സല്‍മാന്‍ ഖാന്റെയും കൂടെ സിനിമ ചെയ്യണമെന്നത് സുശാന്തിന്റെ വലിയ ആഗ്രഹമായിരുന്നു. ചിച്ചോരെയ്ക്ക് ശേഷം ഫിലിം ഫെയര്‍ പുരസ്‌കാരം നല്‍കാത്തതിലും സുശാന്തിന് വിഷമമുണ്ട്. ആ അവാര്‍ഡ് വീണ്ടും കൊടുക്കണം. സുശാന്തിന്റെ സിനിമകള്‍ വീണ്ടും റിലീസ് ചെയ്യണം എന്നും രാഖി സാവന്ത് പറയുന്നു.

രാഖി സാവന്ത് പറയുന്നതിങ്ങനെ

വിവാദപരമായ പ്രസ്താവനകളുടെ പേരില്‍ എല്ലാ കാലത്തും വാര്‍ത്തകളില്‍ നിറയാറുള്ള നടിയാണ് രാഖി സാവന്ത്. മാസങ്ങള്‍ക്ക് മുന്‍പ് രാഖിയുടെ വിവാഹത്തെ കുറിച്ചായിരുന്നു പ്രശ്നങ്ങള്‍. താനും സുഹൃത്ത് ദീപകും നഗ്‌നരായി വിവാഹം കഴിക്കുമെന്ന് പറഞ്ഞ് എത്തിയ നടി പിന്നാലെ ദീപകുമായി പിരിഞ്ഞെന്ന് വ്യക്തമാക്കി. ശേഷം മറ്റൊരു ബിസിനസുകാരനെ വിവാഹം കഴിച്ചിരുന്നു. ഭര്‍ത്താവ് റിതേഷ് തന്നെ അവഗണിക്കുകയാണെന്നും തനിക്കത് സഹിക്കാന്‍ കഴിയില്ലെന്ന് നടി പറഞ്ഞതും ചര്‍ച്ചയായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X